മുംബൈ ഇന്ത്യന്‍സിനെതിരെ സിക്‌സ് പൂരം! ഗില്‍ക്രിസ്റ്റും ജയസൂര്യയും അടങ്ങുന്ന എലൈറ്റ് പട്ടികയില്‍ റാഷിദ് ഖാനും

By Web Team  |  First Published May 13, 2023, 5:14 PM IST

ചില റെക്കോര്‍ഡുകളും റാഷിദ് സ്വന്തമാക്കി. എട്ടാം നമ്പറിലോ അതിന് ശേഷം ബാറ്റിംഗിനെത്തിയിട്ട് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന താരമായി റാഷിദ്. പാറ്റ് കമ്മിന്‍സ് (66*), ഹര്‍ഭജന്‍ സിംഗ് (64), ക്രിസ് മോറിസ് (52*) എന്നിവരെയാണ് റാഷിദ് മറികടന്നത്.


മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടെങ്കിലും റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ഗുജറാത്ത് ടൈറ്റന്‍സ് താരം റാഷിദ് ഖാന്‍. ഗുജറാത്തിനെതിരെ 27 റണ്‍സിന്റെ ജയമാണ് മുംബൈ സ്വന്തമാക്കിയിരുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് നേടിയത്. 49 പന്തില്‍ 103 ണ്‍സ് നേടിയ സൂര്യകുമാര്‍ യാദവാണ് മുംബൈയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. എന്നാല്‍ മറുപടി ബാറ്റിംഗില്‍ ഗുജറാത്തിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെടുക്കാനാണ് സാധിച്ചത്. ഒരുഘട്ടത്തില്‍ എട്ടിന് 103 എന്ന നിലയില്‍ തകര്‍ന്ന ഗുജറാത്തിന് റാഷിദ് ഖാന്‍ വിജയപ്രതീക്ഷ നല്‍കിയിരുന്നു. 32 പന്തുകള്‍ നേരിട്ട റാഷിദ് 79 റണ്‍സാണ് നേടിയത്. 10 സിക്‌സും മൂന്ന് ഫോറും റാഷിദ് പുറത്താവാതിരുന്ന ഇന്നിംഗ്‌സില്‍ ഉണ്ടായിരുന്നു.

ഇതോടെ ചില റെക്കോര്‍ഡുകളും റാഷിദ് സ്വന്തമാക്കി. എട്ടാം നമ്പറിലോ അതിന് ശേഷം ബാറ്റിംഗിനെത്തിയിട്ട് ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന താരമായി റാഷിദ്. പാറ്റ് കമ്മിന്‍സ് (66*), ഹര്‍ഭജന്‍ സിംഗ് (64), ക്രിസ് മോറിസ് (52*) എന്നിവരെയാണ് റാഷിദ് മറികടന്നത്. ഗുജറാത്തിന്റെ ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ (10) നേടുന്ന താരവും റാഷിദായി. ശുഭ്മാന്‍ ഗില്‍ (7), ഡേവിഡ് മില്ലര്‍ (6) എന്നിവരെയാണ് അഫ്ഗാന്‍ സ്പിന്നര്‍ മറികടന്നത്. 

Latest Videos

undefined

ഐപിഎല്ലില്‍ റണ്‍സ് പിന്തുടരുമ്പോള്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന രണ്ടാമത്തെ താരമാവാനും റാഷിദിന് സാധിച്ചു. സനത് ജയസൂര്യയാണ് (11) ഏറ്റവും കൂടുതല്‍ സിക്‌സ് നേടിയ താരം. ആഡം ഗില്‍ക്രിസ്റ്റ്, കീറണ്‍ പൊള്ളാര്‍ഡ് എന്നിവര്‍ക്കൊപ്പമാണ് പത്ത് സിക്‌സുകള്‍ നേടിയ റാഷിദ്. അല്‍സാരി ജോസഫിനൊപ്പം 88 റണ്‍സാണ് റാഷിദ് ചേര്‍ത്തിരുന്നത്. ഇതും റെക്കോര്‍ഡ് പട്ടികയില്‍ ഇടം പിടിച്ചു. 

ഒരു കാര്യത്തില്‍ ഗുജറാത്ത് മുംബൈയുടെ ചെണ്ട! മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത നേട്ടവുമായി രോഹിത്തും സംഘവും

ടി20 ക്രിക്കറ്റില്‍ ഒമ്പതാം വിക്കറ്റില്‍ ഏറ്റവും മികച്ച രണ്ടാമത്തെ കൂട്ടുകെട്ടാണിത്. 2021ല്‍ ബെല്‍ജിയം താരങ്ങളായ സബേര്‍ സഖീല്‍- സഖ്‌ലെയ്ന്‍ അലി എന്നിവര്‍ ഓസ്‌ട്രേലിയക്കെതിരെ നേടി 132 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 73 റണ്‍സ് നേടിയ ഇഷാറുള്‍ ഇസ്ലാം- ജെയ്‌നുള്‍ ഇസ്ലാം (പാര്‍ടെക്‌സ് സ്‌പോര്‍ട്‌സ് ക്ലബ്), 72 റണ്‍സ് നേടിയ അകെയ്ല്‍ ഹുസൈന്‍- റൊമാരിയോ ഷെഫേര്‍ഡ് (വെസ്റ്റ് ഇന്‍ഡീസ്) എന്നിവര്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

 

click me!