പഞ്ചാബ് കിംഗ്‌സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ജയിച്ച് വിജയവഴിയില്‍ തിരിച്ചെത്തിയത് ബാംഗ്ലൂരിന് ആശ്വാസമാകുമ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന്റെ നിരാശ മറികടക്കാനാണ് സഞ്ജുവും സംഘവും ഇറങ്ങുന്നത്.
ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യം പന്തെടുക്കും. ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബൗളിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു. അവസാന മത്സരം കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ബാംഗ്ലൂര്‍ ഒരു മാറ്റം വരുത്തി. പേസര്‍ വെയ്ന്‍ പാര്‍നെല്ലിന് പകരം ഡേവിഡ് വില്ലി ടീമിലെത്തി.
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍,, മഹിപാല്‍ ലോംറോര്‍, ദിനേശ് കാര്‍ത്തിക്, ഷഹ്ബാസ് അഹമ്മദ്, വാനിന്ദു ഹസരങ്ക, സുയഷ് പ്രഭുദേശായ്, ഹര്‍ഷല്‍ പട്ടേല്‍, ഡേവിഡ് വില്ലി, മുഹമ്മദ് സിറാജ്.
undefined
രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, യഷസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റിയാന്‍ പരാഗ്, ദ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, ജേസണ്‍ ഹോള്‍ഡര്‍, ട്രന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, യൂസ്‌വേന്ദ്ര ചാഹല്‍.
പഞ്ചാബ് കിംഗ്‌സിനെതിരെ കഴിഞ്ഞ മത്സരത്തില്‍ ജയിച്ച് വിജയവഴിയില്‍ തിരിച്ചെത്തിയത് ബാംഗ്ലൂരിന് ആശ്വാസമാകുമ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയതിന്റെ നിരാശ മറികടക്കാനാണ് സഞ്ജുവും സംഘവും ഇറങ്ങുന്നത്. വിജയത്തിന് അടുത്തെത്തിയശേഷമാണ് ലഖ്‌നൗവിനെതിരെ രാജസ്ഥാന്‍ പരാജയപ്പെട്ടത്. മധ്യനിരയില്‍ ദേവ്ദത്ത് പടിക്കലിന്റെയും റിയാന്‍ പരാഗിന്റെയും മങ്ങിയ പ്രകടനമാണ് രാജസ്ഥാന്റെ തലവേദന.
നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ബാംഗ്ലൂരിനാണ് നേരിയ മുന്‍ തൂക്കം. 28 കളികളില്‍ 13 എണ്ണത്തില്‍ ബാംഗ്ലൂര്‍ ജയിച്ചപ്പോള്‍ 12 എണ്ണത്തില്‍ ജയം രാജസ്ഥാന് സ്വന്തം. മൂന്ന് മത്സരങ്ങളില്‍ ഫലമുണ്ടായില്ല. എന്നാല്‍ ചിന്നസ്വാമിയില്‍ നേരിയ മുന്‍തൂക്കമുണ്ട് രാജസ്ഥാന്‍ റോയല്‍സിന്. എട്ട് മത്സരം കളിച്ചതില്‍ നാലിലും ജയം രാജസ്ഥാനായിരുന്നു. ആര്‍സിബിക്ക് രണ്ട് ജയം മാത്രം. രണ്ട് മത്സരങ്ങള്‍ ഫലമില്ലാതായി.