നിര്‍ണായക മത്സരമായതുകൊണ്ട് ശക്തമായ ടീമിനെ ഒരുക്കാനാണ് രാജസ്ഥാന്‍ റോയല്‍സ് ശ്രമിക്കുക. സണ്‍റൈസേഴ്‌സിനെതിരെ അവസാന മത്സരം നഷ്ടമായ ട്രന്റ് ബോള്‍ട്ടിനെ ഇന്ന് തിരിച്ചുകൊണ്ടുവരും.
കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ നിര്‍ണായക മത്സരത്തിനിറങ്ങുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ഇരു ടിമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. 11 മത്സരങ്ങളില്‍ 10 പോയിന്റാണ് ഇരുവര്‍ക്കുമുള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ രാജസ്ഥാന്‍ അഞ്ചാമതാണ്. കൊല്‍ക്കത്ത ആറാം സ്ഥാനത്തും. ഇന്ന് ജയിച്ചാല്‍ രാജസ്ഥാന് മൂന്നാമതെത്താം. കൊല്‍ക്കത്തയ്ക്ക് നാലാമതെത്താനുള്ള അവസരവുമുണ്ട്.
നിര്‍ണായക മത്സരമായതുകൊണ്ട് ശക്തമായ ടീമിനെ ഒരുക്കാനാണ് രാജസ്ഥാന്‍ റോയല്‍സ് ശ്രമിക്കുക. സണ്‍റൈസേഴ്‌സിനെതിരെ അവസാന മത്സരം നഷ്ടമായ ട്രന്റ് ബോള്‍ട്ടിനെ ഇന്ന് തിരിച്ചുകൊണ്ടുവരും. പരിക്കിനെ തുടര്‍ന്നാണ് ബോള്‍ട്ട് കളിക്കാതിരുന്നത്. കൊല്‍ക്കത്തയില്‍ നടക്കുന്ന മത്സരത്തില്‍ മൂന്ന് സ്പിന്നര്‍മാരേയും ടീമില്‍ ഉള്‍പ്പെടുത്തും. ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍ എന്നിവര്‍ക്കൊപ്പം ആഡം സാംപയും ടീമിലെത്തും. ഇംപാക്റ്റ് പ്ലയറായി ജോ റൂട്ടും കളിക്കാന്‍ സാധ്യതയേറെ.
undefined
എന്നാല്‍ മധ്യനിരയില്‍ രാജസ്ഥാനെ വലയ്ക്കുന്നത് ഷിംറോണ്‍ ഹെറ്റ്‌മെയറുടെ ഫോമാണ്. അവസാന ആറ് ഇന്നിംഗ്‌സില്‍ നിന്ന് 25 റണ്‍സ് മാത്രാണ് ഹെറ്റി നേടിയത്. വിന്‍ഡീസ് താരം പരാജയപ്പെടുന്നതോടെ മധ്യനിരയ്ക്ക് കാര്യമായൊന്നും ചെയ്യാന്‍ സാധിക്കുന്നുമില്ല.
സിഎസ്‌കെയില്‍ ഇനിയും ബാല്യമേറെ; ധോണി ഉടന്‍ വിരമിക്കില്ല! സര്‍പ്രൈസ് സൂചന പുറത്ത്
ഈ സീസണില്‍ മധ്യ ഓവറുകളില്‍ (7-15) 32 വിക്കറ്റുകള്‍ രാജസ്ഥാന് നഷ്ടമായി. 749 റണ്‍സിനിടെയാണ് ഇത്രയും വിക്കറ്റുകള്‍ നഷ്ടമായത്. ഇതിനെല്ലാം നിര്‍ണായക മത്സരത്തില്‍ ഫലം കാണാനാവുമെന്നാണ് രാജസ്ഥാന്റെ പ്രതീക്ഷ. ഇരു ടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം...
രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, യഷസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ജോ റൂട്ട്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, കുല്‍ദീപ് സെന്‍, യൂസ്‌വേന്ദ്ര ചാഹല്‍, സന്ദീപ് ശര്‍മ.
കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: റഹ്‌മാനുള്ള ഗുര്‍ബാസ്, ജേസണ്‍ റോയ്, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ, റിങ്കു സിംഗ്, ആേ്രന്ദ റസ്സല്‍, സുനില്‍ നരെയ്ന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, വൈഭവ് അറോറ, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.