റിയാന്‍ പരാഗ് തിരിച്ചെത്തുമോ?; ചെന്നൈക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന്‍റെ സാധ്യതാ ഇലവന്‍

By Web Team  |  First Published Apr 27, 2023, 9:54 AM IST

സഞ്ജു മൂന്നാമതെത്തിയാല്‍ പടിക്കല്‍ വീണ്ടും നാലാം നമ്പറിലേക്ക് ഇറങ്ങേണ്ടിവരും. പവര്‍ പ്ലേ ഓവറുകളില്‍ റണ്‍സടിക്കുന്നതുപോലെ മധ്യ ഓവറുകളില്‍ റണ്‍സടിക്കാന്‍ പടിക്കലിന് കഴിയുന്നില്ല എന്നതും തലവേദനയാണ്.


ജയ്പൂര്‍: ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിനെ നേരാടാനിറങ്ങുമ്പോള്‍  റിയാന്‍ പരാഗ് രാജസ്ഥാന്‍ റോയല്‍സ് ഇലവനില്‍ തിരിച്ചെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. തുടര്‍ച്ചയായി നിറം മങ്ങിയതിനെത്തുടര്‍ന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്താ പരാഗിനെ ഇന്നും പ്ലേയിംഗ് ഇളവനില്‍ പരിഗണിച്ചേക്കില്ലെന്നാണ് സൂചന.

ഓപ്പണിംഗില്‍ യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും നല്‍കുന്ന തുടക്കം തന്നെയാണ് രാജസ്ഥാന്‍റെ കരുത്ത്. പക്ഷെ തകര്‍ത്തടിച്ച് തുടങ്ങിയശേഷം പിന്നീട് വേഗം കുറക്കുന്ന ജയ്‌സ്വാളിന്‍റെ ശൈലി രാജസ്ഥാന് മധ്യ ഓവറുകളില്‍ തിരിച്ചടിയാകുന്നുണ്ട്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ ബട്‌ലര്‍ തുടക്കത്തില്‍ മടങ്ങിയപ്പോള്‍ ദേവ്ദത്ത് പടിക്കലാണ് മൂന്നാം നമ്പറിലിറങ്ങിയത്. തകര്‍ത്തടിച്ച് അര്‍ധസെഞ്ചുറി നേടിയ പടിക്കല്‍ ഫോമിലേക്ക് മടങ്ങിയെത്തിയെങ്കിലും യശസ്വിയും പടിക്കലും ക്രീസില്‍ നില്‍ക്കുമ്പോള്‍ ഡോട്ട് ബോളുകള്‍ കൂടുന്നത് രാജസ്ഥാന് കാണാതിരിക്കാനാവില്ല. ബൗണ്ടറികള്‍ നേടുമ്പോഴും സിംഗിളുകളോ ഡബിളുകളോ അടിച്ച് സ്കോര്‍ ബോര്‍ഡ് ചലിപ്പിക്കാന്‍ പടിക്കലും യശസ്വിയും പലപ്പോഴും പരാജയപ്പെടുന്നുണ്ട്.

Latest Videos

undefined

അതുകൊണ്ടുതന്നെ ഇന്ന് മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തിരിച്ചെത്തിയാലും അത്ഭുതപ്പെടാനില്ല. സഞ്ജു മൂന്നാമതെത്തിയാല്‍ പടിക്കല്‍ വീണ്ടും നാലാം നമ്പറിലേക്ക് ഇറങ്ങേണ്ടിവരും. പവര്‍ പ്ലേ ഓവറുകളില്‍ റണ്‍സടിക്കുന്നതുപോലെ മധ്യ ഓവറുകളില്‍ റണ്‍സടിക്കാന്‍ പടിക്കലിന് കഴിയുന്നില്ല എന്നതും തലവേദനയാണ്.

ധോണിപ്പടയെ പിടിച്ചുകെട്ടാന്‍ സഞ്ജുവിന്‍റെ രാജസ്ഥാന്‍; ലക്ഷ്യം ഒന്നാം സ്ഥാനം

കഴിഞ്ഞ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ ഇടം ലഭിച്ച ധ്രുവ് ജുറെല്‍ സ്ഥാനം നിലനിര്‍ത്തും. ഫിനിഷറായി ഷിമ്രോണ്‍ ഹെറ്റ്മെയര്‍ എത്തും. സ്പിന്‍ ഓള്‍ റൗണ്ടറായി ആര്‍ അശ്വിന്‍ ടീമിലെത്തുമ്പോള്‍ ജയ്പൂരിലെ പിച്ച് സ്പിന്നിനെ തുണക്കുമെന്നത് കണക്കിലെടുത്ത് ജേസണ്‍ ഹോള്‍ഡ‍ര്‍ക്ക് പകരം ആദം സാംപയ്ക്ക് പ്ലേയിംഗ് ഇലവനില്‍ ഇടം നല്‍കുന്ന  കാര്യവും റോയല്‍സ് ഇന്ന് പരിഗണിച്ചേക്കും. യുസ്‌വേന്ദ്ര ചാഹലാകും മൂന്നാമത്തെ സ്പിന്നര്‍. പേസര്‍മാരായി ട്രെന്‍റ് ബോള്‍ട്ടും സന്ദീപ് ശര്‍മയും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തും.ഇംപാക്ട് കളിക്കാരായി റിയാന്‍ പരാഗ്, മുരുഗന്‍ അശ്വിന്‍, കുല്‍ദീപ് സെന്‍ എന്നിവര്‍ എത്താനാണ് സാധ്യത.

click me!