കോലി ഉള്‍പ്പെടെ വമ്പന്‍ മീനുകളെ വലയിലാക്കി ആസിഫ്! സാംപയുടെ പഞ്ച്; ആര്‍സിബിയെ നിയന്ത്രിച്ച് രാജസ്ഥാന്‍

By Web Team  |  First Published May 14, 2023, 5:08 PM IST

ജയ്പൂര്‍, സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്‍സിബിക്ക് വേണ്ടി ഗ്ലെന്‍ മാക്‌സ്‌വെല്‍ (54), ഫാഫ് ഡു പ്ലെസിസ് (55) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. മലയാളി പേസര്‍ കെ എം ആസിഫ്, ആഡം സാംപ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.


ജയ്പൂര്‍: ഐപിഎല്ലില്‍ നിര്‍ണായക പോരില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 172 റണ്‍സ് വിജയലക്ഷ്യം. ജയ്പൂര്‍, സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്‍സിബിക്ക് വേണ്ടി ഗ്ലെന്‍ മാക്‌സ്‌വെല്‍ (54), ഫാഫ് ഡു പ്ലെസിസ് (55) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. മലയാളി പേസര്‍ കെ എം ആസിഫ്, ആഡം സാംപ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ, രണ്ട് മാറ്റങ്ങളുമായിട്ടാണ് ആര്‍സിബി ഇറങ്ങിയത്.  വെയ്ന്‍ പാര്‍നെല്ലും മൈക്കല്‍ ബ്രേസ്‌വെല്ലും ടീമിലെത്തി. ജോഷ് ഹേസല്‍വുഡ്, വാനിന്ദു ഹസരങ്ക എന്നിവരാണ് വഴിമാറിയത്. രാജസ്ഥാന്‍ റോയല്‍സ് ഒരു മാറ്റം വരുത്തി. ട്രന്റ് ബോള്‍ട്ടിന് പകരം സാംപയെത്തി.

ഒരുഘട്ടത്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 50 റണ്‍സെടുത്തിരുന്നു ആര്‍സിബി. എന്നാല്‍ വിരാട് കോലിയെ (19 പന്തില്‍ 18) മടക്കി ആസിഫ് രാജസ്ഥാന്‍ ആദ്യ ബ്രേക്ക് ത്രൂ നല്‍കി. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഫാഫ് - മാക്‌സി സഖ്യം മനോഹരമായി ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും 69 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഒരിക്കല്‍ കൂടി ആസിഫ് ബ്രേക്ക് ത്രൂ നല്‍കി. ഫാഫിനെ കവറില്‍ യഷസ്വി ജയ്‌സ്വാളിന്റെ കൈകളിലെത്തിച്ചു. മഹിപാല്‍ ലോംറോര്‍ (1), ദിനേശ് കാര്‍ത്തിക് (0) എന്നിവര്‍ നിരാശപ്പെടുത്തി. മാക്‌സ്‌വെല്ലിനെ സന്ദീപ് ശര്‍മ ബൗള്‍ഡാക്കിയതോടെ കളി രാജസ്ഥാന്റെ കയ്യിലായി. മൈക്കല്‍ ബ്രേസ്‌വെല്‍ (9), അനുജ് റാവ്ത്ത് (11 പന്തില്‍ 29) എന്നിവര്‍ പുറത്താവാതെ നിന്നു.

Latest Videos

undefined

സഞ്ജുവിന്റെ കെണി, ആസിഫിന്റെ തന്ത്രം! കിംഗ് കോലിക്ക് പിഴച്ചത് മലയാളി കൂട്ടുകെട്ടിന് മുന്നില്‍- വീഡിയോ

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, യഷസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ജോ റൂട്ട്, ധ്രുവ് ജുറല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ആര്‍ അശ്വിന്‍, ആഡം സാംപ, സന്ദീപ് ശര്‍മ, കെ എം ആസിഫ്, യൂസ്‌വേന്ദ്ര ചാഹല്‍.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, അനുജ് റാവത്ത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മഹിപാല്‍ ലോംറോര്‍, ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാദവ്, മൈക്കല്‍ ബ്രേസ്‌വെല്‍, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, വെയ്ന്‍ പാര്‍നെല്‍. 

ഇന്ന് ജയിച്ചാല്‍ മാത്രമെ ഇരു ടീമുകള്‍ക്കും ടൂര്‍ണമെന്റില്‍ എന്തെങ്കിലും പ്രതീക്ഷ ബാക്കി നില്‍ക്കൂ. 12 മത്സരങ്ങളില്‍ ഇത്രയും തന്നെ പോയിന്റുള്ള രാജസ്ഥാന്‍ അഞ്ചാം സ്ഥാനത്താണ്. ജയിച്ചാല്‍ സഞജുവിനും സംഘത്തിനും മൂന്നാമതെത്താം. 11 മത്സരങ്ങളില്‍ പത്ത് പോയിന്റുമായി ആര്‍സിബി ഏഴാമതാണ്.
 

click me!