കോലി സംപൂജ്യന്‍! ഫാഫ്- മാക്‌സി സഖ്യം ആളിക്കത്തി! പിന്നാലെ രാജസ്ഥാന്റെ തിരിച്ചടി; ആര്‍സിബിക്ക് മികച്ച സ്‌കോര്‍

By Web Team  |  First Published Apr 23, 2023, 5:28 PM IST

നടുക്കുന്ന തുടക്കമായിരുന്നു ആര്‍സിബിക്ക്. മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ബോള്‍ട്ട് കോലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി. മൂന്നാം ഓവറിന്റെ ആദ്യ പന്തില്‍ ഷഹ്ബാസിനേയും മടക്കി.


ബംഗളൂരു: ഐപിഎല്ലില്‍  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 190 റണ്‍സ് വിജയലക്ഷ്യം. ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആര്‍സിബിക്ക് ഫാഫ് ഡു പ്ലെസിസ് (62), ഗ്ലെന്‍ മാക്‌സ്‌വെല്‍ (77) എന്നിവരാണ് മികച്ച പ്രകടനം പുറത്തായത്. വിരാട് കോലി ഗോള്‍ഡന്‍ ഡക്കായി. ആര്‍സിബിക്ക് ഒമ്പത് വിക്കറ്റ് നഷ്ടമായി. ട്രന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ എന്നിവര്‍ക്ക്  രണ്ട് വിക്കറ്റുണ്ട്. ആര്‍ അശ്വിന്‍, യൂസ്‌വേന്ദ്ര ചാഹല്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

നടുക്കുന്ന തുടക്കമായിരുന്നു ആര്‍സിബിക്ക്. മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ ബോള്‍ട്ട് കോലിയെ വിക്കറ്റിന് മുന്നില്‍ കുടുക്കി. മൂന്നാം ഓവറിന്റെ ആദ്യ പന്തില്‍ ഷഹ്ബാസിനേയും മടക്കി. ബോള്‍ട്ടിനെ പുള്‍ ചെയ്യാനുള്ള ശ്രമം മിഡ് വിക്കറ്റില്‍ യഷസ്വി ജയ്‌സ്വാളിന്റെ കൈകളില്‍ അവസാനിച്ചു. ഇതോടെ രണ്ടിന് 12 എന്ന നിലയിലായി ആര്‍സിബി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഫാഫ്- മാക്‌സ്‌വെല്‍ സഖ്യം തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു.

Latest Videos

undefined

ഇരുവരും 127 റണ്‍സ് കൂട്ടിചേര്‍ത്തു. ഫാഫാണ് ആദ്യം പുറത്താവുന്നത്. യഷസ്വി ജയ്‌സ്വാളിന്റെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാവുകയായിരുന്നു താരം. 39 പന്തുകള്‍ നേരിട്ട് ഫാഫ് രണ്ട് സിക്‌സും എട്ട് ഫോറും നേടി. അധികം വൈകാതെ മാക്‌സവെല്ലും മടങ്ങി. 44 പന്തില്‍ നാല് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു മാക്‌സിയുടെ ഇന്നിംഗ്‌സ്. 

പിന്നീടെത്തിയ മഹിപാല്‍ ലോംറോര്‍ (8), സുയഷ് പ്രഭുദേശായ് (0), ദിനേശ് കാര്‍ത്തിക് (16), വാനിന്ദു ഹസരങ്ക (6), വിജയ്കുമാര്‍ വൈശാഖ് (0) എന്നിവര്‍ നിരാശപ്പെടുത്തി. ഡേവിഡ് വില്ലി (4), മുഹമ്മദ് സിറാജ് (1) പുറത്താവാതെ നിന്നു. എന്നിവര്‍ പുറത്താവാതെ നിന്നു. നേരത്തെ, ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബൗളിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു. ബാംഗ്ലൂര്‍ ഒരു മാറ്റം വരുത്തി. പേസര്‍ വെയ്ന്‍ പാര്‍നെല്ലിന് പകരം ഡേവിഡ് വില്ലി ടീമിലെത്തി. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ഫാഫ് ഡു പ്ലെസിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍,, മഹിപാല്‍ ലോംറോര്‍, ദിനേശ് കാര്‍ത്തിക്, ഷഹ്ബാസ് അഹമ്മദ്, വാനിന്ദു ഹസരങ്ക, സുയഷ് പ്രഭുദേശായ്, ഹര്‍ഷല്‍ പട്ടേല്‍, ഡേവിഡ് വില്ലി, മുഹമ്മദ് സിറാജ്. 

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, യഷസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ദ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, ജേസണ്‍ ഹോള്‍ഡര്‍, ട്രന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, യൂസ്‌വേന്ദ്ര ചാഹല്‍.

click me!