ബംഗളൂരുവില്‍ മഴയോട് മഴ! വെള്ളത്തിലായത് രാജസ്ഥാന്‍ റോയല്‍സിന്റെ പ്രതീക്ഷകള്‍; സാധ്യതകളിങ്ങനെ

By Web Team  |  First Published May 21, 2023, 4:41 PM IST

കളി നടക്കാതിക്കുന്നത് ആര്‍സിബിക്കും നഷ്ടമാണ്. വാംഖഡെയില്‍ മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാല്‍ 16 പോയിന്റൊടെ മുംബൈ പ്ലേഓഫ് കളിക്കും. ആര്‍സിബിയും രാജസ്ഥാനും പുറത്ത്.


ബംഗളൂരു: രാജസ്ഥാന്‍ റോയല്‍സിന്‍റെ ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യതങ്ങള്‍ മങ്ങുന്നു. നിലവില്‍ എല്ലാ മത്സരങ്ങളും പൂര്‍ത്താക്കിയ രാജസ്ഥാന്‍ റോയല്‍സ് 14 പോയിന്റമുമായി അഞ്ചാം സ്ഥാനത്താണ്. എന്നാല്‍ ഇന്ന് രാത്രി 7.30ന് നടക്കേണ്ട റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍-ഗുജറാത്ത് ടൈറ്റന്‍സ് മത്സരമാണ് മഴനിഴലിലായതാണ് രാജസ്ഥാന്റെ പ്രശ്‌നം. മഴമൂലം മത്സരം ഉപേക്ഷിക്കേണ്ടിവന്നാല്‍ ആര്‍സിബിയും ഗുജറാത്തും പോയന്റ് പങ്കിടും.

അങ്ങനെ സംഭവിച്ചാല്‍ ആര്‍സിബിക്ക് കിട്ടാവുന്ന പരമാവധി പോയിന്റ് പതിനഞ്ചാണ്. ഒരു പോയിന്‍റ് വ്യത്യാസത്തില്‍ രാജസ്ഥാന്‍ പുറത്താവും. കളി നടക്കാതിക്കുന്നത് ആര്‍സിബിക്കും നഷ്ടമാണ്. വാംഖഡെയില്‍ മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പ്പിച്ചാല്‍ 16 പോയിന്റൊടെ മുംബൈ പ്ലേഓഫ് കളിക്കും. ആര്‍സിബിയും രാജസ്ഥാനും പുറത്ത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആര്‍സിബി പ്ലേ ഓഫിലെത്താന്‍ ഒരു സാധ്യതയേ ഉള്ളൂ, മുംബൈ ഇന്ന് തോല്‍ക്കണം. മുംബൈ പരാജയപ്പെട്ടാല്‍ അവുടെ പോയിന്റ് 14ല്‍ ഒതുങ്ങും. 15 പോയിന്റോടെ ആര്‍സിബി അവസാന നാലിലെത്തുകയും ചെയ്യും. മുംബൈ ജയിച്ചാലും ആര്‍സിബിയുടെ മത്സരം കളിമുടക്കിയാലും രാജസ്ഥാന്‍ പുറത്താവുമെന്നുള്ളത് മറ്റൊരു കാര്യം. 

Latest Videos

undefined

കനത്ത മഴ മൂലം ഇന്നലെ ആര്‍സിബി, ഗുജറാത്ത് താരങ്ങള്‍ ഇന്നലെ പരിശീലകനത്തിനായി ഗ്രൗണ്ടിലിറങ്ങിയിരുന്നില്ല. ഇന്റോര്‍ സൗകര്യങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇരുടീമുകളുടേയും പരിശീലനം. ഇന്നും മഴ പെയ്യുമെന്നാണ് കാലാവസ്ഥ പ്രവചനം. ചിന്നസ്വാമി സ്റ്റേഡിയത്തിലെ ഡ്രെയിനേജ് സംവിധാനം മികവുറ്റതാണെന്നത് മാത്രമാണ് ആകെ പ്രതീക്ഷ നല്‍കുന്ന ഘടകം. ആറ് മണിയോടെ മഴ തുടങ്ങുമെന്നായിരുന്നു പ്രവചനം. എന്നാല്‍ നേരത്തെ മഴയെത്തി. 

ടീമിന്റെ ഔദ്യോഗിക ഭാഷ തെലുഗു, പ്രിയപ്പെട്ടത് ഗുജറാത്തി ഭക്ഷണം! സഞ്ജുവിന്റെ വഴിയേ അശ്വിനും; ട്വീറ്റ് വൈറല്‍

പുലര്‍ച്ചെ വരെ തുടരാമെന്നും പ്രവചനമുണ്ട്. നാലു മണിയോടു കൂടെ 50 ശതമാനം മഴസാധ്യതതയും ഏഴ് മണിക്ക് 65 ശതമാനം മഴ സാധ്യതയുമാണ് പ്രവചിച്ചിട്ടുള്ളത്. രാത്രി 9-11 മണിയോടെ മഴയുടെ ശക്തി കുറയുമെന്നുമാണ് അക്യുവെതറിന്റെ പ്രവചനം.

 

click me!