അശ്വിൻ ഒന്ന് പേടിപ്പിച്ചതോ? പന്തെറിയാനെത്തി ഒന്ന് നിന്നു, തിരിഞ്ഞൊരു നോട്ടം; അപ്പോഴേ ധവാൻ അകത്ത് കയറി!

By Web Team  |  First Published Apr 5, 2023, 8:37 PM IST

പണ്ട് ഐപിഎല്ലില്‍ തന്നെ പഞ്ചാബിനായി കളിക്കുമ്പോള്‍ രാജസ്ഥാന്‍റെ ജോസ് ബട്‍ലറെ അശ്വിൻ ഈ രീതി ഉപയോഗിച്ച് പുറത്താക്കിയതെല്ലാം വലിയ ചര്‍ച്ചയായതാണ്. ഇപ്പോള്‍ അശ്വിനും ബട്‍ലറും രാജസ്ഥാന് വേണ്ടി ഒരുമിച്ചാണ് കളിക്കുന്നതെന്നുള്ളതാണ് ശ്രദ്ധേയം


ഗുവാഹത്തി: ബൗളര്‍ പന്തെറിയും മുമ്പ് നോണ്‍ സ്ട്രൈക്കര്‍ ക്രീസ് വിട്ടാല്‍ പുറത്താക്കുന്ന മങ്കാദിംഗ് രീതിയെ റണ്‍ ഔട്ട് എന്ന് പുനര്‍നാമകരണം ചെയ്തിട്ട് അധിക കാലമായിട്ടില്ല. പക്ഷേ ഇപ്പോഴും ഈ രീതി ക്രിക്കറ്റിന്‍റെ മാന്യതയ്ക്ക് ചേര്‍ന്നതല്ലെന്നാണ് പലരും വിലയിരുത്തുന്നത്. എന്നാല്‍, ഇന്ത്യയുടെയും രാജസ്ഥാൻ റോയല്‍സിന്‍റെയും താരമായ ആര്‍ അശ്വിൻ ഈ രീതിക്ക് ഒരു പ്രശ്നവും കാണാത്ത താരമാണെന്ന് മുമ്പേ തെളിയിച്ചതാണ്.

പണ്ട് ഐപിഎല്ലില്‍ തന്നെ പഞ്ചാബിനായി കളിക്കുമ്പോള്‍ രാജസ്ഥാന്‍റെ ജോസ് ബട്‍ലറെ അശ്വിൻ ഈ രീതി ഉപയോഗിച്ച് പുറത്താക്കിയതെല്ലാം വലിയ ചര്‍ച്ചയായതാണ്. ഇപ്പോള്‍ അശ്വിനും ബട്‍ലറും രാജസ്ഥാന് വേണ്ടി ഒരുമിച്ചാണ് കളിക്കുന്നതെന്നുള്ളതാണ് ശ്രദ്ധേയം. ഇതിനിടെ രാജസ്ഥാനും പഞ്ചാബും തമ്മിലുള്ള കളി പുരോഗമിക്കുമ്പോള്‍ അശ്വിന്‍റെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുള്ളത്. പന്തെറിയാനായെത്തി പാതി ആക്ഷനുമെടുത്ത ശേഷം അശ്വിൻ ഒന്ന് നിന്നു.

Latest Videos

പിന്നെ തിരിഞ്ഞ് ഒന്ന് നോക്കിയപ്പോഴേ നോണ്‍ സ്ട്രൈക്കര്‍ എൻഡില്‍ പുറത്തുണ്ടായിരുന്ന ശിഖര്‍ ധവാൻ വേഗം ക്രീസിനുള്ളിലേക്ക് കയറി. അശ്വിൻ ധവാന് ഇനി പുറത്തിറങ്ങിയാല്‍ 'പണി കിട്ടും' എന്ന് മുന്നറിയിപ്പ് കൊടുത്തതായിരിക്കുമെന്നാണ് ആരാധകര്‍ വീഡിയോയോട് പ്രതികരിക്കുന്നത്. 2019ലെ ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സ് നായകന്‍ കൂടിയായിരുന്ന അശ്വിന്‍ ബട്‌ലറെ മങ്കാദിംഗിലൂടെ പുറത്താക്കിയതാണ് മുമ്പ് വലിയ ചര്‍ച്ചയായത്.

Ashwin warns Dhawan for backing & then camera shows Buttler.pic.twitter.com/LCoS1WnCOQ

— Johns. (@CricCrazyJohns)

തുടര്‍ന്ന് കളിയുടെ മാന്യതക്ക് നിരക്കുന്ന നടപടിയല്ല അശ്വിന്‍ ചെയ്തതെന്ന് ഇംഗ്ലീഷ് താരങ്ങള്‍ ആരോപിച്ചത് വിവാദത്തിന് ഇടയാക്കിയിരുന്നു. സംഭവം നടന്ന് ഒരു വര്‍ഷത്തിനുശേഷം കൊവിഡിനെത്തുടര്‍ന്ന് രാജ്യത്ത് ആദ്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്ന അടിക്കുറിപ്പോടെ അശ്വിന്‍ ബട്‌ലറെ മങ്കാദിംഗിലൂടെ പുറത്താക്കുന്ന ചിത്രം പങ്കുവെക്കുകയും ചെയ്തിരുന്നു. 

'തലയ്ക്കിട്ട് എറിയൂ...'; രോഹിത് സിംഗിൾ ഇട്ടപ്പോൾ ഇങ്ങനെ പറഞ്ഞത് കോലിയോ? വീഡിയോ പുറത്ത്, തര്‍ക്കം

click me!