12 കളിയില്‍ 12 പോയന്റുള്ള പഞ്ചാബിന് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ശേഷിക്കുന്ന രണ്ട് കളിയും ജയിക്കണം. മറുവശത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചെങ്കിലും മാനം കാക്കാനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇറങ്ങുന്നത്.
ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റള്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ ഡല്‍ഹിയെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളുമായിട്ടാണ് പഞ്ചാബ് ഇറങ്ങുന്നത്. കഗിസോ റബാദയും തൈഡേയും ടീമിലെത്തി. 12 കളിയില്‍ 12 പോയന്റുള്ള പഞ്ചാബിന് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ശേഷിക്കുന്ന രണ്ട് കളിയും ജയിക്കണം. മറുവശത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചെങ്കിലും മാനം കാക്കാനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇറങ്ങുന്നത്.
പഞ്ചാബ് കിംഗ്‌സ്: അഥര്‍വ ടൈഡെ, ശിഖര്‍ ധവാന്‍, ലിയാം ലിവിംഗ്‌സ്റ്റണ്‍, ജിതേശ് ശര്‍മ, സാം കറന്‍, ഷാരുഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചാഹര്‍, കഗിസോ റബാദ, നതാന്‍ എല്ലിസ്, അര്‍ഷ്ദീപ് സിംഗ്.
undefined
ഡല്‍ഹി കാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍, പൃത്വി ഷാ, ഫിലിപ് സാള്‍ട്ട്, റിലീ റൂസോ, അമന്‍ ഹകീം ഖാന്‍, അക്‌സര്‍ പട്ടേല്‍, യഷ് ദുള്‍, കുല്‍ദീപ് യാദവ്, ആന്റിച്ച് നോര്‍ജെ, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്.
കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹിയെ അവരുടെ മൈതാനത്ത് 31 റണ്‍സിന് പഞ്ചാബ് തോല്‍പ്പിച്ചിരുന്നു. ജയമാവര്‍ത്തിക്കാന്‍ ശിഖര്‍ ധവാനും സംഘവും ഇറങ്ങുമ്പോള്‍ വഴി മുടക്കാന്‍ ഡേവിഡ് വാര്‍ണര്‍ക്കും കൂട്ടര്‍ക്കും കഴിയുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. യുവതാരം പ്രബ്‌സിമ്രന്റെ സെഞ്ച്വറിയാണ് കഴിഞ്ഞ കളിയില്‍ പഞ്ചാബിനെ സഹായിച്ചത്. ക്യാപ്റ്റന്‍ ശിഖര്‍ ധവാനും ലിയാം ലിവിംഗ്സ്റ്റണും,ജിതേഷ് ശര്‍മ്മയുമെല്ലാം താളം കണ്ടെത്തിയാല്‍ ബാറ്റിംഗില്‍ പഞ്ചാബിന് ആശങ്ക വേണ്ട.
പഞ്ചാബ്-ഡല്‍ഹി മത്സരഫലം പ്ലേ ഓഫ് സാധ്യതയുള്ള രാജസ്ഥാന്‍ റോയല്‍സ് ഉള്‍പ്പെടെയുള്ള മറ്റ് ടീമുകള്‍ക്കും നിര്‍ണായകമാണ്. അവസാന സ്ഥാനത്തുള്ള ഡല്‍ഹി ജയിക്കുന്നത് പോയിന്റ് പട്ടികയില്‍ മാറ്റമൊന്നും വരുത്തില്ല. എന്നാല്‍ പഞ്ചാബാണ് ജയിക്കുന്നതെങ്കില്‍ 14 പോയന്റുമായി അവര്‍ രാജസ്ഥാനെയും ആര്‍സിബിയെയും കൊല്‍ക്കത്തയെയും മറികടന്ന് അഞ്ചാം സ്ഥാനത്തെത്തും. ഇതോടെ പഞ്ചാബിനെതിരായ രാജസ്ഥാന്റെ അവസാന മത്സരം നിര്‍ണായകമാകുകയും ചെയ്യും.