ഡല്‍ഹിക്കെതിരെ നിര്‍ണായക മത്സരത്തില്‍ പഞ്ചാബിന് കൂറ്റന്‍ വിജയലക്ഷ്യം; പ്രതീക്ഷ രാജസ്ഥാന്‍ റോയല്‍സിനും

By Web Team  |  First Published May 17, 2023, 9:17 PM IST

രണ്ട് മാറ്റങ്ങളുമായിട്ടാണ് പഞ്ചാബ് ഇറങ്ങുന്നത്. കഗിസോ റബാദയും തൈഡേയും ടീമിലെത്തി. 12 കളിയില്‍ 12 പോയന്റുള്ള പഞ്ചാബിന് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ശേഷിക്കുന്ന രണ്ട് കളിയും ജയിക്കണം.


ധരംശാല: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിന് 214 റണ്‍സ് വിജയലക്ഷ്യം. ധരംശാലയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഡല്‍ഹിക്ക് റിലീ റൂസ്സോ (37 പന്തില്‍ 82), പൃഥ്വി ഷോ (38 പന്തില്‍ 54), ഡേവിഡ് വാര്‍ണര്‍ (31 പന്തില്‍ 46) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. ഡല്‍ഹിക്ക് നഷ്ടമായ രണ്ട് വിക്കറ്റുകളും വീഴ്ത്തിയത് സാം കറനാണ്. രണ്ട് മാറ്റങ്ങളുമായിട്ടാണ് പഞ്ചാബ് ഇറങ്ങുന്നത്. കഗിസോ റബാദയും തൈഡേയും ടീമിലെത്തി. 12 കളിയില്‍ 12 പോയന്റുള്ള പഞ്ചാബിന് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ശേഷിക്കുന്ന രണ്ട് കളിയും ജയിക്കണം. മറുവശത്ത് പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചെങ്കിലും മാനം കാക്കാനാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഇറങ്ങുന്നത്.

ഗംഭീര തുടക്കമാണ് ഡല്‍ഹിക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ വാര്‍ണര്‍- പൃഥ്വി സഖ്യം 94 റണ്‍സ് കൂട്ടിചേര്‍ത്തു. രണ്ട് സിക്‌സും അഞ്ച് ഫോറും നേടിയ വാര്‍ണറെ പുറത്താക്കി കറന്‍ ബ്രേക്ക് ത്രൂ നല്‍കി. മൂന്നാമനായി ക്രീസിലെത്തിയ റൂസോയും തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. പൃഥ്വിക്കൊപ്പം 54 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ റൂസ്സോക്കായി. എന്നാല്‍ കറന്റെ പന്തില്‍ പൃഥ്വിയും മടങ്ങി. നാലാമനായി ക്രീസിലെത്തിയ ഫിലിപ്പ് സാള്‍ട്ടും വെറുതെയിരുന്നില്ല. 14 പന്തുകള്‍ മാത്രം നേരിട്ട സാള്‍ രണ്ട് വീതം സിക്‌സിന്റേയും ഫോറിന്റേയും സഹായത്തോടെ 26 റണ്‍സ് നേടി. റൂസ്സോയ്‌ക്കൊപ്പം 65 റണ്‍സാണ് സാള്‍ട്ട് കൂട്ടിചേര്‍ത്തത്. ആറ് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു റൂസ്സോയുടെ ഇന്നിംഗ്‌സ്. 

Latest Videos

undefined

എല്ലാം നഷ്ടമായി തകര്‍ന്ന അവസ്ഥയില്‍ ഒറ്റ ആളിക്കത്തല്‍! ഇത് കണ്ട് കരയണോ ചിരിക്കണോ എന്നറിയാതെ ആരാധകര്‍

പഞ്ചാബ് കിംഗ്‌സ്: അഥര്‍വ ടൈഡെ, ശിഖര്‍ ധവാന്‍, ലിയാം ലിവിംഗ്‌സ്റ്റണ്‍, ജിതേശ് ശര്‍മ, സാം കറന്‍, ഷാരുഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, രാഹുല്‍ ചാഹര്‍, കഗിസോ റബാദ, നതാന്‍ എല്ലിസ്, അര്‍ഷ്ദീപ് സിംഗ്.

ഡല്‍ഹി കാപിറ്റല്‍സ്: ഡേവിഡ് വാര്‍ണര്‍, പൃത്വി ഷാ, ഫിലിപ് സാള്‍ട്ട്, റിലീ റൂസോ, അമന്‍ ഹകീം ഖാന്‍, അക്‌സര്‍ പട്ടേല്‍, യഷ് ദുള്‍, കുല്‍ദീപ് യാദവ്, ആന്റിച്ച് നോര്‍ജെ, ഇഷാന്ത് ശര്‍മ, ഖലീല്‍ അഹമ്മദ്.

പഞ്ചാബ്-ഡല്‍ഹി മത്സരഫലം പ്ലേ ഓഫ് സാധ്യതയുള്ള രാജസ്ഥാന്‍ റോയല്‍സ് ഉള്‍പ്പെടെയുള്ള മറ്റ് ടീമുകള്‍ക്കും നിര്‍ണായകമാണ്. അവസാന സ്ഥാനത്തുള്ള ഡല്‍ഹി ജയിക്കുന്നത് പോയിന്റ് പട്ടികയില്‍ മാറ്റമൊന്നും വരുത്തില്ല. എന്നാല്‍ പഞ്ചാബാണ് ജയിക്കുന്നതെങ്കില്‍ 14 പോയന്റുമായി അവര്‍ രാജസ്ഥാനെയും ആര്‍സിബിയെയും കൊല്‍ക്കത്തയെയും മറികടന്ന് അഞ്ചാം സ്ഥാനത്തെത്തും. ഇതോടെ പഞ്ചാബിനെതിരായ രാജസ്ഥാന്റെ അവസാന മത്സരം നിര്‍ണായകമാകുകയും ചെയ്യും. രാജസ്ഥാനെതിരെയാണ് അവസാന മത്സരം.

click me!