കോണ്‍വെ- റിതുരാജ് ഗെയ്കവാദ് (31 പന്തില്‍ 37) സഖ്യം മികച്ച തുടക്കമാണ് ചെന്നൈക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 84 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഗെയ്കവാദിനെ പുറത്താക്കി റാസ പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കി.
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മികച്ച തുടക്കം. ചെന്നൈ, എം എ ചിദംബരം സ്‌റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ചെന്നൈക്ക് ഡെവോണ്‍ കോണ്‍വെയുടെ () ഇന്നിംഗ്‌സാണ് ചെന്നൈക്ക് തുണയായത്. അര്‍ഷ്ദീപ് സിംഗ്, സിക്കന്ദര്‍ റാസ, രാഹുല്‍ ചാഹര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. പോയിന്റ് പട്ടികയില്‍ നാലാമതാണ് ചെന്നൈ. എട്ട് മത്സരങ്ങളില്‍ 10 പോയിന്റാണ് അവര്‍ക്കുള്ളത്. രാജസ്ഥാന്‍ റോയല്‍സ്, ലഖ്നൗ സൂപ്പര്‍ ജെയന്റ്സ് എന്നിവര്‍ക്കും പത്ത് പോയിന്റാണെങ്കിലും റണ്‍റ്റേ് അടിസ്ഥാനത്തില്‍ ചെന്നൈ പിറകിലാണ്. ആറ് പോയിന്റുള്ള പഞ്ചാബ് ആറാമതാണ്.
കോണ്‍വെ- റിതുരാജ് ഗെയ്കവാദ് (31 പന്തില്‍ 37) സഖ്യം മികച്ച തുടക്കമാണ് ചെന്നൈക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 84 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ഗെയ്കവാദിനെ പുറത്താക്കി റാസ പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കി. ജിതേശ് ശര്‍മ സ്റ്റംപ് ചെയ്യുകയായിരുന്നു ഗെയ്കവാദിനെ. മൂന്നാമതെത്തിയ ശിവം ദുബെയ്ക്ക് (17 പന്തില്‍ 28) പതിവ് മികവ് പുറത്തെടുക്കാനായില്ല. അര്‍ഷ്ദീപിന്റെ പന്തില്‍ ഷാരുഖ് ഖാന് ക്യാച്ച്. മൊയീന്‍ അലിയും (ആറ് പന്തില്‍ 10) നിരാശപ്പെടുത്തി. അവസാന ഓവറില്‍ ആദ്യ പന്തില്‍ തന്നെ രവീന്ദ്ര ജഡേജ (10 പന്തില്‍ 12) മടങ്ങി. പിന്നീടെത്തിയത് എം എസ് ധോണി (നാല് പന്തില്‍ 13). അവസാന രണ്ട് പന്തുകള്‍ സിക്‌സുകള്‍ പായിച്ച് ധോണി സ്‌കോര്‍ 200ലെത്തിച്ചു. 52 പന്തുകള്‍ നേരിട്ട കോണ്‍വെ ഒരു സിക്‌സും 16 ഫോറും നേടി.
undefined
അവസാന മത്സരത്തിലെ തോല്‍വി മറികടന്ന് വിജയവഴിയില്‍ തിരിച്ചെത്താനാണ് പഞ്ചാബും ചെന്നൈയും ഇറങ്ങുന്നത്. പഞ്ചാബ് ടീമില്‍ ഹര്‍പ്രീത് ഭാട്ടിയ എത്തിയതാണ് ഒരേയൊരു മാറ്റം. ചെന്നൈ ടീമില്‍ മാറ്റങ്ങളൊന്നുമില്ല. ചെന്നൈ കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റപ്പോള്‍ പഞ്ചാബ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് തോല്‍വി വഴങ്ങി. ഓപ്പണിംഗില്‍ സ്ഥിരതയില്ലാത്തതാണ് പഞ്ചാബിന്റെ പ്രശ്‌നമെങ്കില്‍ ഓപ്പണിംഗാണ് ചെന്നൈയുടെ കരുത്ത്.
പഞ്ചാബ് കിംഗ്‌സ് (പ്ലേയിംഗ് ഇലവന്‍): അഥര്‍വ ടൈഡെ, ശിഖര്‍ ധവാന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, സിക്കന്ദര്‍ റാസ, സാം കുറാന്‍, ജിതേഷ് ശര്‍മ്മ, ഷാരൂഖ് ഖാന്‍, ഹര്‍പ്രീത് സിംഗ് ഭാട്ടിയ, കാഗിസോ റബാഡ, രാഹുല്‍ ചാഹര്‍, അര്‍ഷ്ദീപ് സിംഗ്.
ചെന്നൈ സൂപ്പര്‍ കിംഗ്സ് (പ്ലേയിംഗ് ഇലവന്‍): റുതുരാജ് ഗെയ്ക്വാദ്, ഡെവണ്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, മൊയിന്‍ അലി, അമ്പാട്ടി റായിഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, മതീഷ പതിരണ, തുഷാര്‍ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ.
റണ്‍വേട്ടയില്‍ റെക്കോര്‍ഡിട്ട് കോണ്‍വെ, മറികടന്നത് ബാബര്‍ അസമിനെ