പൃഥ്വി ഷാ സൂപ്പര്‍ താരമെന്ന് സ്വയം കരുതുന്നു, ഗില്‍ അങ്ങനെയല്ല; രൂക്ഷ വിമര്‍ശനവുമായി മുന്‍ പരിശീലകന്‍

By Web Team  |  First Published May 28, 2023, 1:13 PM IST

രാജ്യാന്തര ക്രിക്കറ്റില്‍ അത് ടെസ്റ്റായാലും ഏകദിനമായാലും ടി20 ആയാലും ഇനി രഞ്ജി ട്രോഫി ആയാലും ഒറ്റ പന്തിലാണ് ഒരു ബാറ്ററുടെ ഭാഗഥേയം നിര്‍ണയിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ മികച്ച അച്ചടക്കവും പെരുമാറ്റവും ഒപ്പം കഠിനാധ്വാനവും ഉണ്ടെങ്കിലും എത്ര പ്രതിഭ ഉണ്ടായാലും നിലനില്‍ക്കാനാവു. ക്രീസിലുറച്ചു നിന്നാലെ റണ്‍സടിക്കാനാവു.


മുംബൈ: ഐപിഎല്ലില്‍ ശുഭ്മാന്‍ ഗില്‍ അസാമാന്യ ഫോം തുടരുമ്പോള്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ ഗില്ലിന്‍റെ നായകനും ഡല്‍ഹി ക്യാപിറ്റല്‍സ് താരവുമായി പൃഥ്വി ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പരിശീളകന്‍. ശുഭ്മാന്‍ ഗില്ലിന്‍റെ ആദ്യകാല പരിശീലകനായിരുന്ന കഴ്സണ്‍ ഗാവ്‌റിയാണ് പൃഥ്വി ഷായുടെ മനോഭാവത്തിനെതിരെ തുറന്നടിച്ച് രംഗത്തെത്തിയത്.

അവര്‍ രണ്ടുപേരും 2018ല്‍ അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ ഒരേസമയം കളിച്ചവരാണ്. എന്നാല്‍ ഗില്‍ ഇപ്പോള്‍ എവിടെയാണ്, ഷാ എവിടെയാണ് നില്‍ക്കുന്നത്. പൃഥ്വി ഷാ സ്വയം കരുതുന്നത് താന്‍ സൂപ്പര്‍ താരമാണെന്നും തന്നെ ആര്‍ക്കും തൊടാനാവില്ലെന്നുമാണ്. എന്നാല്‍ പൃഥ്വി ഷാ മനസിലാക്കേണ്ട ഒരു വസ്തുതയുണ്ട്, രാജ്യാന്തര ക്രിക്കറ്റില്‍ അത് ടെസ്റ്റായാലും ഏകദിനമായാലും ടി20 ആയാലും ഇനി രഞ്ജി ട്രോഫി ആയാലും ഒറ്റ പന്തിലാണ് ഒരു ബാറ്ററുടെ ഭാഗഥേയം നിര്‍ണയിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ മികച്ച അച്ചടക്കവും പെരുമാറ്റവും ഒപ്പം കഠിനാധ്വാനവും ഉണ്ടെങ്കിലും എത്ര പ്രതിഭ ഉണ്ടായാലും നിലനില്‍ക്കാനാവു. ക്രീസിലുറച്ചു നിന്നാലെ റണ്‍സടിക്കാനാവു.

Latest Videos

undefined

തന്‍റെ ബലഹീനതകള്‍ എന്തൊക്കെയാണെന്ന് തിരിച്ചറിഞ്ഞ് അത് പരിഹരിക്കാന്‍ ശ്രമിച്ചാല്‍ ഷാക്ക് ഇനിയും തിരിച്ചുവരാന്‍ കഴിയും. ഗില്ലിനും ഷാക്കും ഒരേ പ്രായമാണ്. ഒന്നും നഷ്ടമായിട്ടില്ലെന്ന് വേണം ഷാ ഇപ്പോഴും കരുതാന്‍. ഗില്‍  കഠിനാധ്വാനത്തിലൂടെ തന്‍റെ കുറവുകള്‍ പരഹരിച്ച് മുന്നേറിയപ്പോള്‍ ഷാക്ക് അതിനായില്ല. പക്ഷെ ഇനിും അതിന് കഴിയും അതിന് കഠിനാധ്വാനം ചെയ്യണം. അല്ലാതെ മറ്റ് വഴികളില്ല. ഷാക്ക് അത്രത്തളം പ്രതിഭയുണ്ടെന്നും മുന്‍ ഇന്ത്യന്‍ താരം കൂടിയായ കഴ്സണ്‍ ഗാവ്രി ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.

ചെന്നൈ-ഗുജറാത്ത് ഐപിഎല്‍ ഫൈനല്‍: കാലാവസ്ഥാ പ്രവചനം, മത്സരം സൗജന്യമായി കാണാനുള്ള വഴികള്‍; ലൈവ് സ്ട്രീമിംഗ്

ഐപിഎല്ലിലെ ആദ്യ ആറ് ഇന്നിംഗ്സുകളില്‍ 49 റണ്‍സ് മാത്രമെടുത്ത പൃഥ്വി ഷായെ പിന്നീടുള്ള മത്സരങ്ങളില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കിയിരുന്നു. അവസാന രണ്ട് മത്സരങ്ങളില്‍ മാത്രമാണ് പിന്നീട് അവസരം നല്‍കിയത്. ഇതില്‍ ഒരു അര്‍ധസെഞ്ചുറി അടക്കം സീസണില്‍ എട്ട് മത്സരങ്ങളില്‍ 106 റണ്‍സ് മാത്രമാണ് ഷാ നേടിയത്. മറുവശത്ത് മൂന്ന് സെഞ്ചുറി അടക്കം 800ലേറെ റണ്‍സ് നേടിയ ഗില്‍ ഐപിഎല്ലിലെ റണ്‍വേട്ടയില്‍ ഒന്നാമതാണ്.

click me!