സഹിക്കാനാവാതെ വിതുമ്പി കണ്ണ് പൊത്തി പ്രീതി സിന്‍റ; നെഞ്ചുപൊട്ടി ആരാധകരും, ഈ തോല്‍വി പ്രതീക്ഷിച്ചേയില്ല!

By Web Team  |  First Published May 4, 2023, 5:36 PM IST

താരത്തിന്‍റെ സങ്കടം വ്യക്തമാക്കുന്ന ഒരു ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുള്ളത്. പഞ്ചാബ് ആരാധകരും കടുത്ത വിഷമത്തിലാണ് സ്റ്റേഡിയം വിട്ടത്.


മൊഹാലി: വൻ സ്കോര്‍ പേരില്‍ എഴുതി ചേര്‍ത്തിട്ടും മുംബൈ ഇന്ത്യൻസിനോട് വിജയിക്കാൻ സാധിക്കാത്തതിന്‍റെ ഞെട്ടലിലാണ് പഞ്ചാബ് കിംഗ്സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റംഗിനിറങ്ങി, മുംബൈ ഇന്ത്യൻസ് ബൗളര്‍മാരെ തല്ലി പതം വരുത്തിയാണ് പ‍ഞ്ചാബ് 214 റണ്‍സ് കുറിച്ചത്. എന്നാല്‍, തിരിച്ച് അതിലും വലിയ ആക്രമണമാണ് മുംബൈ അഴിച്ചുവിട്ടത്. പഞ്ചാബ് കിംഗ്സ് ഉടമ പ്രീതി സിന്‍റയ്ക്ക് താങ്ങാവുന്നതിലും ഏറെയായിരുന്നു ഈ തോല്‍വി.

താരത്തിന്‍റെ സങ്കടം വ്യക്തമാക്കുന്ന ഒരു ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുള്ളത്. പഞ്ചാബ് ആരാധകരും കടുത്ത വിഷമത്തിലാണ് സ്റ്റേഡിയം വിട്ടത്. ലിയാം ലിവിംഗ്സ്റ്റോണിന്‍റെ വെടിക്കെട്ട് കണ്ട് ആവേശത്തിലായിരുന്ന പഞ്ചാബ് ആരാധകരെ കടുത്ത നിരാശയിലേക്ക് തള്ളി വിടുകയായിരുന്നു ഇഷാൻ കിഷനും സൂര്യകുമാര്‍ യാദവും. പഞ്ചാബ് കിംഗ്സിനെ അവരുടെ കോട്ടയില്‍ കയറി അടിച്ചൊതുക്കിയാണ് മുംബൈ ഇന്ത്യൻസ് വിജയം കുറിച്ചത്.

Latest Videos

undefined

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും 200 റണ്‍സിന് മുകളിലുള്ള സ്കോര്‍ ചേസ് ചെയ്താണ് മുംബൈ ഹീറോയിസം കാട്ടിയത്. പഞ്ചാബ് ഉയര്‍ത്തിയ 215 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. മുംബൈക്ക് വേണ്ടി അര്‍ധ സെഞ്ചുറികളുമായി ഇഷാൻ കിഷനും (75) സൂര്യ കുമാര്‍ യാദവും (66) കളം നിറഞ്ഞു. പഞ്ചാബിനായി നഥാൻ എല്ലിസ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് പഞ്ചാബ് 214 എന്ന മിന്നും സ്കോറിലേക്ക് എത്തിയത്.

കിംഗ്സിനായി ലിയാം ലിവിംഗ്സ്റ്റോണ്‍ (82*), ജിതേഷ് ശര്‍മ്മ (49*) എന്നിവര്‍ മിന്നി. മുംബൈക്കായി അർഷദ് ഖാൻ 48 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി. അവസാന നാലോവറില്‍ 37 റണ്‍സായിരുന്നു മുംബൈക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. പതിനേഴാം ഓവര്‍ എറിയാനെത്തിയ അര്‍ഷ്ദീപ് ആദ്യ പന്തില്‍ തന്നെ ഇഷാന്‍ കിഷനെ(75) മടക്കിയതോടെ മുംബൈ ഞെട്ടി. എന്നാല്‍ പിന്നീട് ക്രീസിലെത്തിയ തിലക് വര്‍മ അര്‍ഷ്ദീപിന്‍റെ ആദ്യ രണ്ട് പന്തില്‍ റണ്ണടിച്ചില്ലെങ്കിലും നാലും അഞ്ചും ആറും പന്തില്‍ സിക്സ്, ഫോര്‍, സിക്സ് അടിച്ച് കളി മുംബൈയുടെ കൈപ്പിടിയിലാക്കുകയായിരുന്നു. 

ഏറ്റത് കനത്ത ആഘാതം, മുറവേറ്റ സിംഹത്തെ നേരിടണം! സഞ്ജു കുറയേറെ വിയര്‍പ്പൊഴുക്കേണ്ടി വരും; തന്ത്രങ്ങൾ മാറ്റണം

click me!