ബാക്കിയുള്ളത് മൂന്ന് കളികള്‍, മൂന്നും ജയിച്ചാലും രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാനാവില്ല, സാധ്യതകള്‍ ഇങ്ങനെ

By Web Team  |  First Published May 8, 2023, 10:42 AM IST

സീസണില്‍ ഇനി മൂന്ന് കളികള്‍ മാത്രമാണ് രാജസ്ഥാന് അവേശേഷിക്കുന്നത്. ഈ മൂന്ന് മത്സരരങ്ങളും ജയിച്ചാല്‍ മാത്രമെ രാജസ്ഥാന നാലാം സ്ഥാനക്കാരായെങ്കിലും പ്ലേ ഓഫിലെത്താമെന്ന പ്രതീക്ഷ നിലനിര്‍ത്താനാവു. ഇനിയൊരു തോല്‍വി രാജസ്ഥാന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിപ്പിക്കും. നിലവില്‍ 11 കളികളില്‍ 10 പോയന്‍റാണ് രാജസ്ഥാനുള്ളത്.


ജയ്പൂര്‍: ഐപിഎല്ലില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങിയതോടെ രാജസ്ഥാന്‍ റോയല്‍സിന്‍റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ ജയിക്കാമായിരുന്ന കളിയാണ് രാജസ്ഥാന്‍ കൈവിട്ടത്. സീസണില്‍ ഇത് മൂന്നാം തവണയാണ് രാജസ്ഥാന്‍ ജയം ഉറപ്പിച്ചശേഷം അപ്രതീക്ഷിത തോല്‍വി വഴങ്ങുന്നത്. ആദ്യം ലഖ്നൗവിനെതിരെ, പിന്നെ മുംബൈക്കെതിരെ ഇപ്പോഴിതാ ഹൈദരാബാദിനെതിരെയും.
 
സീസണില്‍ ഇനി മൂന്ന് കളികള്‍ മാത്രമാണ് രാജസ്ഥാന് അവേശേഷിക്കുന്നത്. ഈ മൂന്ന് മത്സരരങ്ങളും ജയിച്ചാല്‍ മാത്രമെ രാജസ്ഥാന നാലാം സ്ഥാനക്കാരായെങ്കിലും പ്ലേ ഓഫിലെത്താമെന്ന പ്രതീക്ഷ നിലനിര്‍ത്താനാവു. ഇനിയൊരു തോല്‍വി രാജസ്ഥാന്‍റെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിപ്പിക്കും. നിലവില്‍ 11 കളികളില്‍ 10 പോയന്‍റാണ് രാജസ്ഥാനുള്ളത്.

11ന് കൊല്‍ക്കത്തക്കെതിരെ ഈഡന്‍ ഗാര്‍ഡന്‍സിലും 14ന് ബാംഗ്ലൂരിനെതിരെ ജയ്പൂരിലും 19ന് പഞ്ചാബ് കിംഗ്സിനെതിരെ ധരംശാലയിലുമാണ് രാജസ്ഥാന്‍റെ ഇനിയുള്ള മത്സരങ്ങള്‍. നിലവില്‍ നാലാം സ്ഥാനത്തുണ്ടെങ്കിലും അഞ്ചാമതും ആറാമതും ഏഴാമതുമുള്ള ബാഗ്ലൂര്‍, മുംബൈ, പഞ്ചാബ് ടീമുകള്‍ക്കും രാജസ്ഥാനൊപ്പം 10 പോയന്‍റുണ്ട്. ഇവരെല്ലാം ഒരു മത്സരം കുറച്ചെ കളിച്ചിട്ടുള്ളു എന്ന ആനുകൂല്യവുമുണ്ട്. മാത്രമല്ല, നാലു കളികള്‍ ബാക്കിയുള്ള കൊല്‍ക്കത്തക്കും ഹൈദരാബാദിനും ഡല്‍ഹിക്കും എട്ടു പോയന്‍റ് വീതമുള്ളതിനാല്‍ ഇനിയുള്ള എല്ലാ കളികളും ജയിച്ചാല്‍ ഇവര്‍ക്കും 16 പോയന്‍റ് സ്വന്തമാക്കി പ്ലേ ഓഫിലെത്താനുള്ള സാധ്യത വര്‍ധിപ്പിക്കാം.

Latest Videos

undefined

അതുകൊണ്ടുതന്നെ പ്ലേ ഓഫിത്തുന്നവര്‍ ആരൊക്കെ എന്നറിയാനായി അവസാന റൗണ്ട് വരെ കാത്തിരിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ഇനിയുള്ള മൂന്ന് കളികള്‍ ജയിക്കുന്നതിന് പുറമെ മറ്റ് ടീമുകളുടെ മത്സരഫലം കൂടി അനുകൂലമായാലെ സീസണില്‍ രാജസ്ഥാന് പ്ലേ ഓഫ് പ്രതീക്ഷിക്കാനാവു.

അനായാസ റണ്‍ ഔട്ട് തുലച്ച് സഞ്ജു, വിശ്വസിക്കാനാവാതെ തലയില്‍ കൈവെച്ച് ഹെറ്റ്മെയര്‍-വീഡിയോ

ഇതില്‍ നാളെ നടക്കുന്ന മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്സ് പോരാട്ടം നിര്‍ണായകമാണ്. ആര് ജയിച്ചാലും രാജസ്ഥാനെ മറികടന്ന് അവര്‍ മുന്നിലെത്തും. ഇന്ന് നടക്കുന്ന പഞ്ചാബ് കൊല്‍ക്കത്ത പോരാട്ടത്തില്‍ ജയിച്ചാല്‍ പഞ്ചാബിനും രാജസ്ഥാനെ മറികടക്കാം.  ഐപിഎല്‍ ആദ്യ ഘട്ടം കഴിഞ്ഞപ്പോള്‍ ഒന്നാം സ്ഥാനത്തായിരുന്ന രാജസ്ഥാന്‍ അവസാനം കളിച്ച അവസാനം കളിച്ച നാലില്‍ മൂന്ന് കളിയും തോറ്റു. ഇതില്‍ മുംബൈക്കെതിരെയും ഇന്നലെ ഹൈദരാബാദിനെതിരെയും ജയിച്ചിരുന്നെങ്കില്‍ രാജസ്ഥാന് ഇപ്പോള്‍ പ്ലേ ഓഫിന് അടുത്തെത്താമായിരുന്നു.

click me!