മഹാന്‍മാരായ കളിക്കാരെല്ലാം അങ്ങനെയാണ്. എല്ലായ്പ്പോഴും എതിര്‍ ടീമിലെ ഏറ്റവും മികച്ച താരത്തെയാവും അവര്‍ ലക്ഷ്യം വെക്കുക. ഓസ്ട്രേലിയക്കെതിരെ കളിക്കുമ്പോള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇത് പണ്ടേ ചെയ്തിട്ടുണ്ട്. ഷെയ്ന്‍ വോണിനെയും ഗ്ലെന്‍ മക്‌ഗ്രാത്തിനെയുമെല്ലാം സച്ചിന്‍ ലക്ഷ്യം വെക്കാറുണ്ടായിരുന്നു
ബംഗളൂരു: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ 82 റണ്‍സുമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്‍റെ ടോപ് സ്കോററായതിനൊപ്പം വിരാട് കോലി കളിയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. മത്സരത്തില്‍ മുംബൈയുടെ വജ്രായുധമാകുമെന്ന് കരുതിയ ജോഫ്ര ആര്‍ച്ചറെ കോലി തെരഞ്ഞെുപിടിച്ച് ശിക്ഷിച്ചത് ആരാധകര്‍ ആഘോഷമാക്കുകയും ചെയ്തു. ആര്‍ച്ചര്‍ക്കെതിരെ കോലി നടത്തിയ റണ്‍വേട്ടയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍.
ജോഫ്ര ആര്‍ച്ചര്‍-വിരാട് കോലി പോരാട്ടം താന്‍ വ്യക്തിപരമായി ആസ്വദിച്ചുവെന്ന് പത്താന്‍ പറഞ്ഞു. ആദ്യ പന്തില്‍ തന്നെ കോലിയെ പുറത്താക്കാന്‍ ആര്‍ച്ചര്‍ക്ക് അവസരമുണ്ടായിരുന്നു പക്ഷെ അതിനുശേഷം കോലി തിരിഞ്ഞു നോക്കിയിട്ടില്ല. ആര്‍ച്ചര്‍ മാത്രമാണ് പിന്നീട് പന്ത് ബൗണ്ടറി കടക്കുന്നത് തിരിഞ്ഞു നോക്കിയിരുന്നത്.
മഹാന്‍മാരായ കളിക്കാരെല്ലാം അങ്ങനെയാണ്. എല്ലായ്പ്പോഴും എതിര്‍ ടീമിലെ ഏറ്റവും മികച്ച താരത്തെയാവും അവര്‍ ലക്ഷ്യം വെക്കുക. ഓസ്ട്രേലിയക്കെതിരെ കളിക്കുമ്പോള്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഇത് പണ്ടേ ചെയ്തിട്ടുണ്ട്. ഷെയ്ന്‍ വോണിനെയും ഗ്ലെന്‍ മക്‌ഗ്രാത്തിനെയുമെല്ലാം സച്ചിന്‍ ലക്ഷ്യം വെക്കാറുണ്ടായിരുന്നു. അത് എത്രയോ തവണ കണ്ടിരിക്കുന്നു. വിരാട് കോലിയും അതുപോലെയുള്ള കളിക്കാരനാണ്.
വെല്ലുവിളിച്ചാല്‍ ഒരുപക്ഷെ കോലി ഇതിനെക്കാള്‍ രൂക്ഷമായിട്ടായിരിക്കും രിതീയിലായിരിക്കും മറുപടി കൊടുക്കുകയെന്നും ഇര്‍ഫാന്‍ പത്താന്‍ സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു. ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ ആര്‍സിബിക്കെതിരെ മുംബൈയുടെ പ്രധാന ബൗളിംഗ് പ്രതീക്ഷയായിരുന്നു ആര്‍ച്ചര്‍. എന്നാല്‍ നാലോവറില്‍ 33 റണ്‍സ് വഴങ്ങിയ ആര്‍ച്ചര്‍ക്ക് വിക്കറ്റൊന്നും വിഴ്ത്താനായില്ല. ആദ്യ പന്തില്‍ തന്നെ കോലി നല്‍കിയ റിട്ടേണ്‍ ക്യാച്ച് കൈയിലൊതുക്കാനും ആര്‍ച്ചര്‍ക്കായില്ല. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ തിലക് വര്‍മയുടെ അര്‍ധസെഞ്ചുറി കരുത്തില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സടിച്ചപ്പോള്‍ ആര്‍സിബി 16.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.