ചാഹല്‍ മാത്രമല്ല, ക്രിക്കറ്റ് പണ്ഡിറ്റുകളില്‍ പലരും സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു. മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയും അക്കൂട്ടിത്തില്‍ ഉള്‍പ്പെടും.
ബംഗളൂരു: രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ നേതൃപാടവും വ്യാപകമായി അംഗീകരിച്ചുകൊണ്ടിരിക്കുന്ന സമയമാണിത്. അടുത്തിടെ യൂസ്‌വേന്ദ്ര ചാഹലും സഞ്ജുവിന്റെ ക്യാപറ്റന്‍സിയെ കുറിച്ച് സംസാരിച്ചിരുന്നു. ധോണിയോടാണ് ചാഹല്‍, സഞ്ജുവിനെ താരതമ്യം ചെയ്തത്. ചാഹല്‍ പറഞ്ഞതിങ്ങനെ... ''ധോണി, രോഹിത്, കോലി എന്നിവര്‍ക്ക് കീഴില്‍ കളിക്കുമ്പോഴൊക്കെ ബൗളര്‍ക്ക് വേണ്ട എല്ലാ പിന്തുണയും എനിക്ക് ലഭിച്ചിട്ടുണ്ട്.
എന്നാല്‍ ഐപിഎല്ലിലേക്ക് വരുമ്പോള്‍ സഞ്ജുവാണ് എന്റെ ഇഷ്ടപ്പെട്ട ക്യാപ്റ്റന്‍. ധോണിയെ പോലെയാണ് സഞ്ജു. വളരെ ശാന്തനാണ്. കഴിഞ്ഞ വര്‍ഷം എന്റെ കരിയറില്‍ എന്തെങ്കിലും പുരോഗതി ഉണ്ടായിട്ടുണ്ടെങ്കില്‍, അതിന്റെ കാരണക്കാരന്‍ സഞ്ജുവാണ്. നിങ്ങള്‍ക്ക് നാലോവര്‍ കയ്യിലുണ്ട്. എന്ത് വേണമെങ്കിലും ചെയ്യാനാണ് സഞ്ജു പറയുന്നത്.'' ചാഹല്‍ പറഞ്ഞു.
undefined
ചാഹല്‍ മാത്രമല്ല, ക്രിക്കറ്റ് പണ്ഡിറ്റുകളില്‍ പലരും സഞ്ജുവിന്റെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി രംഗത്ത് വന്നിരുന്നു. മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയും അക്കൂട്ടിത്തില്‍ ഉള്‍പ്പെടും. ഇന്നലെ ആര്‍സിബിക്കെതിരായയ മത്സരത്തില്‍ സഞ്ജുവിന്റെ ക്യാപ്റ്റന്‍സി ബ്രില്ല്യന്‍സ് കണ്ടു.
കൂറ്റന്‍ സ്‌കോറിലേക്ക് നിങ്ങുകയായിരുന്നു ആര്‍സിബിയെ അവസാന ഓവറില്‍ പിടിച്ചുകെട്ടിയത് സഞ്ജുവിന്റെ ബൗളിംഗ് മാറ്റങ്ങളുമൊക്കെയായിരുന്നു. ഇതോടെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ ഒരിക്കല്‍കൂടി ഇതിഹാസ ക്യാപ്റ്റന്‍ ധോണിയോട് ഉപമിക്കപ്പെടുകയാണ്. ചില ട്വീറ്റുകള്‍ വായിക്കാം...
Aakash Chopra: "Sanju is really really underrated as a captain. Two captains have stood out this season - one is MS Dhoni, other is Sanju Samson"
— Cricket.com (@weRcricket)I have not seen a single captain since the last IPL who's comfortable throwing the ball to Chahal when carnage is on from the batting side.
Today as well, despite 2 RHBs on carnage, Sanju preferred Ashwin over Chahal.
Observed the same pattern with Hardik, Dhawan & Rohit.
Sanju Samson And Dhoni Are Best Captains Currently In Ipl 🛐🛐
— Chinmay Shah (@chinmayshah28)Samson smart
Saved chahal for dk
How good is Sanju Samson’s captaincy this season!!! I am really impressed with the way he has rotated the bowlers,read the game ,smart tactics while using spinners and the way he has handled the pressure…keep it up Sanj💕
— Dipanjan Chatterjee (@I_am_DipC)Fantastic captaincy by Sanju Samson to bring the game back to Rajasthan’s favour.
Smart rotation of bowlers 🤩
Sanju samson is the successor of ms dhoni in indian cricket team. pic.twitter.com/qKUdgOFi4U
— Cos m too good ! (@itsmnisk)റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെട്ടിരുന്നു. ബംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് റണ്‍സിനായിരുന്നു തോല്‍വി. അവസാന ഓവറില്‍ 20 റണ്‍സാണ് രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 12 റണ്‍സെടുക്കാനാണ് രാജസ്ഥാന് സാധിച്ചത്. ധ്രുവ് ജുറല്‍ (16 പന്തില്‍ 34), ആര്‍ അശ്വിന്‍ (ആറ് പന്തില്‍ 12) എന്നിവരായിരുന്നു അവസാന ഓവറുകള്‍ നേരിട്ടത്.
കളിക്കിടെ ചൂടായതിന് സഹതാരത്തോട് മാപ്പു പറഞ്ഞ് മുഹമ്മദ് സിറാജ്-വീഡിയോ