ചെന്നൈക്ക് വേണ്ടി അവസാന ഓവര്‍ എറിഞ്ഞത് പ്രിറ്റോറിയസ് ആയിരുന്നു. അവസാന ഓവറിലെ അവസാന പന്ത് വൈഡ് യോര്‍ക്കറാണ് താരം എറിഞ്ഞത്.
മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനോട് മുംബൈ ഇന്ത്യൻസ് തോല്‍വിയറിഞ്ഞിരുന്നു. ഈ സീസണില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആദ്യമായിറങ്ങിയ മുംബൈ ഏഴ് വിക്കറ്റിന്‍റെ പരാജയമാണ് നേരിട്ടത്. ഇതോടെ സീസണില്‍ കളിച്ച രണ്ട് മത്സരങ്ങളും തോറ്റ ടീമായി മുംബൈ മാറുകയും ചെയ്തു. അവസാന ഓവറുകളില്‍ ഹൃഥിക് ഷൊകീന്‍റെ മൂന്ന് ഫോറുകള്‍ ഉള്‍പ്പെട്ട 13 പന്തില്‍ 18 റണ്‍സാണ് മുംബൈക്ക് പൊരുതാവുന്ന സ്കോര്‍ സമ്മാനിച്ചത്. ഇതിനിടെ ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റൻ എം എസ് ധോണിയുടെ ഒരു വീഡിയോ ആണ് വൈറലാകുന്നത്.
ചെന്നൈക്ക് വേണ്ടി അവസാന ഓവര്‍ എറിഞ്ഞത് പ്രിറ്റോറിയസ് ആയിരുന്നു. അവസാന ഓവറിലെ അവസാന പന്ത് വൈഡ് യോര്‍ക്കറാണ് താരം എറിഞ്ഞത്. ഷൊക്കീന് പന്ത് ബാറ്റില്‍ കൊള്ളിക്കാൻ കഴിഞ്ഞില്ല. ഇതോടെ വൈഡ് ആണെന്ന് കരുതി റിവ്യൂ ചെയ്തു. എന്നാല്‍, റിവ്യൂ ഫലം വരുന്നത് പോലും കാത്തുനില്‍ക്കാതെ ധോണി നടന്നു നീങ്ങുകയായിരുന്നു. ഒപ്പം ചെന്നൈ താരങ്ങളും പവലിയനിലേക്ക് മടങ്ങുമ്പോള്‍ ബാറ്ററായ ഷൊക്കീന് അമ്പരപ്പായിരുന്നു. പിന്നാലെ അത് വൈഡ് ആയിരുന്നില്ലെന്നുള്ള തീരുമാനവും വന്നു.
undefined
ധോണി റിവ്യൂ സിസ്റ്റത്തെ കുറിച്ച് ധാരണയില്ലല്ലേ എന്നാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ആരാധകര്‍ കുറിക്കുന്നത്. മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന്‍റെ വിക്കറ്റും റിവ്യൂ ചെയ്താണ് ധോണി നേടിയെടുത്തത്. അതേസമയം, സീസണിലെ ആദ്യ ഹോം മത്സരത്തില്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
Shokeen reviews wide, Thala walks off like a boss without waiting. 😅
— Saurabh Malhotra (@MalhotraSaurabh)32 റണ്‍സെടുത്ത ഇഷാന്‍ കിഷനും 31 റണ്‍സെടുത്ത ടിം ഡേവിഡും മാത്രമാണ് മുംബൈ നിരയില്‍ പൊരുതിയത്. പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെടുത്ത് നല്ല തുടക്കമിട്ടശേഷമാണ് മുംബൈ തകര്‍ന്നടിഞ്ഞത്. മറുപടി ബാറ്റിംഗില്‍ ചെന്നൈ 11 പന്ത് ബാക്കി നിര്‍ത്തി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.