നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ടോസ്! അഭിമാനജയം തേടി സണ്‍റൈസേഴ്‌സ്, കൂടെ രാജസ്ഥാന്റെ പിന്തുണയും

By Web Team  |  First Published May 21, 2023, 3:18 PM IST

സീസണില്‍ ആദ്യ തവണ ഏറ്റുമുട്ടിയപ്പോള്‍ 14 റണ്‍സിനായിരുന്നു മുംബൈ ജയിച്ചത്. എന്നാല്‍ ഇന്ന് 80 റണ്‍സിനെങ്കിലും ജയിച്ചാലെ നെറ്റ് റണ്‍ റേറ്റില്‍ മുംബൈക്ക് ആര്‍സിബിയെ മറികടക്കാനാവൂ. അവസാന അഞ്ച് കളിയില്‍ മൂന്നിലും മുംബൈ ജയിച്ചപ്പോള്‍ ഹൈദരാബാദിന് ഒരു ജയം മാത്രമാണുള്ളത്.


മുംബൈ: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നിര്‍ണായക മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ടോസ്. നാണയഭാഗ്യം ലഭിച്ച മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരു മാറ്റവുമായിട്ടാണ് മുംബൈ ഇറങ്ങുന്നത്. ഹൃതിക് ഷൊകീന്‍ ഇന്ന് കളിക്കുന്നില്ല. കുമാര്‍ കാര്‍ത്തികേയ പകരമെത്തി. ഹൈദരാബാദ് രണ്ട് മാറ്റം വരുത്തിയിട്ടുണ്ട്.

ഹൈദരാബാദിനെതിരെ മുംബൈക്ക് ജയിച്ചാല്‍ മാത്രം പ്ലേ ഓഫിലെത്താനാവില്ല. അവസാന മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ തോല്‍ക്കുക കൂടി വേണം. ഗുജറാത്തിനെ തോല്‍പ്പിച്ചാല്‍ നെറ്റ് റണ്‍റേറ്റില്‍ (0.180) മുംബൈയെക്കാള്‍ ഏറെ മുന്നിലുള്ള ആര്‍സിബി  പ്ലേ ഓഫിലെത്തും. സീസണില്‍ ആദ്യ തവണ ഏറ്റുമുട്ടിയപ്പോള്‍ 14 റണ്‍സിനായിരുന്നു മുംബൈ ജയിച്ചത്. എന്നാല്‍ ഇന്ന് 80 റണ്‍സിനെങ്കിലും ജയിച്ചാലെ നെറ്റ് റണ്‍ റേറ്റില്‍ മുംബൈക്ക് ആര്‍സിബിയെ മറികടക്കാനാവൂ. അവസാന അഞ്ച് കളിയില്‍ മൂന്നിലും മുംബൈ ജയിച്ചപ്പോള്‍ ഹൈദരാബാദിന് ഒരു ജയം മാത്രമാണുള്ളത്.

Latest Videos

undefined

ടീമിന്റെ ഔദ്യോഗിക ഭാഷ തെലുഗു, പ്രിയപ്പെട്ടത് ഗുജറാത്തി ഭക്ഷണം! സഞ്ജുവിന്റെ വഴിയേ അശ്വിനും; ട്വീറ്റ് വൈറല്‍

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, കാമറൂണ്‍ ഗ്രീന്‍, ടിം ഡേവിഡ്, നെഹാല്‍ വധേര, ക്രിസ് ജോര്‍ദാന്‍, പിയൂഷ് ചൗള, ജേസണ്‍ ബെഹ്റന്‍ഡോര്‍ഫ്, കുമാര്‍ കാര്‍ത്തികേയ, ആകാശ് മധ്വാള്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: മായങ്ക് അഗര്‍വാള്‍, വിവ്രാന്ദ് ശര്‍മ, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഹാരി ബ്രൂക്ക്, നിതീഷ് റെഡ്ഡി, ഗ്ലെന്‍ ഫിലിപ്‌സ്, സന്‍വീര്‍ സിംഗ്, മായങ്ക് ദാഗര്‍, ഭുവനേശ്വര്‍ കുമാര്‍, ഉമ്രാന്‍ മാലിക്ക്. 

വാംഖഡെയില്‍ ഈ സീസണില്‍ മികച്ച റെക്കോര്‍ഡുണ്ടെന്നതും എതിരാളികള്‍ ദുര്‍ബലരായ ഹൈദരാബാദാണെന്നതും മുംബൈക്ക് അനുകൂലഘടകമാണ്. ഈ സീസണില്‍ വാംഖഡെയില്‍ 213, 200, 183 റണ്‍സ് വിജയലക്ഷ്യങ്ങള്‍ പോലും അനായാസം പിന്തുടര്‍ന്ന് ജയിച്ചതാണ് മുംബൈക്ക് ആത്മവിശ്വാസം നല്‍കുന്ന കാര്യം. വാംഖഡെയില്‍ സൂര്യകുമാര്‍ യാദവ് അസാമാന്യ ഫോമിലാണെന്നതും അവരുടെ പ്രതീക്ഷ കൂട്ടുന്നു.

click me!