ഐപിഎല്ലില്‍ ഇത്തവണ മുംബൈ പ്ലേ ഓഫില്‍ പോലും എത്താനിടയില്ലെന്ന് ഓസീസ് ഇതിഹാസം

By Web Team  |  First Published Apr 4, 2023, 12:22 PM IST

പരിഹരിക്കേണ്ടതായ നിരവധി പ്രശ്നങ്ങള്‍ മുംബൈക്ക് മുന്നിലുണ്ട്. ഇക്കാര്യം ഞാന്‍ ഐപിഎല്‍ തുടങ്ങും മുമ്പെ പറഞ്ഞതാണ്. ഇത്തവണത്തെ മുംബൈ ടീം ഒട്ടും സന്തുലിതമല്ല. അവര്‍ക്ക് മികച്ച ഇന്ത്യന്‍ ബൗളര്‍മാരോ വിദേശ പേസര്‍മാരോ ഇല്ല. അതുപോലെ വിദേശ കളിക്കാരുടെ കാര്യത്തിലും അവര്‍ക്ക് സന്തുലനം നിലനിര്‍ത്താനായിട്ടില്ല.


മുംബൈ: ഐപിഎല്ലിലെ ആദ്യ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനോട്  കനത്ത തോല്‍വി വഴങ്ങിയതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഓസ്ട്രേലിയന്‍ താരം ടോ മൂഡി. ഈ കളിയും വെച്ച് മുംബൈ ഇത്തവണ ഫൈനല്‍ പോയിട്ട് പ്ലേ ഓഫില്‍ പോലും എത്താനിടയില്ലെന്ന് ടോം മൂഡി പറഞ്ഞു.

പരിഹരിക്കേണ്ടതായ നിരവധി പ്രശ്നങ്ങള്‍ മുംബൈക്ക് മുന്നിലുണ്ട്. ഇക്കാര്യം ഞാന്‍ ഐപിഎല്‍ തുടങ്ങും മുമ്പെ പറഞ്ഞതാണ്. ഇത്തവണത്തെ മുംബൈ ടീം ഒട്ടും സന്തുലിതമല്ല. അവര്‍ക്ക് മികച്ച ഇന്ത്യന്‍ ബൗളര്‍മാരോ വിദേശ പേസര്‍മാരോ ഇല്ല. അതുപോലെ വിദേശ കളിക്കാരുടെ കാര്യത്തിലും അവര്‍ക്ക് സന്തുലനം നിലനിര്‍ത്താനായിട്ടില്ല.

Latest Videos

ഡെവാള്‍ഡ് ബ്രെവിസും ട്രൈസ്റ്റന്‍ സ്റ്റബ്സും ടിം ഡേവിഡും എല്ലാമായി അവര്‍ക്ക് നിരവധി പവര്‍ ഹിറ്റര്‍മാരുണ്ട്. ടീമിലെടുക്കാവുന്ന പരമാവധി എട്ടു വിദേശ കളിക്കാരില്‍ ഇത്രയേറെ പവര്‍ ഹിറ്റര്‍മാര്‍ എന്തിനാണെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. ആര്‍സിബിക്കെതിരായ ആദ്യ മത്സരത്തിലും മുംബൈ നിരയില്‍ പരിചയസമ്പത്തിന്‍റെ കുറവാണ് നിഴലിച്ചതെന്നും ഹൈദരാബാദിന്‍റെ മുന്‍ പരിശീലകന്‍ കൂടിയായ ടോം മൂഡി പറഞ്ഞു.

പേസര്‍മാര്‍ക്ക് മുന്നറിയിപ്പുമായി ധോണി, 'ആ പരിപാടി നിര്‍ത്തിയില്ലെങ്കില്‍ നിങ്ങളെ നയിക്കാന്‍ ഞാനുണ്ടാവില്ല'

ശനിയാഴ്ച ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ആണ് മുംബൈ ഇന്ത്യന്‍സിന്‍റെ അടുത്ത മത്സരം. ചെന്നൈക്കെതിരെ ഇറങ്ങുമ്പോള്‍ മുംബൈ നിരയില്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയിലും ഇഷാന്‍ കിഷനിലുമായിരിക്കും എല്ലാ കണ്ണുകളും. ആദ്യ മത്സരത്തില്‍ ഇരുവരും തീര്‍ത്തും നിരാശപ്പെടുത്തിയിരുന്നു. അതുപോലെ ടി20 റാങ്കിംഗിലെ ഒന്നാം നമ്പര്‍ ബാറ്ററായ സൂര്യകുമാര്‍ യാദവിനും ആദ്യ മത്സരത്തില്‍ ഫോമിലാവാനാവാത്തത് മുംബൈക്ക് തിരിച്ചടിയായിരുന്നു. തിലക് വര്‍മയുടെ ഇന്നിംഗ്സ് മാത്രമാണ് ആര്‍സിബിക്കെതിരായ ആദ്യ മത്സരത്തില്‍ മുംബൈക്ക് പ്രതീക്ഷ നല്‍കിയത്. ആര്‍സിബിക്കെതിരായ ആദ്യ മത്സരത്തില്‍ രോഹിത് 10 പന്തില്‍ ഒരു റണ്ണെടുത്ത് മടങ്ങിയപ്്പോള്‍ ഇഷാന്‍ കിഷന്‍ 13 പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായിരുന്നു.

click me!