ക്യാപ്റ്റൻ രോഹിത് ശര്‍മ്മ കൂടി താളം കണ്ടെത്തിയാൽ ബാറ്റിംഗിൽ ആശങ്ക വേണ്ട. ബൗളിംഗ് നിര ഉണ്ടാക്കിവയ്ക്കുന്ന ക്ഷീണം മുംബൈ മറികടക്കുന്നതും വന്പൻ ബാറ്റിംഗ് നിര ഉള്ളത് കൊണ്ടുമാത്രമാണ്.
ലഖ്നൗ: ഐപിഎല്ലിൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താൻ മുംബൈയും ലഖ്നൗവും ഇന്ന് നേര്‍ക്ക് നേര്‍. രാത്രി ഏഴരയ്ക്ക് ലഖ്നൗവിന്‍റെ മൈതാനത്താണ് മത്സരം. 14 പോയന്‍റുമായി മൂന്നാമതുള്ള മുംബൈ ഇന്ത്യൻസിനും 13 പോയിന്‍റു മായി നാലാമതുള്ള ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനും പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താൻ ജയം അനിവാര്യമാണ്.
കഴിഞ്ഞ അഞ്ച് കളിയിൽ നാലും ജയിച്ചതിന്‍റെ ആത്മവിശ്വാസവുമായാണ് മുൻ ചാംപ്യന്മാരായ മുംബൈ ഇന്ത്യൻസ് ലഖ്നൗവിന്‍റെ മൈതാനത്തെത്തുന്നത്. സൂര്യകുമാര്‍ യാദവിന്‍റെ ഉജ്ജ്വല ഫോമാണ് മുംബൈയുടെ കരുത്ത്. ഇഷാൻ കിഷൻ, ടിം ഡേവിഡ്, കാമറൂണ്‍ ഗ്രീൻ, നേഹാൽ വധേര തുടങ്ങിയ വമ്പനടിക്കാരും കൂടെയുണ്ട്.
undefined
ക്യാപ്റ്റൻ രോഹിത് ശര്‍മ്മ കൂടി താളം കണ്ടെത്തിയാൽ ബാറ്റിംഗിൽ ആശങ്ക വേണ്ട. ബൗളിംഗ് നിര ഉണ്ടാക്കിവയ്ക്കുന്ന ക്ഷീണം മുംബൈ മറികടക്കുന്നതും വന്പൻ ബാറ്റിംഗ് നിര ഉള്ളത് കൊണ്ടുമാത്രമാണ്. വമ്പനടിക്കാര്‍ തന്നെയാണ് ലഖ്നൗവിന്റെയും കരുത്ത്. ക്വിന്‍റണ്‍ ഡി കോക്ക്, കെയിൽ മേയേഴ്സ്, നിക്കോളാസ് പൂരാൻ, മാര്‍ക്കസ് സ്റ്റോയിനിസ് ഇങ്ങനെ നീളുന്നു ലഖ്നൗവിന്‍റെ സൂപ്പര്‍ ബാറ്റിംഗ് നിര. ബൗളിംഗ് പ്രതീക്ഷകൾ സ്പിന്നര്‍ രവി ബിഷ്ണോയിയിലാണ്. കഴിഞ്ഞ സീസണിൽ ഏറ്റുമുട്ടിയ രണ്ട് കളിയിലും മുംബൈയെ തോൽപ്പിക്കാനായതിന്‍റെ ആത്മവിശ്വാസവും ലഖ്നൗവിന് കൂട്ടിനുണ്ട്.
പിച്ച് ചതിക്കുമെന്ന ആശങ്ക
മുംബൈയിലെ ബാറ്റിംഗ് പറുദീസയില്‍ നിന്ന് ലഖ്നൗവിലെ സ്പിന്‍ പിച്ചിലേക്കുള്ള മാറ്റം മുംബൈ ബാറ്റിംഗ് നിര എങ്ങനെ കൈകാര്യം ചെയ്യുമെന്നത് ഇന്ന് നിര്‍ണായകമാണ്. 200ന് മുകളിലുള്ള ലക്ഷ്യങ്ങള്‍ പോലും വാംഖഡെയില്‍ അനായാസമായിരുന്നെങ്കില്‍ ലഖ്നൗവിലെ ഏക്നാ സ്റ്റേഡിയത്തില്‍ 150ന് മുകളിലുള്ള ഏത് വിജയലക്ഷ്യവും അസാധ്യമായേക്കും. വന്‍ സ്കോറുകള്‍ കണ്ട മത്സരങ്ങള്‍ക്ക് ശേഷം ചെറിയ സ്കോര്‍ പിറക്കുന്ന ത്രില്ലര്‍ പോരാട്ടമാകും ഇന്ന് ലഖ്നൗവിലുണ്ടാകുക എന്നാണ് സൂചന.
ഷമി കൊടുങ്കാറ്റില്‍ ക്ലാസന്‍ വെടിക്കെട്ട് അണഞ്ഞു; ഗുജറാത്ത് പ്ലേ ഓഫില്‍, സണ്‍റൈസേഴ്‌സ് അസ്‍തമിച്ചു