മുംബൈക്ക് സൂര്യകുമാര്‍ തലവേദന; റിങ്കു- നിതീഷ് ഷോയില്‍ ആത്മവിശ്വാസം പ്രകടപ്പിച്ച് കൊല്‍ക്കത്ത- സാധ്യതാ ഇലവന്‍

By Web Team  |  First Published Apr 16, 2023, 9:17 AM IST

ഇരുവരും ഇതിന് മുമ്പ് 31 തവണ ഐപിഎല്ലില്‍ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഇതില്‍ 22 തവണയും അഞ്ച് തവണ ഐപിഎല്‍ കിരീടമുയര്‍ത്തിയ മുംബൈ ഇന്ത്യന്‍സായിരുന്നു ജയം. ഒമ്പത് മത്സരങ്ങളില്‍ കൊല്‍ക്കത്തയും ജയിച്ചു.


മുംബൈ: ഐപിഎല്ലില്‍ ഇന്ന് ആദ്യ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് സ്വന്തം ഗ്രൗണ്ടില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ നേരിടും. ഉച്ചയ്ക്ക് ശേഷം 3.30ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം. ഡല്‍ഹിയെ തോല്‍പിച്ച് വിജയവഴിയില്‍ എത്തിയ ആശ്വാസത്തിലാണ് മുംബൈ. സൂര്യകുമാര്‍ യാദവിന്റെ മോശം ഫോ ആശങ്കയായി തുടരുന്നു. ജോഫ്ര ആര്‍ച്ചര്‍ ഇന്നും കളിച്ചേക്കില്ല. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് തോറ്റാണ് കൊല്‍ക്കത്ത വരുന്നത്. ആന്ദ്രേ റസലിന്റെ പരിക്ക് തിരിച്ചടിയാവും. 

ഇരുവരും ഇതിന് മുമ്പ് 31 തവണ ഐപിഎല്ലില്‍ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഇതില്‍ 22 തവണയും അഞ്ച് തവണ ഐപിഎല്‍ കിരീടമുയര്‍ത്തിയ മുംബൈ ഇന്ത്യന്‍സായിരുന്നു ജയം. ഒമ്പത് മത്സരങ്ങളില്‍ കൊല്‍ക്കത്തയും ജയിച്ചു. കഴിഞ്ഞ സീസണില്‍ ഇരുവരും അവസാനമായി നേര്‍ക്കുനേര്‍ വന്നപ്പോള്‍ കൊല്‍ക്കത്ത 52 റണ്‍സിന് ജയിച്ചിരുന്നു. പത്ത് റണ്‍സ് മാത്രം വഴങ്ങി ജസ്പ്രിത് ബുമ്ര അഞ്ച് വിക്കറ്റ് വീഴ്ത്തിയെങ്കിലും കാര്യമുണ്ടായില്ല. 

Latest Videos

undefined

ഇത്തവണ സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, രോഹിത് ശര്‍മ എന്നിവരുടെ സ്ഥിരതയില്ലായ്മയാണ് മുംബൈയെ അലട്ടുന്നത്. രോഹിത് കഴിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ചുറി നേടിയിരുന്നു. സൂര്യയാവട്ടെ കരിയറിലെ ഏറ്റും മോശം സമത്തിലൂടെയാണ് കടന്നു പോകുന്നത്. ഓപ്പണറായെത്തുന്ന ഇഷാന് വലിയ സ്‌കോറുകള്‍ നേടാന്‍ സാധിക്കുന്നുമില്ല. തിലക് വര്‍മയുടെ ഫോമാണ് ടീമിന് ആശ്വാസം. കാമറൂണ്‍ ഗ്രീനും തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കുന്നു. ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ആര്‍ച്ചറില്ലാത്തത് ആക്രമണത്തിന്റെ മൂര്‍ച്ച കുറയ്ക്കുന്നു. 

മറുവശത്ത് റിങ്കു സിംഗ്, നിതീഷ് റാണ എന്നിവരിലാണ് കൊല്‍ക്കത്തയുടെ ബാറ്റിംഗ് പ്രതീക്ഷ. വെങ്കടേഷ് അയ്യരുടെ ഭാഗത്ത് നിന്നും ഭേദപ്പെട്ട പ്രകടനങ്ങളുണ്ടാകുന്നു. ഓപ്പണര്‍ റഹ്‌മാനുള്ള ഗുര്‍ബാസിന് സ്ഥിരത പുലര്‍ത്താനാവുന്നില്ല. അദ്ദേഹത്തിന് പകരം ലിറ്റണ്‍ ദാസ്, ജേസണ്‍ റോയ് എന്നിവരില്‍ ഒരാള്‍ ടീമിലെത്തും. റോയ് വരുന്നതെങ്കില്‍ ജഗദീഷന്‍ വിക്കറ്റ് കീപ്പറാവും. പരിക്കേറ്റ ആന്ദ്രേ റസ്സലിന് പകരം മറ്റൊരു താരത്തെ തേടേണ്ടി വരും. ബൗളിംഗില്‍ സുനില്‍ നരെയ്‌നും വരുണ്‍ ചക്രവര്‍ത്തിയും ഉറപ്പുള്ള പ്രകടനം നടത്തുന്നു. പേസര്‍മാര്‍ക്ക് റണ്‍ വഴങ്ങുന്നത് നിയന്ത്രിക്കാനാവുന്നില്ല. ഇരുടീമുകളുടേയും സാധ്യതാ ഇലവന്‍ അറിയാം.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, കാമറൂണ്‍ ഗ്രീന്‍, നെഹല്‍ വദേര, കുമാര്‍ കാര്‍ത്തികേയ, റിലീ മെരെഡിത്ത്, അര്‍ഷദ് ഖാന്‍, പിയൂഷ് ചൗള, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: ലിറ്റണ്‍ ദാസ്, നാരായണ്‍ ജഗദീഷന്‍, ജേസണ്‍ റോയ്, നിതീഷ് റാണ, റിങ്കു സിംഗ്, സുനില്‍ നരെയ്ന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, ഉമേഷ് യാദവ്, സുയഷ് ശര്‍, ലോക്കി ഫെര്‍ഗൂസണ്‍/ ടിം സൗത്തി, വരുണ്‍ ചക്രവര്‍ത്തി.

സഞ്ജു ഫോമിലെത്തണം! രാജസ്ഥാന് കടം ബാക്കി! ആധിപത്യം തുടരാന്‍ ഹാര്‍ദിക്കിന്റെ ഗുജറാത്ത്; സാധ്യതാ ഇലവന്‍

click me!