മാറ്റം ഉറപ്പ്; വധേരക്ക് പകരം വിഷ്ണു വിനോദോ? ; ക്വാളിഫയറില്‍ ഗുജറാത്തിനെതിരെ മുംബൈയുടെ സാധ്യതാ ഇലവന്‍

By Web Team  |  First Published May 26, 2023, 8:55 AM IST

ഓപ്പണിംഗില്‍ തിളങ്ങാനാകുന്നില്ലെങ്കിലും ഇഷാന്‍ കിഷനൊപ്പം ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെയാകും ഇന്നും മുംബൈക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. വണ്‍ ഡൗണായി കാമറൂണ്‍ ഗ്രീനും നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും ഇറങ്ങും.


അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഇറങ്ങുമ്പോള്‍ ലഖ്നൗവിനെ തകര്‍ത്ത ടീമില്‍ മുംബൈ ഇന്ത്യന്‍സ് മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ചെന്നൈയില്‍ സ്പിന്‍ പിച്ചില്‍ നിന്ന് വ്യത്യസ്തമായി അഹമ്മദാബാദിലെ ബാറ്റിംഗ് പിച്ചിലെത്തുമ്പോള്‍ മുംബൈ ടീമില്‍ മാറ്റം വരുത്താനാണ് സാധ്യത. ഗുജറാത്തിന് ശക്തമായ ബാറ്റിംഗ് നിരയുണ്ടെന്നത് കണക്കിലെടുക്കുമ്പോള്‍ ബൗളിംഗ് നിരയിലാകും മുംബൈ പ്രധാനമായും മാറ്റം വരുത്തുക എന്നാണ് സൂചന. ഒപ്പം മലയാളി താരം വിഷ്ണു വിനോദ് ഇന്ന് ഇംപാക്ട് പ്ലേയറായി ഗ്രൗണ്ടിലിറങ്ങുമോ എന്നും ആരാധകര്‍ ഉറ്റുനോക്കുന്നു.

ഓപ്പണിംഗില്‍ തിളങ്ങാനാകുന്നില്ലെങ്കിലും ഇഷാന്‍ കിഷനൊപ്പം ക്യാപ്റ്റന്‍ രോഹിത് ശര്‍മ തന്നെയാകും ഇന്നും മുംബൈക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. വണ്‍ ഡൗണായി കാമറൂണ്‍ ഗ്രീനും നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവും ഇറങ്ങും. തിലക് വര്‍മ, ടിം ഡേവിഡ് എന്നിവരാകും തുടന്നുള്ള സ്ഥാനങ്ങളില്‍. മുംബൈ ആദ്യം ബാറ്റ് ചെയ്താല്‍ നെഹാല്‍ വധേരയോ മലയാളി താരം വിഷ്ണു വിനോദോ ആകും ഏഴാം നമ്പറില്‍ ഇറങ്ങുക. ബൗള്‍ ചെയ്യുമ്പോള്‍ ഇവര്‍ക്ക് പകരം ആകാശ് മധ്‌വാളിനെ ഇംപാക്ട് പ്ലേയറായി കളിപ്പിക്കാനാവും.

Latest Videos

undefined

ഐപിഎല്‍ ഫൈനലില്‍ ചെന്നൈയുടെ എതിരാളിയെ ഇന്നറിയാം, ക്വാളിഫയറില്‍ ഗുജറാത്ത്-മുംബൈ പോരാട്ടം

ലഖ്നൗവിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ച നേരിട്ടപ്പോള്‍ വധേരയെ സൂര്യകുമാറിന് പകരം ഇംപാക്ട് പ്ലേയറായി കളിപ്പിച്ചെങ്കിലും കൂടുതല്‍ പന്തുകള്‍ കളിക്കാന്‍ വധേരക്ക് കഴിഞ്ഞിരുന്നില്ല. റണ്‍സേറെ വഴങ്ങുന്നുണ്ടെങ്കിലും ക്രിസ് ജോര്‍ദ്ദാനും ജേസണ്‍ ബെഹ്റന്‍ഡോര്‍റും പേസര്‍മാരായി തുടരും. പിയൂഷ് ചൗളയും കുമാര്‍ കാര്‍ത്തികേയയുമായിരിക്കും സ്പിന്നര്‍മാരാര്‍. ലഖ്നൗ ടീമിലെ ഇടം കൈയന്‍മാരുടെ ധാരാളിത്തം കണക്കിലെടുത്ത് ഹൃത്വിക് ഷൊക്കീനാണ് കഴിഞ്ഞ മത്സരത്തില്‍ കളിച്ചത്. എന്നാല്‍ ഒരോവര്ർ മാത്രമാണ് ഷൊക്കീന്‍ എറിഞ്ഞത്. അതിനാല്‍ ഇന്ന് കാര്‍ത്തികേയക്ക് അവസരം ഒരുങ്ങും.

മുംബൈ ഇന്ത്യന്‍സ് സാധ്യതാ ഇലവന്‍: രോഹിത് ശർമ്മ, ഇഷാൻ കിഷൻ, കാമറൂൺ ഗ്രീൻ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ടിം ഡേവിഡ്, നെഹാൽ വധേര, ക്രിസ് ജോർദാൻ, കുമാർ കാർത്തികേയ, ജേസൺ ബെഹ്‌റൻഡോർഫ്, പിയൂഷ് ചൗള.

ഇംപാക്ട് താരങ്ങള്‍: വിഷ്ണു വിനോദ്, ആകാശ് മധ്വാൾ, രാഘവ് ഗോയൽ, രമൺദീപ് സിംഗ്, ഹൃത്വിക് ഷൊക്കീൻ.

click me!