ബാറ്റിംഗ് ഓര്‍ഡറില്‍ അഞ്ചാമനായി ഇറങ്ങിയ വിഷ്ണു മുംബൈ തകര്‍ച്ച നേരിടുമ്പോള്‍ സൂര്യകുമാര്‍ യാദവിനൊപ്പം 65 റണ്‍സിന്‍റെ നിര്‍ണായക കൂട്ടുകെട്ടിലും പങ്കാളിയായി.എന്നാല്‍ പരിക്കുമാറി തിലക് വര്‍മ തിരിച്ചെത്തുന്നതോടെ വിഷ്ണുവിന് ഇന്ന് പ്ലേയിംഗ് ഇലവനില്‍ അവസരമുണ്ടാകില്ലെന്നാണ് സൂചന.
ലഖ്നൗ: ഐപിഎല്ലില്‍ പ്ലേ ഓഫ് ഉറപ്പിക്കാനായി മുംബൈ ഇന്ത്യന്‍സ് ഇന്ന് എവേ മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ നേരിടാനിറങ്ങുമ്പോള്‍ ആരാധകരുടെ ആകാംക്ഷ മലയാളി താരം വിഷ്ണു വിനോദ് ഇന്ന് വീണ്ടും മുംബൈയുടെ പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടുമോ എന്നതാണ്. ഗുജറാത്തിനെതിരെ കഴിഞ്ഞ മത്സരത്തില്‍ പ്ലേയിംഗ് ഇലവനില്‍ കളിച്ച വിഷ്ണു 20 പന്തില്‍ 30 റണ്‍സെടുത്ത് തിളങ്ങിയിരുന്നു. ഗുജറാത്ത് പേസറായ മുഹമ്മദ് ഷമിയെ സിക്സിനും ഫോറിനും പറത്തിയ വെടിക്കെട്ട് ഇന്നിംഗ്സ് ടീം ഉടമ നിത അംബാനി പോലും പ്രശംസിച്ചിരുന്നു.
ബാറ്റിംഗ് ഓര്‍ഡറില്‍ അഞ്ചാമനായി ഇറങ്ങിയ വിഷ്ണു മുംബൈ തകര്‍ച്ച നേരിടുമ്പോള്‍ സൂര്യകുമാര്‍ യാദവിനൊപ്പം 65 റണ്‍സിന്‍റെ നിര്‍ണായക കൂട്ടുകെട്ടിലും പങ്കാളിയായി.എന്നാല്‍ പരിക്കുമാറി തിലക് വര്‍മ തിരിച്ചെത്തുന്നതോടെ വിഷ്ണുവിന് ഇന്ന് പ്ലേയിംഗ് ഇലവനില്‍ അവസരമുണ്ടാകില്ലെന്നാണ് സൂചന. തിലക് വര്‍മക്ക് പകരം ടീമിലെത്തിയ നെഹാല്‍ വധേര മിന്നും ഫോമില്‍ തുടരുന്നതിനാല്‍ വിഷ്ണുവിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാന്‍ മുംബൈക്ക് മുന്നില്‍ മറ്റ് വഴികളുണ്ടാകില്ല.
undefined
ലഖ്നൗ-മുംബൈ മത്സരഫലം സഞ്ജുവിന്‍റെ രാജസ്ഥാനും നിര്‍ണായകം; ലഖ്നൗ തോറ്റാല്‍ പ്രതീക്ഷ
ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ഇഷാന്‍ കിഷന്‍ തന്നെയാകും ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. മൂന്നാം നമ്പറില്‍ മിന്നും ഫോമിലുള്ള സൂര്യകുമാര്‍ എത്തും. നാലാമനായി തിലക് വര്‍മ തിരിച്ചെത്തുമ്പോള്‍ വിഷ്ണു പുറത്താകും. കാമറൂണ്‍ ഗ്രീന്‍, ടിം ഡേവിഡ്, നെഹാല്‍ വധേര എന്നിവരാകും മുംബൈയുടെ ബാറ്റിംഗ് നിരയില്‍ അണിനിരക്കുക. ലഖ്നൗ ഏക്നാ സ്റ്റേഡിയത്തിലെ സ്പിന്‍ പിച്ച് കണക്കിലെടുത്ത് മൂന്ന് സ്പിന്നര്‍മാരെ ടീമില്‍ അണിനിരത്തിയാല്‍ ആകാശ് മധ്‌വാളിന് പകരം ഹൃത്വിക് ഷൊക്കീന്‍ മുംബൈക്കായി പന്തെറിയാനെത്തും. പിയൂഷ് ചൗളയും കുമാര്‍ കാര്‍ത്തികേയയുമായിരിക്കും പ്ലേയിംഗ് ഇലവനിലെ സ്പിന്നര്‍മാര്‍. ജേസണ്‍ ബെഹന്‍ഡോര്‍ഫും ക്രിസ് ജോര്‍ദ്ദാനുമായിരിക്കും മുംബൈയുടെ പേസ് പടയെ നയിക്കുക.
മുംബൈ ഇന്ത്യന്‍സ് സാധ്യതാ ടീം: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, കാമറൂണ്‍ ഗ്രീന്‍, ടിം ഡേവിഡ്, നെഹല്‍ വധേര, പിയൂഷ് ചൗള, കുമാര്‍ കാര്‍ത്തികേയ, ക്രിസ് ജോര്‍ദ്ദാന്‍, ജേസന്‍ ബെഹന്‍ഡോര്‍ഫ്.
ഇംപാക്ട് പ്ലേയേഴ്സ്: ഹൃത്വിക് ഷൊക്കീന്‍, വിഷ്ണു വിനോദ്, രാഘവ് ഗോയൽ, രമൺദീപ് സിംഗ്.