കഴിഞ്ഞ വര്‍ഷം ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ മുംബൈക്കെതിരെ സ്കോര്‍ പിന്തുടരുമ്പോഴാണ് ആദ്യമായി തോറ്റത്. അന്ന് അഞ്ച് റണ്‍സിനായിരുന്നു തോല്‍വി.
മുംബൈ: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ജയത്തോടെ റെക്കോര്‍ഡ് സ്വന്തമാക്കി മുംബൈ ഇന്ത്യന്‍സ്. ഐപിഎല്ലല്‍ ഗുജറാത്തിനെ രണ്ട് തവണ തോല്‍പ്പിക്കുന്ന ആദ്യ ടീമായിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. മാത്രമല്ല, മുംബൈക്കെതിരെ റണ്‍സ് പിന്തുടരുമ്പോള് അത്ര നല്ല റെക്കോര്‍ഡല്ല ഗുജറാത്തിന്. മുംബൈക്കെതിരെ സ്കോര്‍ പിന്തുടര്‍ന്ന രണ്ട് മത്സരങ്ങളിലും ഗുജറാത്ത് പരാജയപ്പെട്ടു. മറ്റു ടീമുകള്‍ക്കെതിരെ സ്കോര്‍ പിന്തുടരുമ്പോള് മികച്ച റെക്കോര്‍ഡാണ് ഗുജറാത്തിന്. 14 മത്സരങ്ങളില്‍ സ്കോര്‍ പിന്തുടര്ന്നപ്പോള് 13 മത്സരങ്ങളിലും ജയിച്ചു.
കഴിഞ്ഞ വര്‍ഷം ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ മുംബൈക്കെതിരെ സ്കോര്‍ പിന്തുടരുമ്പോഴാണ് ആദ്യമായി തോറ്റത്. അന്ന് അഞ്ച് റണ്‍സിനായിരുന്നു തോല്‍വി. ഇത്തവണ ഡല്‍ഹി കാപിറ്റല്‍സിനോടും സ്കോര്‍ പിന്തുടരുമ്പോഴും പരാജയപ്പെട്ടു. ഇപ്പോള്‍ മുംബൈക്കെതിരെ വീണ്ടും.
undefined
ഗുജറാത്തിനെതിരെ 27 റണ്‍സിന്റെ ജയമാണ് മുംബൈ സ്വന്തമാക്കിയിരുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈക്ക് ആരാധകര്‍ സ്വപ്നം കണ്ട പോലെയൊരു തുടക്കമാണ് ലഭിച്ചത്. മുഹമ്മദ് ഷമിയെയും മോഹിത് ശര്‍മ്മയെയും അനായാസം നേരിട്ട രോഹിത് ശര്‍മയും ഇഷാന് കിഷനും ആത്മവിശ്വാസത്തോടെ മുന്നോട്ട് നീങ്ങി. എന്നാല്‍, പവര്‍ പ്ലേ അവസാനിച്ച് ടൈം ഔട്ടിന് ശേഷമുള്ള ആദ്യ ഓവറില്‍ രോഹിത് ശര്‍മ്മയെയും ഇഷാന് കിഷനെയും മടക്കി റാഷിദ് ഖാന് മുംബൈ ഇന്ത്യന്‍സിന് കനത്ത തിരിച്ചടി നല്കി.
രോഹിത് 18 പന്തില്‍ 29 റണ്‍സെടുത്തപ്പോള്‍ ഇഷാന് കിഷന് 20 പന്തില്‍ 31 റണ്‍സെടുത്താണ് മടങ്ങിയത്. പിന്നാലെ സ്റ്റാര്‍ പ്ലെയര്‍ നെഹാല്‍ വധേരയെയും (15) റാഷിദ് ഖാന് തന്നെ പുറത്താക്കി. മുംബൈ തകരുമെന്ന് ഗുജറാത്ത് വിശ്വസിച്ചപ്പോഴാണ് മലയാളി താരം വിഷ്ണു വിനോദും സൂര്യകുമാര്‍ യാദവും ചേര്‍ന്നുള്ള മിന്നുന്ന സഖ്യം വാംഖഡയെ കോരിത്തരിപ്പിച്ചത്. അല്‍സാരി ജോസഫിനെയും മുഹമ്മദ് ഷമിയെയുമെല്ലാം ഇരുവരുടേയും ബാറ്റിന്റെ ചൂടറിഞ്ഞു.