ഗാംഗുലി, ദ്രാവിഡ്, കുംബ്ലെ എന്നിവരെ മറികടക്കും, ഐപിഎല്ലില്‍ ധോണിയെ കാത്തിരിക്കുന്നത് അപൂര്‍വനേട്ടം

By Web Team  |  First Published Mar 31, 2023, 2:37 PM IST

ചെന്നൈയെ നയിച്ച് ഇന്നിറങ്ങിയാല്‍ ഐപിഎല്ലിലെ ഏറ്റവും പ്രായം കൂടിയ നായകനെന്ന ബഹുമതി 41കാരനായ ധോണിക്ക് സ്വന്തമാവും.


അഹമ്മദാബാദ്: ഐപിഎല്‍ പതിനാറാം സീസണിലെ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈയെ നയിക്കാന്‍ ധോണിയുണ്ടാകുമെന്ന ആശ്വാസത്തിലാണ് ആരാധകര്‍. പരിശീലകനത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റ ധോണിക്ക് 80 ശതമാനമെങ്കിലും ശാരീരീകക്ഷമതയുണ്ടെങ്കില്‍ ഇന്ന് കളിക്കാനിറങ്ങുമെന്ന് തന്നെയാണ് കരുതുന്നത്. ധോണി കളിച്ചില്ലെങ്കില്‍ ബെന്‍ സ്റ്റോക്സ് ആയിരിക്കും ഇന്നത്തെ മത്സരത്തില്‍ ചെന്നൈയെ നയിക്കുക എന്നാണ് സൂചന. എന്നാല്‍ ഇന്നത്തെ മത്സരത്തിനിറങ്ങുമ്പോള്‍ രണ്ട് അപൂര്‍വ നേട്ടങ്ങളാണ് ധോണിയെ കാത്തിരിക്കുന്നത്.

ചെന്നൈയെ നയിച്ച് ഇന്നിറങ്ങിയാല്‍ ഐപിഎല്ലിലെ ഏറ്റവും പ്രായം കൂടിയ നായകനെന്ന ബഹുമതി 41കാരനായ ധോണിക്ക് സ്വന്തമാവും. 40 വയസും 268 ദിവസവും പ്രായമുള്ളപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനെ നയിച്ച രാഹുല്‍ ദ്രാവിഡിന്‍റെയും 39 വയസും 342 ദിവസവും പ്രായമുള്ളപ്പോള്‍ ആര്‍സിബി നായകനായിട്ടുള്ള അനില്‍ കുംബ്ലെയുടെയും 39 വയസും 316 ദിവസവും പ്രായമുള്ളപ്പോള്‍ പൂനെ വാരിയേഴ്സിനെ നയിച്ച മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയെയുമാണ് 40 വയസും 298 ദിവസവും പ്രായമുള്ള ധോണി ഇന്ന് പിന്നിലാക്കുക.  38ാം വയസില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുംബൈയെ നയിച്ചിട്ടുണ്ട്.

MS Dhoni will become the oldest captain in IPL history today.

— Johns. (@CricCrazyJohns)

Latest Videos

ഇന്നത്തെ മത്സരത്തില്‍ ബാറ്റിംഗിനിറങ്ങി 22 റണ്‍സ് നേടിയാല്‍ മറ്റൊരു എലൈറ്റ് പട്ടികയില്‍ കൂടി ധോണിക്ക് ഇടം നേടാം. ഐപിഎല്ലില്‍ 5000 റണ്‍സ് തികക്കുന്ന ഏഴാമത്തെ ബാറ്ററെന്ന നേട്ടമാണ് ധോണിയെ കാത്തിരിക്കുന്നത്, 234 മത്സരങ്ങളില്‍ 4978 റണ്‍സാണ് ധോണിയുടെ പേരിലുള്ളത്. 223 മത്സരങ്ങളില്‍  6624 റണ്‍സടിച്ചിട്ടുള്ള വിരാട് കോലിയാണ് രണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്ത്.

ഡല്‍ഹിയല്ലെങ്കില്‍ പിന്നെ ആര്, പോണ്ടിംഗിന്‍റെ വമ്പന്‍ പ്രവചനം; സഞ്ജുവിനും സംഘത്തിനും സന്തോഷവാര്‍ത്ത

click me!