ദ്രാവിഡ് ക്യാച്ചെടുത്തത് ഓര്‍മവന്നു! വിക്കറ്റിന് പിന്നില്‍ റെക്കോര്‍ഡിട്ടതിന് പിന്നാലെ ധോണിയുടെ വാക്കുകള്‍

By Web Team  |  First Published Apr 22, 2023, 2:13 PM IST

ഹൈദരാബാദ് താരം എയ്ഡന്‍ മാര്‍ക്രമിനെ പുറത്താക്കാനെടുത്ത ക്യാച്ച് ധോണിയുടെ 208-ാം ക്യാച്ചായിരുന്നു. 205 ക്യാച്ചെടുത്ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികാണ് ഇക്കാര്യത്തില്‍ മൂന്നാമന്‍.


ചെന്നൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഏഴ് വിക്കറ്റിന് ജയിച്ചതിന് പിന്നാലെ ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണി. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചുകളെടുക്കുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡാണ് ധോണിയുടെ അക്കൗണ്ടിലായത്. ലഖ്‌നൗ സൂപ്പര്‍ ജെയ്ന്റ്‌സിന്റെ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കിനെയാണ് ധോണി പിന്തള്ളിയത്.

ഹൈദരാബാദ് താരം എയ്ഡന്‍ മാര്‍ക്രമിനെ പുറത്താക്കാനെടുത്ത ക്യാച്ച് ധോണിയുടെ 208-ാം ക്യാച്ചായിരുന്നു. 205 ക്യാച്ചെടുത്ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികാണ് ഇക്കാര്യത്തില്‍ മൂന്നാമന്‍. കമ്രാന്‍ അക്മല്‍ (172), ദനേഷ് രാംദിന്‍ (150) എന്നിവര്‍ പിറകില്‍.

Latest Videos

undefined

ക്യാച്ചിനെ കുറിച്ചും ധോണി മത്സരശേഷം സംസാരിച്ചു. ''എനിക്കിപ്പോഴും മികച്ച ക്യാച്ചിനുള്ള പുരസ്‌കാരം ലഭിച്ചിട്ടില്ല. ആ ക്യാച്ചെടുക്കുമ്പോള്‍ ഞാന്‍ തെറ്റായ ഭാഗത്തായിരുന്നു. വിക്കറ്റ് കീപ്പര്‍ ഗ്ലൗസ് ധരിക്കുന്നത് കൊണ്ട് ക്യാച്ച് എളുപ്പമാണെന്ന് കാണുന്നവര്‍ കരുതും. കുറെ വര്‍ഷം മുമ്പ് രാഹുല്‍ ദ്രാവിഡ് ഇത്തരത്തില്‍ ഒരു ക്യാച്ചെടുത്തത് ഞാന്‍ ഓര്‍ക്കുന്നു.'' ധോണി പറഞ്ഞു. ധോണിയെടുത്ത ക്യാച്ചിന്റെ വീഡിയോ കാണാം...

Aiden Markram ✅
Mayank Agarwal ✅

Maheesh Theekshana & with the breakthroughs and with his magic 😉

Follow the match ▶️ https://t.co/0NT6FhLcqA | pic.twitter.com/8YqdnUE3ha

— IndianPremierLeague (@IPL)

മത്സരത്തില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ച ചെന്നൈ ഐപിഎല്ലില്‍ തുടര്‍ച്ചയായ നാലാം ജയം സ്വന്തമാക്കിയിരുന്നു. ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ചെന്നൈ തുടര്‍ച്ചയായ നാലാം ജയം ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തപ്പോള്‍ ഡെവോണ്‍ കോണ്‍വെയുടെ അപരാജിത അര്‍ധസെഞ്ചുറി മികവില്‍ 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ചെന്നൈ ലക്ഷ്യത്തിലെത്തി. കോണ്‍വെ 57 പന്തില്‍ 70 റണ്‍സെടുത്ത് കോണ്‍വെ പുറത്താകാതെ നിന്നു. സ്‌കോര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 20 ഓവറില്‍ 134-8, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 18.4 ഓവറില്‍ 138-3.

134 റണ്‍സ് വിജയലക്ഷ്യം പ്രതിരോധിക്കാനിറങ്ങിയ ഹൈദരാബാദിന് ചെന്നൈ ഓപ്പണര്‍മാരായ ഡെവോണ്‍ കോണ്‍വെയും റുതുരാജ് ഗെയ്ക്വാദും പവര്‍ പ്ലേയില്‍ 60 റണ്‍സടിച്ചതോടെ പിടി അയഞ്ഞു. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 11 ഓവറില്‍ 87 റണ്‍സടിച്ചശേഷമാണ് വേര്‍പിരിഞ്ഞത്. 30 പന്തില്‍ 35 റണ്‍സെടുത്ത റുതുരാജ് നിര്‍ഭാഗ്യകരമായി റണ്ണൗട്ടാവുകയായിരുന്നു.

കോണ്‍വെ അടിച്ച ഷോട്ട് പന്തെറിഞ്ഞ ഉമ്രാന്‍ മാലിക്കിന്റെ കൈയില്‍ തട്ടി സ്റ്റംപില്‍ കൊണ്ടു. പിന്നീടെത്തിയ അജിങ്ക്യാ രഹാനെയും (10 പന്തില്‍ 9), അംബാട്ടി റായുഡുവും(9 പന്തില്‍ 9) പെട്ടെന്ന് മടങ്ങിയെങ്കിലും മൊയീന്‍ അലിയും കോണ്‍വെയും ചേര്‍ന്ന് ചെന്നൈയെ അനാസാസം ലക്ഷ്യത്തിലെത്തിച്ചു. ഹൈദരാബാദിനായി മായങ്ക് മാര്‍ക്കണ്ഡെ നാലോവറില്‍ 23 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 134 റണ്‍സെടുത്തത്. 34 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. രാഹുല്‍ ത്രിപാഠിയെയും 21 പന്തില്‍ 21 റണ്‍സെടുത്തു. ചെന്നൈക്കൈയി രവീന്ദ്ര ജഡേജ നാലോവറില്‍ 22 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

ക്യാച്ച് തടഞ്ഞ് ക്ലാസന്‍, പിന്നാലെ മായങ്കിനെ പുറത്താക്കി പ്രതികാരം; ക്ലാസനോട് കലിപ്പിച്ച് ജഡേജ-വീഡിയോ

click me!