പച്ചയില്‍ പച്ച തൊടാതെ കോലി! മോശം റെക്കോര്‍ഡിന്റെ പട്ടികയില്‍;  മുന്നിലുള്ളത് റാഷിദ് ഖാന്‍ മാത്രം

By Web Team  |  First Published Apr 23, 2023, 4:49 PM IST

10 തവണ ആദ്യ പന്തില്‍ പുറത്തായ റാഷിദ് ഖാന്‍ മാത്രമാണ് കോലിക്ക് മുന്നിലുള്ളത്. കോലി 7 ഏഴ് തവണ ഗോള്‍ഡന്‍ ഡക്കായി. സുനില്‍ നരെയ്ന്‍, ഹര്‍ഭജന്‍ സിംഗ് എന്നിവരും കോലിക്കൊപ്പമുണ്ട്.


ബംഗളൂരു: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി (0) നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു. പേസര്‍ ട്രന്റ് ബോള്‍ട്ടിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങുകയായിരുന്നു താരം. ഇതോടെ ഒരു മോശം റെക്കോര്‍ഡിന്റെ പട്ടികയിലും കോലി ഉള്‍പ്പെട്ടു. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ തവണ ഗോള്‍ഡന്‍ ഡക്കായ താരങ്ങളുടെ പട്ടികയില്‍ രണ്ടാമതായിരിക്കുകയാണ് കോലി. 

10 തവണ ആദ്യ പന്തില്‍ പുറത്തായ റാഷിദ് ഖാന്‍ മാത്രമാണ് കോലിക്ക് മുന്നിലുള്ളത്. കോലി 7 ഏഴ് തവണ ഗോള്‍ഡന്‍ ഡക്കായി. സുനില്‍ നരെയ്ന്‍, ഹര്‍ഭജന്‍ സിംഗ് എന്നിവരും കോലിക്കൊപ്പമുണ്ട്. അതേസമയം, പച്ച ജേഴ്‌സി കോലിക്ക് ഭാഗ്യമില്ലാത്ത ജേഴ്‌സി കൂടിയാണ്. കഴിഞ്ഞ സീസണിലും പച്ച ജേഴ്‌സിയണിഞ്ഞ് കളിച്ചപ്പോള്‍ കോലി ആദ്യ പന്തില്‍ പുറത്തായിരുന്നു. സണ്‍റൈസേഴസ് ഹൈദാബാദിന്റെ ജഗദീഷ സുജിത്താണ് കോലിയെ മടക്കിയത്.

Latest Videos

undefined

അതേസമയം, ആദ്യ ഓവറില്‍ തന്നെ നേടുകയെന്നത് ബോള്‍ട്ടിന് ശീലമായി. ഈ സീസണില്‍ ആറ് ഓവറുകളിലാണ് ബോള്‍ട്ട് ഓപ്പണ്‍ ചെയ്തത്. വിട്ടുകൊടുത്തതാവട്ടെ 15 റണ്‍സും. ആറ് വിക്കറ്റുള്‍ സ്വന്തമാക്കാനും ബോള്‍ട്ടിനായി. 2.5-ാണ് ബോള്‍ട്ടിന്റെ ശരാശരി. 32 ഡോട്ട് പന്തുകളെറിയാനും ബോള്‍ട്ടിന് സാധിച്ചു.

നേരത്തെ, ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ബൗളിംഗ് തിരിഞ്ഞെടുക്കുകയായിരുന്നു. അവസാന മത്സരം കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ബാംഗ്ലൂര്‍ ഒരു മാറ്റം വരുത്തി. പേസര്‍ വെയ്ന്‍ പാര്‍നെല്ലിന് പകരം ഡേവിഡ് വില്ലി ടീമിലെത്തി. 

നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ബാംഗ്ലൂരിനാണ് നേരിയ മുന്‍ തൂക്കം. 28 കളികളില്‍ 13 എണ്ണത്തില്‍ ബാംഗ്ലൂര്‍ ജയിച്ചപ്പോള്‍ 12 എണ്ണത്തില്‍ ജയം രാജസ്ഥാന് സ്വന്തം. മൂന്ന് മത്സരങ്ങളില്‍ ഫലമുണ്ടായില്ല. എന്നാല്‍ ചിന്നസ്വാമിയില്‍ നേരിയ മുന്‍തൂക്കമുണ്ട് രാജസ്ഥാന്‍ റോയല്‍സിന്. എട്ട് മത്സരം കളിച്ചതില്‍ നാലിലും ജയം രാജസ്ഥാനായിരുന്നു.

കിം​ഗിനെ സ്ഥിരം വിരട്ടുന്ന തന്ത്രശാലിക്ക് ബാക്കിവച്ചില്ല! ഓവർ കിട്ടുംമുമ്പേ വിരാട് കോലിയുടെ കഥ കഴിച്ച് ബോൾട്ട്

click me!