ഇപ്പോഴിതാ ധോണിയുടെ ക്രീസിലേക്കുള്ള വരവിനെയും നേടിയ രണ്ട് സിക്സുകളെയും കുറിച്ച് തുറന്നു പറയുകയാണ് ലഖ്നൗ പേസറായ മാര്‍ക്ക് വുഡ്. ധോണി ക്രീസിലെത്തിയ നിമിഷം ചെപ്പോക്കില്‍ ഉയര്‍ന്ന ആരവമാണ് തന്‍റെ ജീവിതത്തിലെ കേട്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ആരാധക ആരവമെന്ന് മാര്‍ക്ക് വുഡ് പറഞ്ഞു.
ചെന്നൈ: ഐപിഎല്ലില്‍ നാലു വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ചെന്നൈയിലെ സ്വന്തം കാണികള്‍ക്ക് മുമ്പില്‍ കളിക്കാനിറങ്ങിയ ചെന്നൈ സൂപ്പര്‍ കിംഗ്സ്, ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെ വീഴ്ത്തി പതിനാറാം സീസണിലെ ആദ്യ ജയം സ്വന്തമാക്കിയപ്പോള്‍ താരമായവര്‍ നിരവറിപ്പേരുണ്ടായിരുന്നു. ബാറ്റുകൊണ്ട് റുതുരാജ് ഗെയ്ക്‌വാദും പന്തുകൊണ്ട് മൊയീന്‍ അലിയുമെല്ലാം തിളങ്ങിയെങ്കിലും ക്രീസില്‍ മൂന്ന് പന്ത് മാത്രം നിന്ന ചെന്നൈ നായകന്‍ എം എസ് ധോണിയായിരുന്നു ചെപ്പോക്കിലെ താരം.
ഡല്‍ഹി ക്യാപിറ്റല്‍സിനെ തീയുണ്ടകള്‍ കൊണ്ട് വിറപ്പിച്ച മാര്‍ക്ക് വുഡിനെതിരെ നേരിട്ട ആദ്യ രണ്ട് പന്തും സിക്സിന് പറത്തിയാണ് ധോണി ചെപ്പോക്കിനെ മഞ്ഞക്കടലാക്കിയത്. എട്ടാമനായി ക്രീസിലെത്തിയ ധോണി ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ മാര്‍ക്ക് വുഡിന്‍റെ ആദ്യ പന്ത് തേര്‍ഡ് മാന്‍ ബൗണ്ടറിക്ക് മുകളിലൂടെ സിക്സിന് പറത്തിയപ്പോള്‍ രണ്ടാം പന്ത് തലപ്പൊക്കത്തിലെത്തി ബൗണ്‍സര്‍ സ്ക്വയര്‍ ലെഗ്ഗിന് മുകളിലൂടെ സിക്സിന് പറത്തി. മൂന്നാം പന്തില്‍ പുറത്തായെങ്കിലും ധോണി നേടിയ ആ രണ്ട് സിക്സുകള്‍ ഐപിഎല്ലിന്‍റെ ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ജിയോ സിനിമയില്‍ ഏറ്റവും കൂടുതല്‍ കാഴ്ചക്കാരെത്തിയ നിമിഷമായി. 1.70 കോടി പേരാണ് ധോണിയുടെ ബാറ്റിംഗ് ജിയോ സിനിമയിലൂടെ മാത്രം കണ്ടത്.
undefined
ഇപ്പോഴിതാ ധോണിയുടെ ക്രീസിലേക്കുള്ള വരവിനെയും നേടിയ രണ്ട് സിക്സുകളെയും കുറിച്ച് തുറന്നു പറയുകയാണ് ലഖ്നൗ പേസറായ മാര്‍ക്ക് വുഡ്. ധോണി ക്രീസിലെത്തിയ നിമിഷം ചെപ്പോക്കില്‍ ഉയര്‍ന്ന ആരവമാണ് തന്‍റെ ജീവിതത്തിലെ കേട്ടിട്ടുള്ളതില്‍ ഏറ്റവും വലിയ ആരാധക ആരവമെന്ന് മാര്‍ക്ക് വുഡ് പറഞ്ഞു.
'സഞ്ജുവിന് ആ വലിയ ത്യാഗം ചെയ്യാനാകുമോ? പടിക്കലിന് സഹായകരമാകും'; വിലയിരുത്തി സഞ്ജയ് മഞ്ജരേക്കര്‍
ധോണി ക്രീസിലെത്തിയപ്പോള്‍ അദ്ദേഹത്തിനെതിരെ എവിടെ പന്തെറിയണമെന്ന് ഞാനും കെ എല്‍ രാഹുലും ചേര്‍ന്ന് പ്ലാന്‍ ചെയ്തിരുന്നു. കൃത്യമായും അവിടെ തന്നെയാണ് ഞാനെറിഞ്ഞത്. റണ്‍സ് കൊടുക്കാതിരിക്കുക എന്നതല്ല, ധോണിയെ പുറത്താക്കുക എന്നത് തന്നെയായിരുന്നു എന്‍റെ ലക്ഷ്യം. ശരീരത്തില്‍ നിന്ന് പുറത്ത് ബൗണ്‍സര്‍ എറിയാനായിരുന്നു ആദ്യ പ്ലാന്‍. അത് അടിക്കണമെങ്കില്‍ അദ്ദേഹത്തിന് നല്ലപോലെ ആയാസപ്പെടേണ്ടിവരുമെന്ന് കരുതി. എന്നാലത് മനോഹരമായൊരു പുള്‍ ഷോട്ടിലൂടെ അദ്ദേഹം സിക്സിന് പറത്തി.
A treat for the Chennai crowd! 😍 is BACK in Chennai & how 💥 |
WATCH his incredible two sixes 🔽 pic.twitter.com/YFkOGqsFVT
ആ പന്തില്‍ അത്രയും വലിയ സിക്സ് അടിച്ചത് അവിശ്വസനീയമായിരുന്നു. അദ്ദേഹം ക്രീസിലെത്തിയപ്പോഴും എന്നെ രണ്ട് സിക്സിന് പറത്തിയപ്പോഴും ഗ്യാലറിയില്‍ നിന്നുയര്‍ന്ന ആരവമാണ് ഞാന്‍ ജീവിതത്തില്‍ കേട്ടിട്ടുള്ളതില്‍ വേച്ചേറ്റവും വലിയ ആരാധക ആരവം. അതെന്‍റെ കണ്ണ് തുറക്കുന്നതായിരുന്നു, അതുപോലെ വലിയൊരു അനുഭവവും-മാര്‍ക്ക് വുഡ് പറഞ്ഞു. 2018ല്‍ ധോണിക്ക് കീഴില്‍ ചെന്നൈക്കുവേണ്ടിയാണ് മാര്‍ക്ക് വുഡ് ഐപിഎല്ലില്‍ ആദ്യം കളിച്ചത്.