'അന്ന് ധോണി ചെയ്തതും ശരിയായിരുന്നില്ല'; കോലി നായകസ്ഥാനം ഒഴിയുന്നതിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം

By Web Team  |  First Published Sep 20, 2021, 6:36 PM IST

കോലിയുടെ തീരുമാനം ഉചിതമായ സമയത്തല്ലായിരുന്നു എന്നാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ പറഞ്ഞത്. വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ കോലിയുടെ തീരുമാനത്തെ പിന്തുണച്ചിരുന്നു.
 


അബുദാബി: കഴിഞ്ഞ ദിവസമാണ് വിരാട് കോലി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകസ്ഥാനത്ത് നിന്ന് മാറുകയാണെന്ന് പ്രഖ്യാപിച്ചത്. ഈ ഐപിഎല്ലില്‍ മാത്രമെ കോലി ആര്‍സിബിയുടെ ക്യാപ്റ്റനായി തുടരൂ. സമ്മിശ്രമായ പ്രതികരണമാണ് കോലിയുടെ തീരുമാനത്തിന് ലഭിച്ചത്. കോലിയുടെ തീരുമാനം ഉചിതമായ സമയത്തല്ലായിരുന്നു എന്നാണ് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍ പറഞ്ഞത്. വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ കോലിയുടെ തീരുമാനത്തെ പിന്തുണച്ചിരുന്നു.

ഇപ്പോള്‍ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍. ഗംഭീര്‍ പറഞ്ഞതുതന്നെയാണ് മഞ്ജരേക്കര്‍ക്കും പറയാനുള്ളത്. കോലി ഈ തീരുമാനമെടുക്കേണ്ടത് ഈ സമയത്തല്ലായിരുന്നുവെന്നാണ് മഞ്ജരേക്കറും പറയുന്നത്. ''198586ല്‍ മിനി ലോകകപ്പ് നേടിയ ശേഷമാണ് സുനില്‍ ഗവാസ്‌കര്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിയുന്ന് കാര്യം വ്യക്തമാക്കിയത്. അതൊരു മികച്ച തീരുമാനമായിരുന്നു. കോലിയും ഇതേ രീതി തന്നെ പിന്തുടരണമായിരുന്നു. 

Latest Videos

undefined

പരമ്പര മുഴുവന്‍ ക്യാപ്റ്റന്‍ കളിക്കണം. ഫലം തോല്‍വിയോ ജയമോ ആവട്ടെ, എന്നിട്ട് വേണം തീരുമാനമെടുക്കാന്‍. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയ്ക്കിടെയാണ് ധോണി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നത്. കോലിക്ക് ക്യാപ്റ്റനാവേണ്ടി വന്നു. ഇതൊരു നല്ല വഴിയല്ലെന്നാണ് എനിക്ക് തോന്നുന്നത്. 

കോലി വിജയത്തിന് വേണ്ടി ഏതറ്റം വരേയും പോകുന്ന താരമാണ്. കഴിഞ്ഞ കുറെ കാലങ്ങളായി നമ്മളത് കാണുന്നുണ്ട്. ശരിയാണ് തുടര്‍ച്ചയായ ഒമ്പതാം വര്‍ഷമാണ് കോലി ആര്‍സിബിയുടെ ക്യാപ്റ്റനാകുന്നത്. എന്നാല്‍ അദ്ദേഹം പിന്മാറിയ തീരുമാനം ശരിയായ സമയത്തല്ലായിരുന്നു. 

ദേശീയ ടീമിലും അദ്ദേഹം ഇതുതന്നെയാണ് ചെയ്തത്. ഒരു നിശ്ചിത സമയത്ത് വിരമിക്കുമെന്ന് താരങ്ങള്‍ പറയാറുണ്ട്. എന്നാല്‍ ക്യാപ്റ്റന്‍സിയുടെ കാര്യം അങ്ങനെയല്ല. പരമ്പരയോ ടൂര്‍ണമെന്റോ പൂര്‍ത്തിയായിട്ട് തീരുമാനമെടുക്കണമായിരുന്നു.'' മഞ്ജരേക്കര്‍ വ്യക്തമാക്കി.

click me!