എങ്ങനെയെങ്കിലും ഒന്ന് കരകയറ്റി തരേണമേ..! നെഞ്ചിടിച്ച സമയത്ത് കണ്ണീരോടെ പ്രാര്‍ത്ഥിച്ച് ടീം ഉടമ, വൈറലായി വീഡിയോ

By Web Team  |  First Published May 17, 2023, 3:27 PM IST

ലഖ്നൗവിലെ സ്ലോ പിച്ചില്‍ അവസാന രണ്ടോവറില്‍ മുംബൈക്ക് ജയിക്കാന്‍ 30 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. നവീന്‍ ഉള്‍ ഹഖ് എറിഞ്ഞ പത്തൊമ്പതാം ഓവറിലെ രണ്ടാം പന്ത് സിക്സിന് തൂക്കിയ ടിം ഡേവിഡ് മുംബൈക്ക് പ്രതീക്ഷ നല്‍കി.


ലഖ്നൗ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ പോരാട്ടത്തില്‍ ലഖ്നൗ അവിശ്വസനീയമായ വിജയം സ്വന്തമാക്കിയിരുന്നു. മൊഹ്സിന്‍ ഖാൻ എറിഞ്ഞ അവസാന ഓവറില്‍ വമ്പനടിക്കാരായ ടിം ഡേവി‍ഡും കാമറൂണ്‍ ഗ്രീനും ക്രീസിലുണ്ടായിട്ടും മുംബൈക്ക് വിജയം നേടാനായില്ല. ലഖ്നൗവിലെ സ്ലോ പിച്ചില്‍ അവസാന രണ്ടോവറില്‍ മുംബൈക്ക് ജയിക്കാന്‍ 30 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. നവീന്‍ ഉള്‍ ഹഖ് എറിഞ്ഞ പത്തൊമ്പതാം ഓവറിലെ രണ്ടാം പന്ത് സിക്സിന് തൂക്കിയ ടിം ഡേവിഡ് മുംബൈക്ക് പ്രതീക്ഷ നല്‍കി.

നാലാം പന്ത് നോ ബോളായതിന് പുറമെ ബൈ ആയി ബൗണ്ടറി കൂടി കിട്ടിയതോടെ മുംബൈയുടെ അക്കൗണ്ടില്‍ അഞ്ച് റണ്‍സ് കൂടി എത്തി. ഓവറിലെ അവസാന പന്തില്‍ വീണ്ടും ഡേവിഡിന്‍റെ സിക്സ്. മുംബൈ വിജയത്തിന് അടുത്ത് വരെയെത്തി. നവീന്‍ ഉള്‍ ഹഖിന്‍റെ ഓവറില്‍ 19 റണ്‍സടിച്ചതോടെ അവസാന ഓവറില്‍ മുംബൈയ്ക്ക് വെറും 11 റണ്‍സ് മാത്രമായിരുന്നു വേണ്ടത്. പവര്‍ ഹിറ്റര്‍മാരായ രണ്ടുപേരേയും യോര്‍ക്കറുകളും ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ പന്തുകൊളും കൊണ്ട് അനങ്ങാന്‍ പോലും വിടാതെ വരച്ച വരയില്‍ നിര്‍ത്തിയാണ് മൊഹ്സിന്‍ ലഖ്നൗവിന് അവിശ്വസനീയ ജയം സമ്മാനിച്ചത്.

Latest Videos

undefined

അവസാന ഓവറില്‍ ഏറ്റവും സമ്മര്‍ദ്ദം നിറഞ്ഞ അവസ്ഥയിലൂടെ കടന്ന് പോകുമ്പോള്‍ ഗാലറിയില്‍ കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്ന ലഖ്നൗ ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ വീഡിയോയാണ് വൈറലാകുന്നത്. ടീമിന്‍റെ വിജയത്തിനായി ഓരോ പന്ത് എറിയുമ്പോഴും കണ്ണീരോടെയാണ് സഞ്ജീവ് ഗോയങ്ക പ്രാര്‍ത്ഥിക്കുന്നത്.

reaction was ♥️ pic.twitter.com/3Z8TAmxMBr

— Kuldeep Sharma (@RCB_Tweets__)

ഈ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. ഒടുവില്‍ എന്തായാലും ലഖ്നൗ മിന്നുന്ന വിജയം തന്നെ പേരിലെഴുതി. മൊഹ്സിന്‍റെ ബൗളിംഗിനൊപ്പം ക്രനാല്‍ പാണ്ഡ്യയുടെയ ക്യാപ്റ്റന്‍സിക്ക് കൂടി അര്‍ഹതപ്പെട്ടതാണ് ഈ ജയം. വലിയ ബൗണ്ടറിയുള്ള ലെഗ് സൈഡില്‍ ഫീല്‍ഡര്‍മാരെ നിരത്തി ലെഗ് സ്റ്റംപില്‍ മാത്രം പന്തെറിഞ്ഞ ക്രുനാലിന്‍റെ തന്ത്രവും മത്സരത്തില്‍ നിര്‍ണായകമായിരുന്നു.

ഇനി ഗുജറാത്തിനെ മറികടക്കാനാവില്ല; രണ്ടാമതെത്താന്‍ മൂന്ന് ടീമുകള്‍, നാലാം സ്ഥാനത്തിനായി രാജസ്ഥാനും

click me!