രാജസ്ഥാന് ഇനിയും പ്രതീക്ഷ, പക്ഷേ..! ചെന്നൈയും മുംബൈയും ഉള്‍പ്പെടെ ആരും സുരക്ഷിതരല്ല; ഏഴ് ടീമുകള്‍ക്ക് മരണക്കളി

By Web Team  |  First Published May 17, 2023, 7:49 AM IST

രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിലെത്തണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. മുംബൈ അവസാന മത്സരം തോറ്റാല്‍ മാത്രമാണ് രാജസ്ഥാന് നേരിയ വഴി തെളിയൂ. മാത്രമല്ല ആര്‍സിബിയും പഞ്ചാബും ഇനി ജയിക്കാനും പാടില്ല.


ലഖ്‌നൗ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ജയിച്ചതോടെ ഏഴ് ടീമുകള്‍ക്ക് ഇനി മരണക്കളി. രാജസ്ഥാന്‍ റോയല്‍സിന് നേരിയ പ്രതീക്ഷ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ജയത്തോടെ, ലഖ്‌നൗവിന് 15 പോയിന്റായി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും ഇത്രതന്നെ പോയിന്റാണുള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ കാര്യത്തില്‍ ചെന്നൈ രണ്ടാം സ്ഥാനത്തായി. മുംബൈ 14 പോയിന്റോടെ ലഖ്‌നൗവിന് പിന്നില്‍ നാലാമതാണ്. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയാണ് ലഖ്‌നൗവിന്റെ അവസാന മത്സരം. അതില്‍ വിജയിച്ചാല്‍ മാത്രമെ ലഖ്‌നൗ പ്ലേ ഓഫിലെത്തൂ. ഇനി പരാജയപ്പെട്ടാലും ലഖ്‌നൗവിന് പ്ലേ ഓഫിലെത്താന്‍ അവസരമുണ്ട്. നിലവില്‍ 12 പോയിന്റ് വീതമുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പഞ്ചാബ് കിംഗ്‌സ് ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒന്നിലെങ്കിലും പരാജയപ്പെട്ടാല്‍ മതി. മുംബൈയും അവസാന മത്സരത്തില്‍ തോല്‍ക്കണം. ലഖ്‌നൗവിന് എവേ മത്സരത്തിലാണ് കൊല്‍ക്കത്തയെ നേരിടേണ്ടതെന്ന വെല്ലുവിളി കൂടിയുണ്ട്. സമീപകാലത്ത് മികച്ച ഫോമിലേക്ക് ഉയര്‍ന്ന കൊല്‍ക്കത്തയെ എതിരാളികളുടെ മൈതാനത്ത് തോല്‍പ്പിക്കുക വലിയ വെല്ലുവിളിയാവും. ചെന്നൈയുടെ അവസ്ഥയും ഇങ്ങനെ തന്നെ. അവസാന മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ ജയിച്ചാല്‍ ചെന്നൈക്ക് പ്ലേ ഓഫ് ഉറപ്പിക്കാം. പരാജയപ്പെട്ടാലും അവസാന നാലിലെത്താം. നേരത്തെ പറഞ്ഞത് പോലെ, ആര്‍സിബിയും പഞ്ചാബും ഒരു മത്സരത്തില്‍ പരാജയപ്പെട്ടാല്‍ മതി. അവസാന മത്സരത്തില്‍ മുംബൈയും പരാജയപ്പെടണം. 

Latest Videos

undefined

രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫിലെത്തണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. മുംബൈ അവസാന മത്സരം തോറ്റാല്‍ മാത്രമാണ് രാജസ്ഥാന് നേരിയ വഴി തെളിയൂ. മാത്രമല്ല ആര്‍സിബിയും പഞ്ചാബും ഇനി ജയിക്കാനും പാടില്ല. ആര്‍സിബിയുടെ നെറ്റ്‌റണ്‍ റേറ്റ് മറികടക്കാനും സഞ്ജുവിനും സംഘത്തിനും സാധിക്കണം. മുംബൈക്ക് അവസാന മത്സരത്തില്‍ സ്വന്തം ഗ്രൗണ്ടില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളി. അനായാസം ജയിക്കാമെന്നാണ് കണക്കുകൂട്ടല്‍. ജയിച്ചാല്‍ മുംബൈക്കും പ്ലേ ഓഫ് കളിക്കാം. അവിടെയും പഞ്ചാബും ആര്‍സിബിയും വെല്ലുവിളിയാണ്. ഇരുവരും ഓരോ മത്സരങ്ങള്‍ തോല്‍ക്കണം. മൂന്ന് ടീമുകളും എല്ലാ മത്സരങ്ങളും ജയിച്ചാല്‍ നെറ്റ് റണ്‍റേറ്റ് നോക്കേണ്ടി വരും. നിലവില്‍ ആര്‍സിബിക്കാണ് നെറ്റ്‌റണ്‍റേറ്റ് അനുകൂലം. 

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ഗുജറാത്ത് ടൈറ്റന്‍സ് (ഹോം) എന്നിവര്‍ക്കെതിരെയാണ് ആര്‍സിബിയുടെ അടുത്ത മത്സരങ്ങള്‍. രണ്ട് മത്സരവും ജയിച്ചാല്‍ 16 പോയിന്റോടെ അവര്‍ക്ക് പ്ലേ ഓഫിലെത്താം. പഞ്ചാബിന്റെ സ്ഥിതിയും ഇതുതന്നെ. രണ്ട് മത്സരം ജയിച്ചാല്‍ 16 പോയിന്റാവുമെങ്കിലും മൈനസ് റണ്‍റേറ്റാണ് പഞ്ചാബിന്റെ പ്രശ്‌നം. രണ്ട് വലിയ ജയങ്ങള്‍ പഞ്ചാബിന് വേണം. ഡല്‍ഹി കാപിറ്റല്‍സ്, രാജസ്ഥാന്‍ എന്നിവര്‍ക്കെതിരെയാണ് പഞ്ചാബിന്റെ അടുത്ത മത്സരങ്ങള്‍. 

എനിക്ക് ആവശ്യമായ ഭക്ഷണമൊന്നും ഗുജറാത്തിലില്ല! ശാസ്ത്രിയുടെ ചോദ്യത്തിന് മുഹമ്മദ് ഷമിയുടെ രസകരമായ മറുപടി

കൊല്‍ക്കയ്ക്കും 13 മത്സരങ്ങളില്‍ 12 പോയിന്റാണുള്ളത്. ലഖ്‌നൗവിനെ അവസാന മത്സരം ജയിച്ചാല്‍ 14 പോയിന്റാവും. എന്നാല്‍ ചെറിയ ജയമൊന്നും ജയിച്ചാല്‍ മതിയാവില്ല. -0.256 നെറ്റ്‌റണ്‍ റേറ്റാണ് കൊല്‍ക്കത്തയ്ക്കുള്ളത്. പ്ലേ ഓഫ് കടക്കണമെങ്കില്‍ ലഖ്‌നൗവിനെതിരെ വന്‍ വിജയം തന്നെ നേടേണ്ടി വരും. ഡല്‍ഹി കാപിറ്റല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവരുടെ പ്ലേ ഓഫ് സാധ്യത അവസാനിച്ചിരുന്നു.

 

click me!