റിങ്കു അഞ്ച് സിക്‌സുകള്‍ നേടുമ്പോള്‍ പന്തെറിഞ്ഞിരുന്നത് ഗുജറാത്ത് പേസര്‍ യഷ് ദയാലായിരുന്നു. അഞ്ച് സിക്‌സുകള്‍ വഴങ്ങിയ ശേഷം താരം നിരാശനായി ഗ്രൗണ്ടിലിരിക്കുകയായിരുന്നു. എതിര്‍താരമായിരുന്നിട്ടും ദയാലിനെ ആശ്വസിപ്പിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്.
അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ത്രില്ലര്‍ വിജയമാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. അവസാന ഓവറില്‍ അഞ്ച് സിക്സ് നേടിയ റിങ്കു സിംഗാണ് കൊല്‍ക്കത്തയെ വിജയത്തിലേക്ക് നയിച്ചത്. ടോസ് നേടി ബാറ്റിംഗിനെത്തിയ ഗുജറാത്ത് 205 റണ്‍സ് വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. റിങ്കു 21 പന്തില്‍ 48 റണ്‍സുമായി പുറത്താവാതെ നിന്നു. 40 പന്തില്‍ 83 റണ്‍സ് അടിച്ചെടുത്ത വെങ്കടേഷ് അയ്യരാണ് വിജയത്തിന് അടിത്തറ പാകിയത്. വിജയ് ശങ്കര്‍ (24 പന്തില്‍ 63), സായ് സുദര്‍ശന്‍ (38 പന്തില്‍ 53) എന്നിവരുടെ അര്‍ധ സെഞ്ചുറിയാണ് ഗുജറാത്തിനെ മികച്ച സ്‌കോറിലേക്ക് നയിച്ചിരുന്നത്.
റിങ്കു അഞ്ച് സിക്‌സുകള്‍ നേടുമ്പോള്‍ പന്തെറിഞ്ഞിരുന്നത് ഗുജറാത്ത് പേസര്‍ യഷ് ദയാലായിരുന്നു. അഞ്ച് സിക്‌സുകള്‍ വഴങ്ങിയ ശേഷം താരം നിരാശനായി ഗ്രൗണ്ടിലിരിക്കുകയായിരുന്നു. എതിര്‍താരമായിരുന്നിട്ടും ദയാലിനെ ആശ്വസിപ്പിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്.
undefined
മത്സത്തിന് ശേഷം കൊല്‍ക്കത്ത സോഷ്യല്‍ മീഡിയയിലിട്ട പോസ്റ്റാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. പോസ്റ്റില്‍ പറുന്നതിങ്ങനെ... ''നിങ്ങളുടെ മോശം ദിവസമാണെന്ന് കരുതിയാല്‍ മതി. തല കുനിക്കരുത്. ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്ക് പോലും സംഭവിച്ചിട്ടുണ്ട്. നിങ്ങള്‍ ജേതാവാണ്. ശക്തമായി തിരിച്ചുവരാന്‍ കഴിയും.'' ദയാലിന്റെ ഫോട്ടോയ്‌ക്കൊപ്പം കൊല്‍ക്കത്ത കുറിച്ചിട്ടു.
അവസാന ഓവറില്‍ ജയിക്കാന്‍ 29 റണ്‍സാണ് കൊല്‍ക്കത്തയ്ക്ക് വേണ്ടിയിരുന്നത്. യഷ് ദയാലിന്റെ ആദ്യ പന്തില്‍ ഉമേഷ് യാദവ് (5) സിംഗിളെടുത്തു. പിന്നീട് സ്ട്രൈക്ക് ചെയ്യാനെത്തിയത് റിങ്കു. അടുത്ത അഞ്ച് പന്തുകളും സിക്സ് നേടിയ റിങ്കു കൊല്‍ക്കത്തയ്ക്ക് ത്രില്ലര്‍ വിജയം സമ്മാനിച്ചു. മോശം തുടക്കമായിരുന്നു കൊല്‍ക്കത്തയ്ക്ക് സ്ബോര്‍ബോര്‍ഡില്‍ 28 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസ് (15), നാരായണ്‍ ജഗദീഷ് (6) എന്നിവരുടെ വിക്കറ്റുകള്‍ ഗുജറാത്തിന് നഷ്ടമായി.
എന്നാല്‍ നാലാം വിക്കറ്റില്‍ അയ്യര്‍ക്കൊപ്പം ചേര്‍ന്ന നിതീഷ് റാണ 100 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും വിജയിപ്പിക്കുമെന്ന് തോന്നിക്കെ അല്‍സാരി ജോസഫ് നിതീഷിനെ പുറത്താക്കി ബ്രേക്ക് ത്രൂ നല്‍കി. ഇതോടെ മൂന്നിന് 128 എന്ന നിലയിലായി കൊല്‍ക്കത്ത. സ്‌കോര്‍ 154ല്‍ നില്‍ക്കെ അയ്യരേയും അല്‍സാരി മടക്കി. അഞ്ച് സിക്സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്. പിന്നീടെല്ലാം ചടങ്ങ് മാത്രമായിരുന്നു ഗുജറാത്ത് ബൗളര്‍മാര്‍ക്ക്. റാഷിദ് ഖാന്‍ ഹാട്രിക്കും നേടി. ആന്ദ്രേ റസ്സല്‍ (1), സുനില്‍ നരെയ്ന്‍ (0), ഷാര്‍ദുല്‍ ഠാക്കൂര്‍ (0) എന്നിവരെ പുറത്താക്കിയാണ് റാഷിദ് ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്.