ഇരട്ട പ്രഹരമേല്‍പ്പിച്ച് ബോള്‍ട്ട്! രാജസ്ഥാന്റെ തുടക്കം ഗംഭീരം; താളം കണ്ടെത്താനാവാതെ നൈറ്റ് റൈഡേഴ്സ്

By Web Team  |  First Published May 11, 2023, 8:05 PM IST

മൂന്നാം ഓവറിന്റെ രണ്ടാം പന്തില്‍ റോയ് മടങ്ങുന്നത്. ബോള്‍ട്ടിന്റെ പന്തില്‍ ബൗണ്ടറി ലൈനില്‍ ഷിംറോ ഹെറ്റ്‌മെയറുടെ അവിശ്വനീയ ക്യാച്ച്.


കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്്‌സിന് ആദ്യ വിക്കറ്റ് നഷ്ടം. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ നൈറ്റ് റൈഡേഴ്‌സ് ഏഴ് ഓവര്‍ പിന്നിടുമ്പോള്‍ രണ്ടിന് 44 എന്ന നിലയിലാണ്. ജേസണ്‍ റോയ് (10), റഹ്‌മാനുള്ള ഗുര്‍ബാസ് (18) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ട്രന്റ് ബോള്‍ട്ടിനാണ് രണ്ട് വിക്കറ്റുകളും. വെങ്കടേഷ് അയ്യര്‍ (8), നിതീഷ് റാണ (5) എന്നിവരാണ് ക്രീസില്‍. 

മൂന്നാം ഓവറിന്റെ രണ്ടാം പന്തില്‍ റോയ് മടങ്ങുന്നത്. ബോള്‍ട്ടിന്റെ പന്തില്‍ ബൗണ്ടറി ലൈനില്‍ ഷിംറോണ്‍ ഹെറ്റ്‌മെയറുടെ അവിശ്വനീയ ക്യാച്ച്. അപ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ 14 റണ്‍സ് മാത്രമാണുണ്ടായിരുന്നത്. അഞ്ചാം ഓവറില്‍ സഹഓപ്പമര്‍ റഹ്‌മാനുള്ള ഗുര്‍ബാസിനേയും (18) ബോള്‍ട്ട് മടക്കി. ഇത്തവണ സന്ദീപ് ശര്‍മയ്ക്ക് ക്യാച്ച്. നേരത്തെ, ടോസ് നേടിയ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു കൊല്‍ക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു. 

Latest Videos

undefined

രണ്ട് മാറ്റങ്ങളുമായിട്ടാണ് രാജസ്ഥാന്‍ ഇറങ്ങുങ്ങുന്നത്. കെ എം ആസിഫും ട്രന്റ് ബോള്‍ട്ടും ടീമില്‍ തിരിച്ചെത്തി. കുല്‍ദീപ് യാദവ്, മുരുകന്‍ അശ്വിന്‍ എന്നിവര്‍ പുറത്തായി. കഴിഞ്ഞ മത്സത്തില്‍ രാജസ്ഥാന്‍ റോയല്‍സില്‍ അരങ്ങേറ്റം നടത്തിയ ജോ റൂട്ടിനെ ടീമില്‍ നിലനിര്‍ത്തി. കൊല്‍ക്കത്ത ഒരു മാറ്റം വരുത്തി. വൈഭവ് അറോറയ്ക്ക് പകരം അനുകൂല്‍ റോയ് ടീമിലെത്തി. 

രാജസ്ഥാന്‍ റോയല്‍സ്: ജോസ് ബട്‌ലര്‍, യഷസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ജോ റൂട്ട്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറല്‍, ആര്‍ അശ്വിന്‍, ട്രന്റ് ബോള്‍ട്ട്, കെ എം ആസിഫ്, യൂസ്‌വേന്ദ്ര ചാഹല്‍, സന്ദീപ് ശര്‍മ. 

കോല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: റഹ്‌മാനുള്ള ഗുര്‍ബാസ്, ജേസണ്‍ റോയ്, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ, റിങ്കു സിംഗ്, ആേ്രന്ദ റസ്സല്‍, സുനില്‍ നരെയ്ന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, അനുകൂല്‍ റോയ് ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.

നായകന് നന്ദി, ഇടനെഞ്ചിലാണ് സഞ്ജു സാംസണ്‍; വാഴ്‌ത്തിപ്പാടി യശസ്വി ജയ്‌സ്വാള്‍

click me!