രാഹുലിന്‍റെ വിക്കറ്റ് വീണതാണ് ലഖ്നൗ കൂറ്റൻ സ്കോര്‍ കുറിച്ചതിന് കാരണമെന്നടക്കം കടുത്ത പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്
മൊഹാലി: ഐപിഎല്ലില്‍ വീണ്ടും നിരാശപ്പെടുത്തിയതിന് പിന്നാലെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നായകൻ കെ എല്‍ രാഹുലിനെ ട്രോളി ആരാധകര്‍. ഒമ്പത് പന്തില്‍ 12 റണ്‍സുമായാണ് താരം കഗിസോ റബാദയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങിയത്. ഈ സീസണില്‍ കെ എല്‍ രാഹുലിന്‍റെ മെല്ലെപ്പോക്കിനെതിരെ ആരാധകര്‍ നിരവധി തവണ രംഗത്ത് വന്നിരുന്നു. തന്‍റെ പഴയ തട്ടകത്തിലേക്ക് രാഹുല്‍ വരുമ്പോള്‍ വിമര്‍ശനങ്ങള്‍ക്കെല്ലാം ബാറ്റ് കൊണ്ട് മറുപടി തരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍, താരത്തിന് ഇന്നും തിളങ്ങാനായില്ല. രാഹുലിന്‍റെ വിക്കറ്റ് വീണതാണ് ലഖ്നൗ കൂറ്റൻ സ്കോര്‍ കുറിച്ചതിന് കാരണമെന്നടക്കം കടുത്ത പരിഹാസമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. നായകന്‍ കെ എല്‍ രാഹുല്‍ ഒഴികെ ബാറ്റ് പിടിച്ചവരെല്ലാം അടിയോടടി നടത്തിയപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് ഹിമാലയന്‍ സ്കോറാണ് പേരിലാക്കിയത്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ 20 ഓവറില്‍ 5 വിക്കറ്റിന് 257 റണ്‍സെടുത്തു.
In every team,fans will be very upset if first wicket gone means but in LSG fans will be very happy if Rahul out early means😂
And don't forget he is the main reason for today's huge score of LSG
Just Rahul supremacy😅 pic.twitter.com/AwxYb6WPpQ
Rare picture of Gautham Gambhir pleading with KL Rahul to get out early in next games as well as he did today. pic.twitter.com/i0Om72z4oK
— Nirmal Jyothi (@majornirmal)
undefined
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണിത്. നാടകീയമായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ബാറ്റിംഗിന്‍റെ തുടക്കം. അരങ്ങേറ്റക്കാരന്‍ ഗുര്‍നൂര്‍ ബ്രാര്‍ എറിഞ്ഞ ആദ്യ ഓവറിലെ ഒന്നാം ബോളില്‍ കെ എല്‍ രാഹുലിന്‍റെ ക്യാച്ച് പാഴായി. ഇതോടെ ആദ്യ ഓവര്‍ മെയ്‌ഡനാക്കുക എന്ന പതിവ് നാണക്കേട് രാഹുല്‍ മാറ്റി. ഒരുവശത്ത് തകര്‍ത്തടിച്ച കെയ്‌ല്‍ മെയേഴ്‌സ് 20 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു.
പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 74-2 എന്ന സ്‌കോറിലായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. ഒടുവില്‍ 40 ബോളില്‍ 72 എടുത്ത സ്റ്റോയിനിസിനെ സാം കറന്‍ വിക്കറ്റ് കീപ്പറുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. അര്‍ഷ്‌ദീപിന്‍റെ അവസാന ഓവറില്‍ നിക്കോളാസ് പുരാന്‍(19 പന്തില്‍ 45) എല്‍ബിയില്‍ പുറത്തായി. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ക്രുനാല്‍ പാണ്ഡ്യയും(2 പന്തില്‍ 5*), ദീപക് ഹൂഡയും(6 പന്തില്‍ 11*) പുറത്താവാതെ നിന്നു.