ബ്രൂക്ക് അതിവേ​ഗ ട്രെയിനിനെ ഹാരമിട്ട് വരവേറ്റ് ഈഡൻ; തൊട്ടതെല്ലാം പിഴച്ച് കെകെആർ, ഹൈദരാബാദിന് കൂറ്റൻ സ്കോ‍ർ

By Web Team  |  First Published Apr 14, 2023, 9:15 PM IST

ഹാരി ബ്രൂക്ക്, ഏയ്ഡൻ മർക്രാം, അഭിഷേക് ശർമ എന്നിവരാണ് ഓറഞ്ച് ആർമിക്കായി പട നയിച്ചത്. കൊൽക്കത്തയ്ക്കായി ആന്ദ്രേ റസൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.


കൊൽക്കത്ത: ഈഡൻ ​ഗാർഡൻസിൽ സ്വന്തം കാണികൾക്ക് മുന്നിൽ കൊൽക്കത്തൻ ബൗളർമാരെ തല്ലിയൊതുക്കി കൂറ്റൻ സ്കോർ നേടി സൺറൈസേഴ്സ് ഹൈദരാബാദ്. നിശ്ചിത ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 228 റൺസാണ് സൺറൈസേഴ്സ് കുറിച്ചത്. ഹാരി ബ്രൂക്ക്, ഏയ്ഡൻ മർക്രാം, അഭിഷേക് ശർമ എന്നിവരാണ് ഓറഞ്ച് ആർമിക്കായി പട നയിച്ചത്. കൊൽക്കത്തയ്ക്കായി ആന്ദ്രേ റസൽ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. സെഞ്ചുറിയോടെ ബ്രൂക്ക് (100*) ഷോ തന്നെയാണ് ഈഡൻ കണ്ടത്. മർക്രാം 50 റൺസ് എടുത്തപ്പോൾ 32 റൺസുമായി അഭിഷേകും തിളങ്ങി. 

ടോസ് നഷ്ടമാമായി ബാറ്റിം​ഗിന് ഇറങ്ങിയതിന്റെ വിഷമം ഒന്നുമില്ലാത്ത തുടക്കമാണ് സൺറൈസേഴ്സിന് ലഭിച്ചത്. ഐപിഎല്ലിൽ തിളങ്ങാൻ ബുദ്ധിമുട്ടിയിരുന്ന ഇം​ഗ്ലീഷ് താരം ഹാരി ബ്രൂക്ക്, ഈഡൻ ​ഗാർഡൻസിൽ ആഘോഷം നടത്താനുള്ള മൂഡിലായിരുന്നു. ലോക്കി ഫെർ​ഗൂസനെയും ഉമേഷ് യാദവിനെയും തലങ്ങും വിലങ്ങും പായിച്ച് ഹാരി തകർത്തപ്പോൾ മായങ്ക് അ​ഗർവാൾ താളം കണ്ടെത്താൻ ബുദ്ധിമുട്ടി. മായങ്കിനെയും പിന്നാലെ വന്ന രാഹുൽ ത്രിപാഠിയെയും വീഴ്ത്തി ആന്ദ്രേ റസൽ കൊൽക്കത്തയ്ക്ക് ആശ്വാസം കൊണ്ട് വന്നു.

Latest Videos

undefined

പക്ഷേ, നായകൻ ഏയ്ഡൻ മർക്രാമും ബ്രൂക്കും ഒന്നിച്ചതോടെ എസ്ആർഎച്ച് സ്കോർ ബോർഡിലേക്ക് അതിവേ​ഗം റൺസ് എത്തി. നായകൻ ഉഷാറായപ്പോൾ ബ്രൂക്ക് സ്ട്രൈക്ക് കൈമാറി ഒപ്പം നിന്നു. ടീം സ്കോർ 129ൽ എത്തിയപ്പോഴാണ് മർക്രാം വീണത്. ഇതിനകം അഞ്ച് സിക്സും രണ്ട് ഫോറും സഹിതം മർക്രാം 50 റൺസ് അടിച്ചുകൂട്ടിയിരുന്നു. ഇതോടെ വെടിക്കെട്ടിന്റെ അമരത്തേക്ക് ബ്രൂക്ക് എത്തി. ലോക്കിയെ ഒരോവറിൽ 23 റൺസിന് പറത്തി ടോപ് ​ഗിയറിൽ താരം കുതിച്ചു. നായകന് പകരമെത്തിയ അഭിഷേക് ശർമയും തകർത്തടിച്ചതോടെ ഈഡനിൽ സുനിൽ നരെയ്ൻ അടക്കം ഉരുകി.

വീണ്ടും റസലിനെ ഇറക്കി റാണ പരീക്ഷണം നടത്തിയപ്പോൾ 32 റൺസെടുത്ത അഭിഷേക്, ഷർദുൽ താക്കൂറിന്റെ കൈകളിൽ ഒതുങ്ങി. പക്ഷേ ഓവറിലെ ആദ്യ പന്ത് എറിഞ്ഞപ്പോൾ തന്നെ പരിക്കേറ്റ റസലിന് ഗ്രൗണ്ട് വിടേണ്ടി വന്നത് കെകെആറിന് വൻ തിരിച്ചടിയായി. പകരം ഓവർ പൂർത്തീകരിച്ച ഷർദുലിനെ മൂന്ന് ഫോറുകളോടെയാണ് ഹൈദരാബാദ് ശിക്ഷിച്ചത്. അവസാന ഓവറിൽ അർഹതപ്പെട്ട സെഞ്ചുറി ബ്രൂക്ക് പേരിൽ ചേർത്തു. 55 പന്തിൽ നിന്നായിരുന്നു താരത്തിന്റെ ഐപിഎല്ലിലെ കന്നി സെഞ്ചുറി. ക്ലാസനും അവസരം മുതലാക്കിയതോടെയാണ് എസ്ആർഎച്ച് സ്കോർ 228ൽ എത്തിയത്. 

ധോണിയേക്കാൾ കേമൻ? ബൗളർക്ക് പോലും ഒരു ചുക്കും തോന്നിയില്ല, റിവ്യൂ ചെയ്ത് കീപ്പർ, ഒടുവിൽ തീരുമാനം വന്നപ്പോൾ..!

click me!