ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തന്‍റെ മികവിന് പിന്നിലെ കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് മുഹമ്മദ് ഷമി
കൊല്‍ക്കത്ത: ഐപിഎല്‍ പതിനാറാം സീസണില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ പേസാക്രമണം നയിക്കുന്നത് ഇന്ത്യന്‍ വെറ്ററന്‍ മുഹമ്മദ് ഷമിയാണ്. സീസണിലെ എട്ട് മത്സരങ്ങളില്‍ 13 വിക്കറ്റുമായി കൂടുതല്‍ വിക്കറ്റ് നേടിയ ബൗളര്‍മാരുടെ പട്ടികയില്‍ ഷമി അഞ്ചാമതുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ മത്സരത്തില്‍ ഷമി മൂന്ന് വിക്കറ്റ് സ്വന്തമാക്കി. കെകെആര്‍ ഓപ്പണര്‍ എന്‍ ജഗദീശനെയും(15 പന്തില്‍ 19), ഓള്‍റൗണ്ടര്‍ ഷര്‍ദ്ദുല്‍ താക്കൂറിനേയും(4 പന്തില്‍ 0), ഇന്നിംഗ്‌സിലെ അവസാന പന്തില്‍ വെടിക്കെട്ട് വീരന്‍ ആന്ദ്രേ റസലിനേയുമാണ്(19 പന്തില്‍ 34) ഷമി പുറത്താക്കിയത്.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ തന്‍റെ മികവിന് പിന്നിലെ കാരണം തുറന്നുപറഞ്ഞിരിക്കുകയാണ് മുഹമ്മദ് ഷമി. 'പേസര്‍മാര്‍ക്ക് എപ്പോഴും വേണ്ടത് സ്വിങ് ആണ്. എന്നാല്‍ ടി20 ക്രിക്കറ്റില്‍ കാണികള്‍ക്കാവശ്യം കൂറ്റനടികളും. ബാറ്റര്‍മാര്‍ റണ്‍സടിച്ച് കൂട്ടുന്നതിനൊപ്പം ബൗളര്‍മാര്‍ക്കും കുറച്ച് സഹായം പിച്ചില്‍ നിന്ന് ലഭിക്കുന്നത് സന്തോഷമാണ്. റെഡ് ബോളിലാണോ വൈറ്റ് ബോളിലാണോ പന്തെറിയുന്നത് എന്നതില്‍ കാര്യമില്ല. ടെസ്റ്റ് മത്സരങ്ങളുടെ ലൈനിലും ലെങ്തിലും പന്തെറിയുകയാണ് വേണ്ടത്. ഇത് വളരെ ഉപകാരപ്പെടുന്ന ഒന്നാണ് എന്ന് ഞാന്‍ മുമ്പും പറഞ്ഞിട്ടുണ്ട്. ടെസ്റ്റ് ലൈനിലും ലെങ്തിലും പന്തെറിയാനാണ് നെറ്റ്‌സില്‍ ഏറെ പരിശീലനം നടത്തുന്നത്' എന്നും മുഹമ്മദ് ഷമി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരായ മത്സരത്തിന് മുന്നോടിയായി വ്യക്തമാക്കി. കൊല്‍ക്കത്തയ്‌ക്കെതിരെ നാല് ഓവറില്‍ 33 റണ്‍സ് വിട്ടുകൊടുത്താണ് ഷമി മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ വീഴ്‌ത്തിയത്.
undefined
പ്ലേയിംഗ് ഇലവനുകള്‍
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: എന്‍ ജഗദീഷന്‍, റഹ്മാനുള്ള ഗുര്‍ബാസ്, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ(ക്യാപ്റ്റന്‍), റിങ്കു സിംഗ്, ആന്ദ്രേ റസല്‍, സുനില്‍ നരെയ്ന്‍, ഡേവിഡ് വീസ്, ഷാര്‍ദുല്‍ ഠാക്കൂര്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി.
ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ, അഭിനവ് മനോഹര്‍, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ്മ, ജോഷ്വ ലിറ്റില്‍.
Read more: പന്തെറിഞ്ഞതും ബാറ്റ് ചെയ്‌തതും ക്യാച്ചെടുത്തതും അഫ്‌ഗാന്‍ താരങ്ങള്‍! ഐപിഎല്ലില്‍ അത്യപൂര്‍വ നിമിഷം