കൊല്‍ക്കത്ത - ഗുജറാത്ത് മത്സരം വൈകുന്നു! അപ്‌ഡേറ്റ്‌സ് അറിയാം

By Web Team  |  First Published Apr 29, 2023, 3:54 PM IST

ടോസ് പൂര്‍ത്തിയാക്കാനായിരുന്നു. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടോസ് നേടിയിരുന്നു. ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ കൊല്‍ക്കത്തയെ ബാറ്റിംഗിന് വിടുകയായിരുന്നു.


കൊല്‍ക്കത്ത: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരം മോശം കാലാവസ്ഥയെ തുടര്‍ന്ന് വൈകുന്നു. ഇപ്പോഴും പിച്ച് മൂടിയിട്ടിരിക്കുകയാണ്. ഔട്ട് ഫീല്‍ഡ് നനഞ്ഞിരിക്കുന്നതിനാലാണ് മത്സരം വൈകുന്നത്.  എന്നാല്‍ പെട്ടന്ന് തുടങ്ങുമെന്നാണ് പുറത്തുവരുന്ന വിവരം. ഇരു ടീമിലേയും താരങ്ങള്‍ മത്സരത്തിന് മുമ്പുള്ള ചെറിയ പരിശീലന സെഷനുകളില്‍ ഏര്‍പ്പെട്ടു.

നേരത്തെ ടോസ് പൂര്‍ത്തിയാക്കാനായിരുന്നു. കൊല്‍ക്കത്ത, ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ടോസ് നേടിയിരുന്നു. ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ കൊല്‍ക്കത്തയെ ബാറ്റിംഗിന് വിടുകയായിരുന്നു.  ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഗുജറാത്ത് ഇറങ്ങുന്നത്. കൊല്‍ക്കത്ത രണ്ട് മാറ്റം വരുത്തിയിട്ടുണ്ട്. ജേസണ്‍ റോയ്ക്ക് പകരം ഗുര്‍ബാസ് ടീമിലെത്തി. ഉമേഷ് യാദവിന് പകരം ഹര്‍ഷിത് റാണയേയും ടീമിലെത്തിച്ചു.

Latest Videos

undefined

ഇന്ന് ജയിച്ചാല്‍ ഗുജറാത്തിന് പോയിന്റ് പട്ടികയില്‍ മുന്നിലെത്താം. ഏഴ് കളികളില്‍ നിന്ന് 10 പോയിന്റുള്ള ഗുജറാത്ത് നിലവില്‍ രണ്ടാം സ്ഥാനത്താണ്. ആറ് പോയിന്റുള്ള കൊല്‍ക്കത്ത ഏഴാം സ്ഥാനത്തും. 
ഇരുവരും തമ്മില്‍ സീസണില്‍ ആദ്യമായി നേര്‍ക്കുനേര്‍ വന്നപ്പോള്‍ കൊല്‍ക്കത്തയ്ക്കായിരുന്നു ജയം. അഹമ്മാബാദില്‍ നടന്ന മത്സരത്തില്‍ റിങ്കുസിംഗിന്റെ അവസാന ഓവറിലെ തകര്‍പ്പന്‍ പ്രകടനത്തോടെ കൊല്‍ക്കത്ത മൂന്ന് വിക്കറ്റിന് ജയിച്ചിരുന്നു. 

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: എന്‍ ജഗദീഷന്‍, റഹ്മാനുള്ള ഗുര്‍ബാസ്, വെങ്കടേഷ് അയ്യര്‍, നിതീഷ് റാണ, റിങ്കു സിംഗ്, ആന്ദ്രേ റസ്സല്‍, സുനില്‍ നരെയ്ന്‍, ഡേവിഡ് വീസ്, ഷാര്‍ദുല്‍ ഠാക്കൂര്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി. 

ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ, അഭിനവ് മനോഹര്‍, ഹാര്‍ദിക് പാണ്ഡ്യ, വിജയ് ശങ്കര്‍, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, നൂര്‍ അഹമ്മദ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, ജോഷ്വ ലിറ്റില്‍.

എന്ത് വിധിയിത്, വല്ലാത്ത ചതിയിത്! ഈ കണക്കുകള്‍ രാഹുലിനെ നാണിപ്പിക്കും, ഡക്കയാല്‍ ടീമിന് അത്രയും ആശ്വാസം

click me!