ചെന്നൈക്ക് തിരിച്ചടിയായി ടോസ്; സുപ്രധാന തീരുമാനമെടുത്ത് നിതീഷ് റാണ, രണ്ട് മാറ്റങ്ങൾ വരുത്തി കെകെആർ കളത്തിൽ

By Web Team  |  First Published Apr 23, 2023, 7:12 PM IST

രണ്ട് മാറ്റങ്ങളാണ് കെകെആർ വരുത്തിയിട്ടുള്ളത്. ലിറ്റണ് പകരം വെയ്സ് എത്തിയപ്പോൾ മൻദീപിന് പകരം ജ​ഗദീഷനും ഇടം പിടിച്ചു. അതേസമയം, ടീം പൂർണമായ ആത്മവിശ്വാസത്തിലാണെന്ന് ചെന്നൈ സൂപ്പർ കിം​ഗ്സ് നായകൻ എം എസ് ധോണി പറഞ്ഞു


കൊൽക്കത്ത: ഈഡൻ ​ഗാർഡൻസിൽ വിജയം മാത്രം ലക്ഷ്യമിട്ട് ഇറങ്ങിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തുണച്ച് ടോസ് ഭാ​ഗ്യം. ചെന്നൈ സൂപ്പർ കിം​ഗ്സിനെതിരെ ടോസ് നേടിയ കൊൽത്തൻ നായകൻ നിതീഷ് റാണ ബൗളിം​ഗ് തെരഞ്ഞെ‌ടുത്തു. മികച്ച പിച്ച് തന്നെയാണ് ഈഡനിൽ ഉള്ളതെന്നും രണ്ടാമത് ബൗൾ ചെയ്യുന്നവർക്ക് മഞ്ഞുവീഴ്ചയുടെ പ്രശ്നം ഉണ്ടാകുമെന്ന വിലയിരുത്തലിലാണ് ആദ്യം ബൗളിം​ഗ് തെരഞ്ഞെടുത്തതെന്ന് നിതീഷ് റാണ പറഞ്ഞു. രണ്ട് മാറ്റങ്ങളാണ് കെകെആർ വരുത്തിയിട്ടുള്ളത്. ലിറ്റണ് പകരം വെയ്സ് എത്തിയപ്പോൾ മൻദീപിന് പകരം ജ​ഗദീഷനും ഇടം പിടിച്ചു. അതേസമയം, ടീം പൂർണമായ ആത്മവിശ്വാസത്തിലാണെന്ന് ചെന്നൈ സൂപ്പർ കിം​ഗ്സ് നായകൻ എം എസ് ധോണി പറഞ്ഞു. 

കൊൽക്കത്ത:  N Jagadeesan(w), Jason Roy, Nitish Rana(c), Andre Russell, Rinku Singh, Sunil Narine, David Wiese, Kulwant Khejroliya, Suyash Sharma, Umesh Yadav, Varun Chakaravarthy

Latest Videos

undefined

ചെന്നൈ:  Ruturaj Gaikwad, Devon Conway, Ajinkya Rahane, Moeen Ali, Ambati Rayudu, Shivam Dube, Ravindra Jadeja, MS Dhoni(w/c), Matheesha Pathirana, Tushar Deshpande, Maheesh Theekshana

ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്‍വാദും ഡെവണ്‍  കോണ്‍വെയും മികച്ച ഫോമിലാണ്. പിന്നാലെ രഹാനെയും മൊയിൻ അലിയും ശിവം ദൂബെയും അമ്പാട്ടി റായുഡുവും ഫിനിഷിംഗിന് തല ധോണിയും കൂടി ചേരുമ്പോൾ ഏതൊരു ബൗളിംഗ് നിരയും വിറക്കുന്ന തരത്തിലാണ് ചെന്നൈയുടെ ലൈനപ്പ്. എന്നാൽ ബൗംളിംഗിൽ ചെന്നൈക്ക് ആശങ്കകളേറെയാണ്. ബൗളിംഗില്‍ ആര്‍ക്കും ഇതുവരെ താളം കണ്ടെത്താനായിട്ടില്ല. ഇതുവരെ ശരിയായ ടീം കോംബിനേഷൻ കണ്ടെത്താനാവാത്തതാണ് കൊൽക്കത്തയുടെ പ്രശ്നം.

ആറ് മത്സരങ്ങളിൽ പരീക്ഷിച്ചത് നാല് വ്യത്യസ്ത ഓപ്പണിംഗ് ജോഡികളെ. ടീമിലെ  പ്രധാനികളായ ആന്ദ്രേ റസലും സുനിൽ നരെയ്നും പതിവ് താളം കണ്ടെത്താനാവാത്തതും കൊല്‍ക്കത്തയുടെ തോൽവികൾക്ക് കാരണമാവുന്നുണ്ട്. നേര്‍ക്ക് നേര്‍ റെക്കോര്‍ഡും കൊൽക്കത്തയ്ക്ക് ആശ്വാസം നൽകുന്നതല്ല. 26 കളികളിൽ 17 ലും തോറ്റു. ഈഡൻ ഗാര്‍ഡൻസിലും മേൽക്കൈ ചെന്നൈക്ക് തന്നെയാണ്. 

click me!