ആര്‍സിബി താരം വിരാട് കോലിയോട് മകള്‍ വാമികയെ കുറിച്ചുള്ള ചോദ്യമായിരുന്നു കാര്‍ഡിലുണ്ടായിരുന്നത്. ഒരു കൊച്ചു കുഞ്ഞാണ് കാര്‍ഡ് പൊക്കി പിടിച്ചിരുന്നത്.
മുംബൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തിനിടെ ഒരു പ്ലക്കാര്‍ഡ് വൈറലായിരുന്നു. ആര്‍സിബി താരം വിരാട് കോലിയോട് മകള്‍ വാമികയെ കുറിച്ചുള്ള ചോദ്യമായിരുന്നു കാര്‍ഡിലുണ്ടായിരുന്നത്. ഒരു കൊച്ചു കുഞ്ഞാണ് കാര്‍ഡ് പൊക്കി പിടിച്ചിരുന്നത്. വിരാട് അങ്കിള്‍, വാമികയെ ഡേറ്റിന് കൂട്ടികൊണ്ട് പോവട്ടെയെന്നാണ് കാര്‍ഡില്‍ ഉണ്ടായിരുന്നത്.
ഇപ്പോള്‍ കാര്‍ഡ് ഉയര്‍ത്തിയ കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് നായിക കങ്കണ റണൗട്ട്. ''ഇത്തരം വിഡ്ഢിങ്ങള്‍ നിഷ്‌കളങ്കരായ കുട്ടികളെ പറഞ്ഞു പഠിപ്പിക്കരുത്. ഇതൊരു പുരോഗമനമായി കാണരുത്, ഇത്തരം കാര്‍ഡുകള്‍ മാതാപിതാക്കളുടെ മുഖം വികൃതമാവുകയാണ് ചെയ്യുന്നത്.'' കങ്കണ ട്വിറ്റില്‍ കുറിച്ചിട്ടു.
undefined
കങ്കണ മാത്രമല്ല, നിരവധി പേരാണ് കാര്‍ഡിനെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ചില ട്വീറ്റുകള്‍ വായിക്കാം...
मासूम बच्चों को ये बेहूदा बातें ना सीखायें, इससे आप मॉडर्न या कूल नहीं अश्लील और फूल लगते हो। https://t.co/dGC7OmOPvM
— Kangana Ranaut (@KanganaTeam)ये चूतियापा किसी की माँ या बाप को बड़ा अच्छा लगा होगा कि ‘हाय! हाय! कितना इंटेलिजेंट है मेरा बेटा!’ ये मानसिक रोग है यदि आप इस तरह की चीजें लिख कर ले जाते हो और बच्चे से पकड़ाते हो।
पाँच साल के बच्चे को पता है कि डेटिंग क्या होती है? ये बीमारी है। अपने बच्चों के साथ-साथ स्वयं… pic.twitter.com/AvgG3hnzBr
അതേസമയം, ഇന്ന് പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ പഞ്ചാബ് കിംഗ്‌സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. പഞ്ചാബിനെ നയിക്കാന്‍ ഇന്നും ശിഖര്‍ ധവാനില്ല. ധവാന്റെ അഭാവത്തില്‍ കഴിഞ്ഞ മത്സരത്തില്‍ നായകനായ സാം കറന്‍ തന്നെയാണ് ഇന്നും പഞ്ചാബിന്റെ നായകനാകുന്നത്. ഇംഗ്ലണ്ട് താരം ലിയാം ലിവിംഗ്സ്റ്റണ്‍ പഞ്ചാബിന്റെ പ്ലേയിംഗ് ഇലവനില്‍ എത്തിയെന്നതാണ് ഇന്ന് പ്രധാന മാറ്റം. കാഗിസോ റബാഡക്ക് പകരം പേസര്‍ നേഥന്‍ എല്ലിസും പഞ്ചാബിന്റെ പ്ലേയിംഗ് ഇലവനിലെത്തി.
മറുവശത്ത് നായകന്‍ ഫാഫ് ഡൂപ്ലെസിയില്ലാതെയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇന്നിറങ്ങുന്നത്. ഡൂപ്ലെസിയുടെ അഭാവത്തില്‍ മുന്‍ നായകന്‍ വിരാട് കോലിയാണ് ഇന്ന് ബാംഗ്ലൂരിനെ നയിക്കുന്നത്. ചെന്നൈക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ ബാറ്റിംഗിനിടെ ഡൂപ്ലെസിയുടെ വയറിന് പരിക്കേറ്റിരുന്നു. ഡൂപ്ലെസി ഫീല്‍ഡിംഗിന് ഇറങ്ങില്ലെങ്കിലും ഇംപാക്ട് പ്ലേയറായി ബാറ്റിംഗിനിറങ്ങുമെന്ന് കോലി ടോസ് സമയത്ത് പറഞ്ഞു.
റണ്ണൗട്ടില്‍ സഞ്ജുവിനെ പഴിച്ചിട്ട് കാര്യമില്ല, കാരണവുമായി ഓസീസ് മുന്‍ താരം