ആര്‍സിബിയുടെ വിജയത്തിന് പിന്നാലെ വിരാട് കോലിയും ഗൗതം ഗംഭീറും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. മത്സരം കഴിഞ്ഞ് പവലിയനിലേക്ക് തിരിച്ചുപോകുമ്പോള്‍ ഇരുവരും ഹസ്തദാനം ചെയ്തത് അനിഷ്ടത്തോടെയായിരുന്നു. അവിടെയാണ് പ്രശ്നങ്ങളുടെ തുടക്കവും.
ലഖ്നൗ: താരങ്ങള്‍ തമ്മിലുള്ള കടുത്ത വാക്കുതര്‍ക്കത്തോടെയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് - റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം അവസാനിച്ചത്. മത്സരശേഷമുള്ള സംഭവങ്ങള്‍ ഐപിഎല്ലിന് നാണക്കേടുണ്ടാക്കി. ആര്‍സിബിയുടെ വിജയത്തിന് പിന്നാലെ വിരാട് കോലിയും ഗൗതം ഗംഭീറും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. മത്സരം കഴിഞ്ഞ് പവലിയനിലേക്ക് തിരിച്ചുപോകുമ്പോള്‍ ഇരുവരും ഹസ്തദാനം ചെയ്തത് അനിഷ്ടത്തോടെയായിരുന്നു. അവിടെയാണ് പ്രശ്നങ്ങളുടെ തുടക്കവും.
ഇരുവരും അങ്ങോട്ടുമിങ്ങോട്ടും വാക്കേറ്റമുണ്ടായി. കോലി മാറിനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ലഖ്നൗ മെന്‍ററായ ഗംഭീര്‍ വിട്ടുകൊടുത്തില്ല. അങ്ങോട്ട് ഇടിച്ചുകയറി സംസാരിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള വാക്കേറ്റം നടക്കുമ്പോള്‍ പരിക്കേറ്റ് കടുത്ത വേദന അനുഭവിക്കുന്ന കെ എല്‍ രാഹുല്‍ പിടിച്ച് മാറ്റാൻ ശ്രമിക്കുകയായിരുന്നു. താരത്തിന്‍റെ ഇടപെടലിന് സോഷ്യല്‍ മീഡിയയില്‍ വലിയ കയ്യടിയാണ് ലഭിക്കുന്നത്. ഇതിനൊപ്പം ലഖ്‌നൗ ക്യാപ്റ്റന്‍ കെ എല്‍ രാഹുലും കോലിയും സംസാരിക്കുന്നതിനിടെ പ്രശ്നങ്ങള്‍ പരിഹരിക്കാൻ നവീനെ രാഹുല്‍ അടുത്തേക്ക് വിളിക്കുന്നുണ്ട്.
U guys are so pathetic. A captain stands with his team members but here its the opposite. How van he b called a leader ....sad pic.twitter.com/lI6K9mDtlL
— Mcdovel2 (@mcdovel)Injured KL Rahul was running all around the field to calm things down between GG & VK.
Such a sweet guy he's✨
Get well soon champ pic.twitter.com/wUvKgw4LEU
undefined
എന്നാല്‍ നവീന്‍ സംസാരിക്കാന്‍ കൂട്ടാക്കുന്നുമില്ല. രാഹുലും കോലിയും അനിഷ്ടത്തോടെ നവീനെ നോക്കുന്നതും വീഡയോയില്‍ ഉണ്ട്. അതേസമയം, മത്സരത്തില്‍ ആര്‍സിബി 18 റണ്‍സിന് ജയിച്ചിരുന്നു. ഇതോടെ ആദ്യപാദത്തിലേറ്റ തോല്‍വിക്ക് പകരം ചോദിക്കാനും ആര്‍സിബിക്കായി. ലഖ്‌നൗ ഏകനാ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആര്‍സിബി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് നേടിയത്.
ഫാഫ് ഡു പ്ലെസിസ് (44), വിരാട് കോലി (31) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്. മൂന്ന് വിക്കറ്റ് നേടിയ നവീന്‍ ഉള്‍ ഹഖ്, രണ്ട് വിക്കറ്റ് വീതം നേടിയ അമിത് മിശ്ര, രവി ബിഷ്‌ണോയ് എന്നിവരാണ് ആര്‍സിബിയെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ലഖ്‌നൗ 19.5 ഓവറില്‍ 108ന് എല്ലാവരും പുറത്തായി. കരണ്‍ ശര്‍മ, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ രണ്ട് വിക്കറ്റെടുത്തു. 23 റണ്‍സെടുത്ത കൃഷ്ണപ്പ ഗൗതമാണ് ലഖ്‌നൗവിന്റെ ടോപ് സ്‌കോറര്‍. പരിക്കിനെ തുടര്‍ന്ന് കെ എല്‍ രാഹുല്‍ അവസാനക്കാരനായിട്ടാണ് ബാറ്റിംഗിനെത്തിയത്.
ആവേശം അതിര് വിട്ടാല്‍! കീശ കീറുന്ന വൻ പിഴ; വലിയ നിരാശ വിരാട് കോലിക്ക്, അടയ്ക്കേണ്ട തുക ഇങ്ങനെ