ഹെര്‍ഷലെ ഗിബ്സ്(2009), മിഥുന്‍ മന്‍ഹാസ്(2011), മനീഷ് പാണ്ഡെ(2012), ശിഖര്‍ ധവാന്‍(2020), ഓയിന്‍ മോര്‍ഗന്‍(2021), നിക്കോളാസ് പുരാന്‍(2021) എന്നിവരെയാണ് ബ്ടലര്‍ പിന്തള്ളിയത്.
ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ റണ്‍സെടുക്കാതെ പുറത്തായതോടെ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലര്‍ മോശം റെക്കോര്‍ഡിന്‍െ പട്ടികയില്‍. പഞ്ചാബിനെതിരെ നേരിട്ട നാലാം പന്തിലാണ് ബ്ടലര്‍ പുറത്താവുന്നത്. കഗിസോ റബാദയുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ബട്‌ലര്‍. ഇതോടെ ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന താരമായി ബട്‌ലര്‍.
ഹെര്‍ഷലെ ഗിബ്സ്(2009), മിഥുന്‍ മന്‍ഹാസ്(2011), മനീഷ് പാണ്ഡെ(2012), ശിഖര്‍ ധവാന്‍(2020), ഓയിന്‍ മോര്‍ഗന്‍(2021), നിക്കോളാസ് പുരാന്‍(2021) എന്നിവരെയാണ് ബ്ടലര്‍ പിന്തള്ളിയത്. ഇവര്‍ സീസണില്‍ നാല് വട്ടം ഡക്കായിട്ടുണ്ട്. ഈ സീസണില്‍ ആര്‍സിബിക്കെതിരെ ഇരു മത്സരങ്ങളിലും ബട്ലര്‍ പൂജ്യത്തിലാണ് പുറത്തായത്. നാല് ഡക്കിന് ഇടയിലും ഈ സീസണിലെ 13 മത്സരങ്ങളില്‍ 30.15 ശരാശരിയിലും 141.01 സ്‌ട്രൈക്ക് റേറ്റിലും 392 റണ്‍സ് ജോസ് ബട്ലര്‍ക്കുണ്ട്.
undefined
കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഫൈനലിലേക്കുള്ള കുതിപ്പില്‍ നിര്‍ണായകമായ ബട്ലര്‍ 17 ഇന്നിംഗ്സുകളില്‍ 57.53 ശരാശരിയിലും 149.05 സ്‌ട്രൈക്ക് റേറ്റിലും 863 റണ്‍സ് അടിച്ചുകൂട്ടിയിരുന്നു. 116 ആയിരുന്നു ഉയര്‍ന്ന സ്‌കോര്‍. ഐപിഎല്‍ ചരിത്രത്തില്‍ ഒരു സീസണിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ വ്യക്തിഗത ടോട്ടലാണിത്.
രാജസ്ഥാനെ അടിച്ചുകലക്കി സാം കറനും ഷാരൂഖ് ഖാനും; പുതിയ റെക്കോര്‍ഡ്
പഞ്ചാബ് കിംഗ്‌സിനെതിരെ നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 188 റണ്‍സാണ് ജയിക്കാന്‍ വേണ്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബിനെ ജിതേശ് ശര്‍മ (28 പന്തില്‍ 44), സാം കറന്‍ (31 പന്തില്‍ 49), ഷാരൂഖ് ഖാന്‍ (23 പന്തില്‍ 41) എന്നിവരാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. അഞ്ച് വിക്കറ്റുകള്‍ പഞ്ചാബിന് നഷ്ടമായി. ഇതില്‍ മൂന്നും വീഴ്ത്തിയത് നവ്ദീപ് സൈനിയാണ്. 13 കളിയില്‍ 12 പോയിന്റ് വീതമാണ് ഇരു ടീമുള്‍ക്കുമുള്ളത്. പ്ലേ ഓഫിലെത്താന്‍ പതിനാറ് പോയന്റെങ്കിലും വേണ്ടതിനാല്‍ ഇന്ന് ജയിച്ചാലും മറ്റുടീമുകളുടെ മത്സരഫലങ്ങള്‍ ആശ്രയിച്ചെ ഇരു ടീമിനും മുന്നേറാനാവൂ.