നിര്‍ണായക മത്സരത്തിലേക്ക് കടുക്കുമ്പോള്‍ മൂന്ന് താരങ്ങള്‍ ഐപിഎല്ലിലെ വ്യക്തിഗത നേട്ടങ്ങള്‍ക്കരികിലാണ്. അതില്‍ പ്രധാനി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഫാഫ് ഡു പ്ലെസിസ് തന്നെ.
ജയ്പൂര്‍: രാജസ്ഥാന് റോയല്‍സ്- റോയല്‍ ചലഞ്ചേഴ്സ് മത്സരം നടക്കാനിരിക്കെ ചില നാഴികക്കല്ലുകള്ക്കരികിലാണ് ഇരു ടീമിലേയും താരങ്ങള്‍. ഇന്ന് ഉച്ചയ്ക്ക് 3.30ന് ജയ്പൂര്‍, സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലാണ് മത്സരം. തോല്‍ക്കുന്ന ടീമിന് ഏറെക്കുറെ പുറത്തേക്കുള്ള വഴി തെളിയും. ജയിക്കുന്ന ടീം പ്ലേ ഓഫിന് ഒരുപടി കൂടി അടുക്കും. കഴിഞ്ഞ മത്സരത്തില്‍ ആര്‍സിബി, മുംബൈ ഇന്ത്യന്‍സിനോട് പരാജയപ്പെട്ടിരുന്നു. എന്നാല്‍ രാജസ്ഥാന് റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് ജയിച്ച ആത്മവിശ്വാസത്തിലാണ്.
നിര്‍ണായക മത്സരത്തിലേക്ക് കടുക്കുമ്പോള്‍ മൂന്ന് താരങ്ങള്‍ ഐപിഎല്ലിലെ വ്യക്തിഗത നേട്ടങ്ങള്‍ക്കരികിലാണ്. അതില്‍ പ്രധാനി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഫാഫ് ഡു പ്ലെസിസ് തന്നെ. ഫാഫിന് 21 റണ്‍സ് കൂടി നേടിയാല്‍ ഐപിഎല്ലിലെ 4000 ക്ലബില്‍ കടക്കാം. മാത്രമല്ല, അഞ്ച് ബൗണ്ടറികള്‍ കൂടി നേടിയാല്‍ ഈ സീസണ് ഐപിഎല്ലില്‍ 50 ഫോറുകള്‍ പൂര്‍ത്തിയാക്കാന്‍ ഫാഫിന് സാധിക്കും. രാജസ്ഥാന് റോയല്‍സ് ഓപ്പണര്‍ ജോസ് ബട്ലറെ കാത്തും ഒരു നേട്ടമുണ്ട്. എട്ട് റണ്‍സ് കൂടി നേടിയാല്‍ ഐപിഎല്ലില്‍ 400 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ബട്ലര്ക്ക് സാധിക്കും. ഐപിഎല്ലില്‍ 150 സിക്സുകള്‍ പൂര്ത്തിക്കായാക്കാന് ഒരെണ്ണം കൂടി നേടിയാല്‍ മതി.
undefined
ഓറഞ്ച് ക്യാപ്പിനുള്ള മത്സരവും ഇന്ന് നടക്കും. 11 മത്സരങ്ങളില്‍ 576 റണ്‍സുള്ള ആര്‍സിബി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസാണ് ഒന്നാമത്. 12 മത്സരങ്ങള്‍ കളിച്ച യഷസ്വി ജെയ്സ്വാള്‍ ഒരു റണ്‍ മാത്രം പിറകിലാണ്. ആര്‍സിബിയും രാജസ്ഥാനും ഇതിന് മുമ്പ് 28 തവണ നേര്‍ക്കുനേര്‍ വന്നു. ഇതില്‍ 14 തവണയും ആര്‍സിബിക്കായിരുന്നു ജയം. 12 മത്സരങ്ങള്‍ രാജസ്ഥാന് സ്വന്തമാക്കി. ഇരു ടീമുകളുടേയും സാധ്യതാ ഇലവന് അറിയാം.
രാജസ്ഥാന് റോയല്‍സ്: ജോസ് ബട്ലര്, യഷസ്വി ജയ്സ്വാള്‍, സഞ്ജു സാംസണ്, ജോ റൂട്ട്, ധ്രുവ് ജുറല്‍, ഷിംറോണ്‍ ഹെറ്റ്മെയര്‍, ആര് അശ്വിന്, ട്രന്റ് ബോള്‍ട്ട്, സന്ദീപ് ശര്‍മ, കെ എം ആസിഫ്, യൂസ്വേന്ദ്ര ചാഹല്‍.
റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: ഫാഫ് ഡു പ്ലെസിസ്, വിരാട് കോലി, അനുജ് റാവത്ത്, ഗ്ലെന്‍ മാക്സ്വെല്, മഹിപാല്‍ ലോംറോര്‍, ദിനേശ് കാര്‍ത്തിക്, കേദാര്‍ ജാദവ്, വാനിന്ദു ഹസരങ്ക, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ജോഷ് ഹേസല്‍വുഡ്.