ഈ സീസണില്‍ കളിച്ച ഏഴ് കളികളില്‍ ഒരേയൊരു അര്‍ധസെഞ്ചുറി മാത്രമാണ് കിഷന്‍റെ പേരിലുള്ളത്. കൊല്‍ക്കത്തക്കെതിരെ നേടിയ 25 പന്തില്‍ 58 റണ്‍സാണ് സീസണില്‍ കിഷന്‍റെ ഉയര്‍ന്ന സ്കോര്‍. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 31 പന്തില്‍ 38 റണ്‍സടിച്ചതാണ് കിഷന്‍റെ രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍.
മുംബൈ: ഐപിഎല്ലില്‍ തുടര്‍ തോല്‍വിയുടെ ഞെട്ടലിലാണ് മുംബൈ ഇന്ത്യന്‍സ്. തോറ്റ് തുടങ്ങിയശേഷം വീണ്ടും വിജയങ്ങളുടെ ട്രാക്കിലെത്തിയെന്ന് ആശ്വസിക്കുമ്പോഴാണ് പഞ്ചാബിനോടും ഗുജറാത്തിനോടും തുടര്‍ച്ചയായി തോല്‍ക്കുന്നത്. പഞ്ചാബിനോട് പൊരുതി തോല്‍ക്കുകയായിരുന്നെങ്കില്‍ ഗുജറാത്തിനോട് നാണംകെട്ട തോല്‍വി വഴങ്ങുകയായിരുന്നു. പഞ്ചാബിനെതിരെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും തിളങ്ങിയെങ്കിലും ഗുജറാത്തിനെതിരെ ഇരുവരും നിരാശപ്പെടുത്തി.
മുംബൈയുടെ തുടര്‍ തോല്‍വികളില്‍ രോഹിത്തിന്‍റെയും സൂര്യയുടെയും മോശം ഫോമിനെ വിദഗ്ധരും ആരാധകരുമെല്ലാം വിമര്‍ശിക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ വിമര്‍ശനങ്ങളില്‍ നിന്ന് രക്ഷപ്പെട്ടുപോകുന്ന മറ്റൊരു താരമുണ്ട്. 2021ലെ ഐപിഎല്‍ മെഗാ താരലേലത്തില്‍ മുംബൈ 15.25 കോടി മുടക്കി സ്വന്തമാക്കിയ ഇഷാന്‍ കിഷന്‍. കഴിഞ്ഞ സീസണില്‍ നിറം മങ്ങിയ കിഷന് ഈ സീസണിലും ഫോമിലേക്ക് എത്താനായിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വിക്കറ്റ് കീപ്പര്‍ ബാറ്ററായതിനാല്‍ കളിപ്പിക്കാതിരിക്കാനുമാവില്ല.
undefined
ഈ സീസണില്‍ കളിച്ച ഏഴ് കളികളില്‍ ഒരേയൊരു അര്‍ധസെഞ്ചുറി മാത്രമാണ് കിഷന്‍റെ പേരിലുള്ളത്. കൊല്‍ക്കത്തക്കെതിരെ നേടിയ 25 പന്തില്‍ 58 റണ്‍സാണ് സീസണില്‍ കിഷന്‍റെ ഉയര്‍ന്ന സ്കോര്‍. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 31 പന്തില്‍ 38 റണ്‍സടിച്ചതാണ് കിഷന്‍റെ രണ്ടാമത്തെ ഉയര്‍ന്ന സ്കോര്‍. സീസണിലെ ആദ്യ മത്സരത്തില്‍ ആര്‍സിബിക്കെതിരെ 13 പന്തില്‍ 10, ചെന്നൈ സൂപ്പര്‍ കിംഗ്സനെതിരെ 21 പന്തില്‍ 32, ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ 26 പന്തില്‍ 31, പഞ്ചാബ് കിംഗ്സിനെതിരെ നാലു പന്തില്‍ ഒന്ന്, ഇന്നലെ 200ന് മുകളിലുള്ള വിജയലക്ഷ്യം പിന്തുടരുമ്പോള്‍ ഗുജറാത്തിനെതിരെ 21 പന്തില്‍ 13 എന്നിങ്ങനെയാണ് കിഷന്‍റെ മറ്റ് പ്രകടനങ്ങള്‍. താളം കണ്ടെത്താന്‍ പാടുപെടുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ പവര്‍ പ്ലേയില്‍ പ്രതിരോധിച്ച് കളിക്കുമ്പോള്‍ അടിച്ചു തകര്‍ത്ത് സമ്മര്‍ദ്ദം ഒഴിവാക്കേണ്ട കിഷനാണ് ഇങ്ങനെ മങ്ങി കളിക്കുന്നത്.
നിരാശപ്പെടുത്തി വീണ്ടും രോഹിത്, നാണക്കേടിന്‍റെ റെക്കോര്‍ഡ്; നിര്‍ത്തിപ്പൊരിച്ച് ആരാധകര്‍
കിഷനൊപ്പം രോഹിത്തിന്‍റെ പ്രകടനം കൂടി നോക്കാം. ഇന്നലെ ഗുജറാത്തിനെതിരെ എട്ട് പന്തില്‍ രണ്ട്, പഞ്ചാബിനെതിരെ 27 പന്തില്‍ 44, ഹൈദരാബാദിനെതിരെ 18 പന്തില്‍ 28, കൊല്‍ക്കത്തക്കെതിരെ 13 പന്തില്‍ 20, ഡല്‍ഹിക്കെതിരെ 45 പന്തില്‍ 65, ചെന്നൈക്കെതരെ 13 പന്തില്‍ 21, ആര്‍സിബിക്കെതിരെ പത്ത് പന്തില്‍ ഒന്ന് എന്നിങ്ങനെയാണ് രോഹിത്തിന്‍റെ പ്രകടനം. നേരത്തെ പുറത്തായ മത്സരങ്ങളില്‍ ഇന്നലെയും ആര്‍സിബിക്കെതിരെയും മാത്രമാണ് രോഹിത് കൂടുതല്‍ പന്ത് നഷ്ടമാക്കിയത്.
എന്നാല്‍ ഇഷാന്‍ കിഷനാകട്ടെ തുടക്കത്തില്‍ പ്രതിരോധിച്ച് കളിച്ച് കൂടുതല്‍ ഡോട്ട് ബോളുകള്‍ കളിക്കുകയും പിന്നീട് വലിയ സ്കോര്‍ നേടാതെ പുറത്താവുകയും ചെയ്യുമ്പോള്‍ മുംബൈ ബാറ്റിംഗ് സമ്മര്‍ദ്ദത്തിലാവുന്നുണ്ട്. ഇന്നലെ ഗുജറാത്തിനെതിരെ പവര്‍ പ്ലേ ഓവറുകളില്‍ മുഹമ്മദ് ഷമിയുടെ പന്തില്‍ ലൈനും ലെങ്ത്തും മനസിലാക്കാന്‍ പോലും കഴിയാതെ ബാറ്റുവീശുന്ന കിഷന്‍ ഫ്ലാറ്റ് ട്രാക്കുകളില്‍ മാത്രം തകര്‍ത്തടിക്കുന്ന ബാറ്ററാണ് താനെന്ന് ഒരിക്കല്‍ കൂടി അടിവരയിടുന്നു.
ഐപിഎല്ലിന് മുമ്പ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുമ്പോഴും കിഷന്‍റെ മെല്ലെപ്പോക്ക് ചര്‍ച്ചയായിരുന്നു. ന്യൂസിലന്‍ഡിനെതിരെ അവസാനം കളിച്ച രണ്ട് ടി20കളില്‍ മൂന്ന് പന്തില്‍ ഒന്ന് 32 പന്തില്‍ 19 എന്നിങ്ങനെയായിരുന്നു കിഷന്‍റെ സ്കോര്‍.