ചെന്നൈയും ലഖ്നൗവും അവസാന മത്സരങ്ങള്‍ തോല്‍ക്കുകയും മുംബൈ അവസാന മത്സരം ജയിക്കുകയും ചെയ്താല്‍ മുംബൈ രണ്ടാം സ്ഥാനത്തേക്ക് ഉയരും. പക്ഷെ അതിന് ഇനിയുള്ള രണ്ട് മത്സരങ്ങളിലും ആര്‍സിബി തോല്‍ക്കണം.
ലഖ്നൗ: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനോട് മുംബൈ ഇന്ത്യന്‍സ് തോല്‍വി വഴങ്ങിയതോടെ 18 പോയന്‍റുമാിയി പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനം ഉറപ്പിച്ച് നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്. 13 മത്സരങ്ങളില്‍ 18 പോയന്‍റുള്ള ഗുജറാത്തിനെ മറികടക്കാന്‍ ഇനി മറ്റ് ടീമുകള്‍ക്കൊന്നും കഴിയില്ല. രണ്ടും മൂന്നും സ്ഥാനത്തുള്ള ചെന്നൈക്കും ലഖ്നൗവിനും പരമാവധി നേടാനാവുക 17 പോയന്‍റ് മാത്രമാണ്.
അതേസമയം രണ്ടാമന്‍മാരായി ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിനെ നേരിടാന്‍ മൂന്ന് ടീമുകള്‍ക്ക് ഒരുപോലെ അവസരമുണ്ട്. രണ്ടാമതുള്ള ചെന്നൈക്കും മൂന്നാമതുള്ള ലഖ്നൗവിനും നാലാമതുള്ള മുംബൈക്കും. ചെന്നൈയും ലഖ്നൗവും അവസാന മത്സരം ജയിച്ചാല്‍ നിലവിലെ സാഹചര്യത്തില്‍ നെറ്റ് റണ്‍റേറ്റില്‍ നേരിയ മുന്‍തൂക്കമുള്ള ചെന്നൈ രണ്ടാമന്‍മാരായി ആദ്യ ക്വാളിഫയറിന് യോഗ്യത നേടും. ലഖ്നൗ മൂന്നാമന്‍മാരായി നാലാം സ്ഥാനക്കാരുമായി എലിമിനേറ്റര്‍ കളിക്കേണ്ടിവരും.
undefined
ചെന്നൈയും ലഖ്നൗവും അവസാന മത്സരങ്ങള്‍ തോല്‍ക്കുകയും മുംബൈ അവസാന മത്സരം ജയിക്കുകയും ചെയ്താല്‍ മുംബൈ രണ്ടാം സ്ഥാനത്തേക്ക് ഉയരും. പക്ഷെ അതിന് ഇനിയുള്ള രണ്ട് മത്സരങ്ങളിലും ആര്‍സിബി തോല്‍ക്കണം. ആര്‍സിബി നിലവിലെ റണ്‍ റേറ്റ് അനുസരിച്ച് രണ്ട് കളികളും ജയിക്കുകയും ചെന്നൈയും ലഖ്നൗവും അവസാന മത്സരം തോല്‍ക്കുകയും മുംബൈ അവസാന മത്സരം ജയിക്കുകയും ചെയ്താല്‍ ആര്‍സിബി രണ്ടാം സ്ഥാനത്തേക്കും മുംബൈ മൂന്നാം സ്ഥാനത്തുമെത്തും. ചെന്നൈ ആവും നാലാമത്. ലഖ്നൗ പുറത്താവും. നിലവില്‍ എട്ടാം സ്ഥാനത്താണെങ്കിലും അവസാന രണ്ട് മത്സരങ്ങളും ജയിച്ചാല്‍ പഞ്ചാബ് കിംഗ്സിനും രണ്ടാം സ്ഥാനത്തേക്ക് ഉയരാന്‍ അവസരമുണ്ട്. പക്ഷെ അതിന് ചെന്നൈയും മുംബൈയും ലഖ്നൗവും ആര്‍സിബിയും തോല്‍ക്കണം.
സൗരവ് ഗാംഗുലിയുടെ സുരക്ഷ വര്‍ധിപ്പിച്ച് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍; ഇനി ഇസെഡ് കാറ്റഗറി സുരക്ഷ
രാജസ്ഥാനും കൊല്‍ക്കത്തക്കും പ്രതീക്ഷ ബാക്കിയുള്ളത് നാലാം സ്ഥാനത്ത് മാത്രമാണ്. ആര്‍സിബിയും മുംബൈയും പഞ്ചാബും ഇനിയുള്ള മത്സരങ്ങളില്‍ തോല്‍ക്കുകയും കൊല്‍ക്കത്തയും രാജസ്ഥാനും ഇനിയുള്ള മത്സരം ജയിക്കുകയും ചെയ്താല്‍ 14 പോയന്‍റുമായി നാലാം സ്ഥാനത്തെത്താന്‍ ഇരു ടീമുകള്‍ക്കുമാവും. രാജസ്ഥാന് മുംബൈ, പഞ്ചാബ്, കൊല്‍ക്കത്ത ടീമുകളെ അപേക്ഷിച്ച് പൊസറ്റീവ് നെറ്റ് റണ്‍ റേറ്റുള്ളതിനാല്‍ 14 പോയന്‍റുമായി തുല്യത പാലിച്ച് നാലാം സ്ഥാനത്തെത്തിയാലും പ്ലേ ഓഫിലത്താനുള്ള സാധ്യത കൂടുതലാണ്.
എന്നാല്‍ രാജസ്ഥാനെക്കാള്‍ മികച്ച നെറ്റ് റണ്‍ റേറ്റുള്ള ആര്‍സിബിക്ക് ശേഷിക്കുന്ന രണ്ട് കളികളില്‍ ഒരു കളി ജയിക്കുകയും ഒരു കളി തോല്‍ക്കുകയും ചെയ്താലും 14 പോയന്‍റുമായി നാലാം സ്ഥാനത്തെത്താനുള്ള അവസരമുണ്ട്. നാലു മുതല്‍ എട്ട് വരെയുള്ള ടീമുകള്‍ക്കെല്ലാം 14 പോയന്‍റുമായി തുല്യത പാലിക്കാന്‍ അവസരമുണ്ടെന്നതിനാല്‍ നെറ്റ് റണ്‍ റേറ്റ് നിര്‍മായകമാകും.