ജയിച്ചാല്‍ രാജസ്ഥാന്‍ വീണ്ടും തലപ്പത്ത്; ഐപിഎല്ലിലെ പോയിന്‍റ് പട്ടിക, റണ്‍, വിക്കറ്റ് വേട്ടക്കാരെ അറിയാം

By Web Team  |  First Published Apr 5, 2023, 9:20 AM IST

കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ഗുജറാത്ത് ടൈറ്റന്‍സ് നാല് പോയിന്‍റുമായാണ് ഒന്നാമത് നില്‍ക്കുന്നത്


ഗുവാഹത്തി: ഐപിഎല്ലിൽ രണ്ടാം റൗണ്ട് മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ പോയിന്‍റ് പട്ടികയില്‍ മുന്നില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്. കഴിഞ്ഞ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിന് തകര്‍ത്തതോടെയാണ് രാജസ്ഥാനെ മറികടന്ന് ഗുജറാത്ത് തലപ്പത്തെത്തിയത്. എന്നാല്‍ ഇന്ന് പഞ്ചാബ് കിംഗ്‌സിനെതിരെ വിജയിച്ചാല്‍ രാജസ്ഥാന്‍ റോയല്‍സ് ഒന്നാം സ്ഥാനത്ത് മടങ്ങിയെത്തും. 

കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച ഗുജറാത്ത് ടൈറ്റന്‍സ് നാല് പോയിന്‍റുമായാണ് ഒന്നാമത് നില്‍ക്കുന്നത്. +0.700 ആണ് ഹാര്‍ദിക് പാണ്ഡ്യയുടേയും സംഘത്തിന്‍റേയും നെറ്റ് റണ്‍റേറ്റ്. ആദ്യ കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 72 റണ്‍സിന് തോല്‍പിച്ച രാജസ്ഥാന്‍ റോയല്‍സ് രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ +3.600 നെറ്റ് റണ്‍റേറ്റുണ്ട്. അതിനാല്‍ തന്നെ ഇന്ന് പഞ്ചാബ് കിംഗ്‌സിനെതിരെ ചെറിയ മാര്‍ജിനില്‍ വിജയിച്ചാലും രാജസ്ഥാന് തലപ്പത്തേക്ക് തിരിച്ചെത്താം. 

Latest Videos

ആദ്യ കളി ജയിച്ച് രണ്ട് പോയിന്‍റും +1.981 നെറ്റ് റണ്‍റേറ്റുമുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് മൂന്നാം സ്ഥാനത്ത്. രണ്ടില്‍ ഓരോ ജയവും തോല്‍വിയുമുള്ള ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സ് നെറ്റ് റണ്‍റേറ്റിലെ(+0.950) നേരിയ വ്യത്യാസത്തിന്‍റെ കരുത്തില്‍ നാലാമത് നില്‍ക്കുന്നു. ലഖ്‌നൗവിനെ പോലെ രണ്ട് പോയിന്‍റ് വീതമുള്ള പഞ്ചാബ് കിംഗ്‌സ്(+0.438), ചെന്നൈ സൂപ്പര്‍ കിംഗ്‌സ്(+0.036) ടീമുകളാണ് പിന്നിടുള്ള സ്ഥാനങ്ങളില്‍. രണ്ട് കളിയും തോറ്റ ഡല്‍ഹി ക്യാപിറ്റല്‍സിനും ഓരോ മത്സരം വീതം കളിച്ച് തോറ്റ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനും മുംബൈ ഇന്ത്യന്‍സിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനും ഇതുവരെ പോയിന്‍റ് പട്ടികയില്‍ അക്കൗണ്ട് തുറക്കാനായിട്ടില്ല.

റണ്‍വേട്ടക്കാരില്‍ കളിച്ച രണ്ട് കളിയിലും അര്‍ധ സെഞ്ചുറി നേടിയ സിഎസ്‌കെ ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദാണ് മുന്നില്‍. റുതുവിന് 149 റണ്‍സുണ്ട്. ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ഓപ്പണര്‍ കെയ്‌ന്‍ മയേഴ്‌സ്(126), ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍(93) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. 13 സിക്‌സുകളുമായി സിക്‌സര്‍ വേട്ടയിലും റുതുരാജാണ് ഒന്നാം സ്ഥാനത്ത്. സീസണില്‍ ഇതുവരെ പിറന്ന ഉയര്‍ന്ന സ്കോറും(92 റണ്‍സ്) റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ പേരിലാണ്. ബൗളര്‍മാരില്‍ രണ്ട് കളിയില്‍ എട്ട് വിക്കറ്റുമായി ലഖ്‌നൗവിന്‍റെ മാര്‍ക്ക് വുഡാണ് ഒന്നാമത്. ഗുജറാത്ത് ടൈറ്റന്‍സിന്‍റെ റാഷിദ് ഖാന്‍(5) രണ്ടും, ലഖ്‌നൗവിന്‍റെ രവി ബിഷ്‌ണോയി(5) മൂന്നും സ്ഥാനത്ത് നില്‍ക്കുന്നു. മാര്‍ക് വുഡിന് മാത്രമേ സീസണില്‍ ഇതുവരെ അഞ്ച് വിക്കറ്റ് നേട്ടമുള്ളൂ. 

സഞ്ജു ഇറങ്ങുമ്പോള്‍ ആവേശ പോരാട്ടത്തിന് ഗുവാഹത്തി; പക്ഷേ ഒരു 'തണുത്ത' വാര്‍ത്തയുണ്ട്

click me!