ഐപിഎല്‍ താരലേലത്തില്‍ ഒരു ടീമും സ്വന്തമാക്കാതിരുന്ന സന്ദീപ് ശര്‍മ്മയെ പരിക്കേറ്റ പ്രസിദ്ധ് കൃഷ്‌ണയ്‌ക്ക് പകരം അവസാന നിമിഷം സ്‌ക്വാഡിലുള്‍പ്പെടുത്തുകയായിരുന്നു
ഹൈദരാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ടീമിന്‍റെ ആദ്യ മത്സരത്തിനുള്ള ഇലവനെ പ്രഖ്യാപിച്ചത് തന്ത്രപരമായി. ക്യാപ്റ്റന്‍ സഞ്ജു സാംസണിനൊപ്പം യശസ്വി ജയ്‌സ്വാളും ജോസ് ബട്ട്‌ലറും ദേവ്‌ദത്ത് പടിക്കലും ഷിമ്രോന്‍ ഹെറ്റ്‌മെയറും റിയാന്‍ പരാഗും ജേസന്‍ ഹോള്‍ഡറും രവിചന്ദ്രന്‍ അശ്വിനും ട്രന്‍റ് ബോള്‍ട്ടും കെ എം ആസിഫും യുസ്‌വേന്ദ്ര ചാഹലും പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ സബ് താരങ്ങളുടെ പട്ടികയിലാണ് കൗതുകം ഒളിഞ്ഞിരിക്കുന്നത്.
മീഡിയം പേസര്‍ സന്ദീപ് ശര്‍മ്മയും ബാറ്റര്‍ ധ്രുവ് ജൂരെലും പേസര്‍ നവ്‌ദീപ് സെയ്‌നിയും സ്‌പിന്നര്‍ മുരുകന്‍ അശ്വിനും വിക്കറ്റ് കീപ്പര്‍ ഡൊണോവന്‍ ഫെറൈറയുമാണ് സബ്‌സ്റ്റിറ്റ്യൂട്ട് താരങ്ങളുടെ പട്ടികയിലുള്ളത്. ഐപിഎല്‍ താരലേലത്തില്‍ ഒരു ടീമും സ്വന്തമാക്കാതിരുന്ന സന്ദീപ് ശര്‍മ്മയെ പരിക്കേറ്റ പ്രസിദ്ധ് കൃഷ്‌ണയ്‌ക്ക് പകരം അവസാന നിമിഷം സ്‌ക്വാഡിലുള്‍പ്പെടുത്തുകയായിരുന്നു രാജസ്ഥാന്‍ റോയല്‍. രാജസ്ഥാനാണ് ആദ്യം ബാറ്റ് ചെയ്യുക എന്നതിനാല്‍ സണ്‍റൈസേഴ്‌സ് ബാറ്റിംഗ് വരുമ്പോള്‍ ട്രെന്‍ഡ് ബോള്‍ട്ടിനൊപ്പം ആദ്യ സ്‌പെല്‍ എറിയാന്‍ സന്ദീപ് ശര്‍മ്മയെ സഞ്ജു സാംസണ്‍ വിളിച്ചേക്കും. ഐപിഎല്ലില്‍ ആദ്യ ഓവറുകള്‍ എറിഞ്ഞ് വലിയ പരിചയസമ്പത്തുള്ള താരമാണ് 29കാരനായ സന്ദീപ് ശര്‍മ്മ. ഐപിഎല്ലില്‍ 104 മത്സരങ്ങള്‍ കളിച്ചിടുള്ള താരം 114 വിക്കറ്റ് നേടിയിട്ടുണ്ട്. 20 റണ്ണിന് നാല് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം.
രാജസ്ഥാൻ റോയൽസ് (പ്ലേയിംഗ് ഇലവൻ): യശസ്വി ജയ്‌സ്വാൾ, ജോസ് ബട്ട്‌ലർ, സഞ്ജു സാംസൺ, ദേവ്ദത്ത് പടിക്കൽ, റിയാൻ പരാഗ്, ഷിമ്രോൺ ഹെറ്റ്‌മെയർ, രവിചന്ദ്രൻ അശ്വിൻ, ജേസൺ ഹോൾഡർ, ട്രെന്‍റ് ബോൾട്ട്, കെഎം ആസിഫ്, യുസ്‌വേന്ദ്ര ചാഹൽ.
ആദ്യ അങ്കത്തിന് സഞ്ജുപ്പട ഇറങ്ങുന്നു, ടോസ് വീണു; ഹൈദരാബാട് ടീമില്‍ ഹാരി ബ്രൂക്കിന് അരങ്ങേറ്റം