ജീവിക്കുമോ മരിക്കുമോ? ആര്‍സിബിയുടെ വിധിക്ക് ടോസ് വീണു; സണ്‍റൈസേഴ്‌സില്‍ മാറ്റം, ഉറ്റുനോക്കി സിഎസ്‌കെ

By Web Team  |  First Published May 18, 2023, 7:06 PM IST

ഇന്ന് ആര്‍സിബി തോറ്റാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും പ്ലേ ഓഫില്‍ കടക്കും


ഹൈദരാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ വിധി കുറിക്കപ്പെടുന്ന മത്സരം അല്‍പസമയത്തിനകം. ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് നേടിയ ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലസിസ് ബൗളിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ബാംഗ്ലൂര്‍ നിലനിര്‍ത്തി. സ്‌പിന്നര്‍ വനിന്ദു ഹസരങ്ക പരിക്കിലാണ് എന്ന് ടോസ് വേളയില്‍ ഫാഫ് സ്ഥിരീകരിച്ചു. അതേസമയം സണ്‍റൈസേഴ്‌സ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഹാരി ബ്രൂക്കും കാര്‍ത്തിക് ത്യാഗിയും തിരിച്ചെത്തി. പേസര്‍ ഉമ്രാന്‍ മാലിക് എക്‌സ് ഫാക്‌ടര്‍ പ്ലെയറാണെന്ന് ഹൈദരാബാദ് നായകന്‍ ഏയ്‌‌‍ഡന്‍ മാര്‍ക്രം പറഞ്ഞു. 

പ്ലേയിംഗ് ഇലവനുകള്‍

Latest Videos

undefined

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ്മ, രാഹുല്‍ ത്രിപാഠി, ഏയ്‌ഡന്‍ മാര്‍ക്രം(ക്യാപ്റ്റന്‍), ഹെന്‍‌റിച്ച് ക്ലാസന്‍(വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക്ക്, ഗ്ലെന്‍ ഫിലിപ്‌സ്, അബ്‌ദുല്‍ സമദ്, കാര്‍ത്തിക് ത്യാഗി, മായങ്ക് ഡാഗര്‍, ഭുവനേശ്വര്‍ കുമാര്‍, നിതീഷ് റെഡി. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ഫാഫ് ഡുപ്ലസിസ്(ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, മഹിപാല്‍ ലോംറോര്‍, അനൂജ് റാവത്ത്(വിക്കറ്റ് കീപ്പര്‍), ഷഹ്ബാസ് അഹമ്മദ്, മൈക്കല്‍ ബ്രേസ്‌വെല്‍, വെയ്‌ന്‍ പാര്‍നല്‍, ഹര്‍ഷല്‍ പട്ടേല്‍, കരണ്‍ ശര്‍മ്മ, മുഹമ്മദ് സിറാജ്. 

കണ്ണുകള്‍ കണക്കില്‍

കണക്കുകള്‍ പ്രകാരം ഏഴ് ടീമുകള്‍ ഐപിഎല്‍ പ്ലേ ഓഫിനായുള്ള മത്സരരംഗത്തുണ്ട്. നിലവിലെ ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ് പോയിന്‍റ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ വരുമെന്ന് ഉറപ്പായി. അവശേഷിക്കുന്ന മൂന്ന് സ്ഥാനങ്ങളിലേക്കാണ് ആറ് ടീമുകള്‍ തമ്മില്‍ പോരടിക്കുന്നത്. എല്ലാ ടീമുകളും മറ്റ് ഫ്രാഞ്ചൈസികളുടെ പ്രകടനത്തിലേക്കും ഉറ്റുനോക്കുന്നു. നെറ്റ് റണ്‍റേറ്റും ടീമുകളുടെ വിധിയെഴുത്തില്‍ നിര്‍ണായകമാകും. ഈ സാഹചര്യത്തിലാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നിര്‍ണായക മത്സരത്തിന് ഇറങ്ങുന്നത്. ഇന്ന് ആര്‍സിബി തോറ്റാല്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സും പ്ലേ ഓഫില്‍ കടക്കും. 

Read more: ആര്‍സിബിയെ പ്ലേ ഓഫിലെത്തിക്കാന്‍ അയാള്‍ സാധ്യമായതെല്ലാം ചെയ്യും: ടോം മൂഡി

click me!