ബ്രേസ്‌വെല്ലിന്‍റെ ഇരട്ട വെടി, തുടക്കത്തില്‍ മേല്‍ക്കൈ ആര്‍സിബിക്ക്; സണ്‍റൈസേഴ്‌സ് തിരിച്ചടിക്കുന്നു

By Web Team  |  First Published May 18, 2023, 8:00 PM IST

രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് നേടിയ ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലസിസ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു


ഹൈദരാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌‌സ് ബാംഗ്ലൂരിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വിക്കറ്റ് നഷ്‌ടത്തോടെ തുടക്കം. 4.3 ഓവറിനിടെ ഓപ്പണര്‍മാരെ സണ്‍റൈസേഴ്‌സിന് നഷ്‌ടമായി. ഇന്നിംഗ്‌സിലെ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ അഭിഷേക് ശര്‍മ്മയെയും(14 പന്തില്‍ 11), മൂന്നാം ബോളില്‍ രാഹുല്‍ ത്രിപാഠിയേയും(12 പന്തില്‍) മൈക്കല്‍ ബ്രേസ്‌വെല്‍ പുറത്താക്കുകയായിരുന്നു. പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ കൂടുതല്‍ നഷ്‌ടമില്ലാതെ 49-2 എന്ന നിലയിലാണ് ടീം. നായകന്‍ ഏയ്‌ഡന്‍ മാര്‍ക്രാമും(2*), വിക്കറ്റ് കീപ്പര്‍ ഹെന്‍‌റിച്ച് ക്ലാസനുമാണ്(20*) ക്രീസില്‍. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ആര്‍സിബിക്ക് ഇന്ന് ജയം അനിവാര്യമാണ്. 

ഹൈദരാബാദിലെ രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് നേടിയ ആര്‍സിബി നായകന്‍ ഫാഫ് ഡുപ്ലസിസ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ അതേ ടീമിനെ ബാംഗ്ലൂര്‍ നിലനിര്‍ത്തിയപ്പോള്‍ ലങ്കന്‍ സ്‌പിന്നര്‍ വനിന്ദു ഹസരങ്ക പരിക്കിലാണ് എന്ന് ടോസ് വേളയില്‍ ഫാഫ് സ്ഥിരീകരിച്ചു. അതേസമയം സണ്‍റൈസേഴ്‌സ് ടീമില്‍ രണ്ട് മാറ്റങ്ങളുണ്ട്. ഇംഗ്ലീഷ് ബാറ്റര്‍ ഹാരി ബ്രൂക്കും യുവ പേസര്‍ കാര്‍ത്തിക് ത്യാഗിയും തിരിച്ചെത്തി. പേസര്‍ ഉമ്രാന്‍ മാലിക് എക്‌സ് ഫാക്‌ടര്‍ പ്ലെയറാണെന്ന് ഹൈദരാബാദ് നായകന്‍ ഏയ്‌‌‍ഡന്‍ മാര്‍ക്രം ടോസിനിടെ പറഞ്ഞു. 

Latest Videos

undefined

പ്ലേയിംഗ് ഇലവനുകള്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ്മ, രാഹുല്‍ ത്രിപാഠി, ഏയ്‌ഡന്‍ മാര്‍ക്രം(ക്യാപ്റ്റന്‍), ഹെന്‍‌റിച്ച് ക്ലാസന്‍(വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക്ക്, ഗ്ലെന്‍ ഫിലിപ്‌സ്, അബ്‌ദുല്‍ സമദ്, കാര്‍ത്തിക് ത്യാഗി, മായങ്ക് ഡാഗര്‍, ഭുവനേശ്വര്‍ കുമാര്‍, നിതീഷ് റെഡി. 

സബ്സ്റ്റിറ്റ്യൂട്ട്സ്: മായങ്ക് മര്‍ക്കാണ്ഡെ, ടി നടരാജന്‍, വിവ്രാന്ത് ശര്‍മ്മ, സന്‍വീര്‍ സിംഗ്, അക്കീല്‍ ഹൊസീന്‍. 

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: വിരാട് കോലി, ഫാഫ് ഡുപ്ലസിസ്(ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, മഹിപാല്‍ ലോംറോര്‍, അനൂജ് റാവത്ത്(വിക്കറ്റ് കീപ്പര്‍), ഷഹ്ബാസ് അഹമ്മദ്, മൈക്കല്‍ ബ്രേസ്‌വെല്‍, വെയ്‌ന്‍ പാര്‍നല്‍, ഹര്‍ഷല്‍ പട്ടേല്‍, കരണ്‍ ശര്‍മ്മ, മുഹമ്മദ് സിറാജ്. 

സബ്സ്റ്റിറ്റ്യൂട്ട്സ്: ദിനേശ് കാര്‍ത്തിക്, വിജയകുമാര്‍ വൈശാഖ്, ഹിമാന്‍ഷു ശര്‍മ്മ, സുയാഷ് പ്രഭുദേശായി, കേദാര്‍ ജാദവ്. 

Read more: ജീവിക്കുമോ മരിക്കുമോ? ആര്‍സിബിയുടെ വിധിക്ക് ടോസ് വീണു; സണ്‍റൈസേഴ്‌സില്‍ മാറ്റം, ഉറ്റുനോക്കി സിഎസ്‌കെ

click me!