ലീഗിലെ അവസാന സ്ഥാനക്കാര്‍ ഏറ്റുമുട്ടുന്ന മത്സരത്തിന് മുമ്പ് എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ക്യാപിറ്റല്‍സ് അസിസ്റ്റന്‍റ് പരിശീലകന്‍ ഷെയ്‌ന്‍ വാട്‌സണ്‍
ഹൈദരാബാദ്: ഐപിഎല്‍ പതിനാറാം സീസണില്‍ ദയനീയ പ്രകടനം കാഴ്‌ചവെക്കുന്ന ടീമാണ് ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന ഡല്‍ഹി ക്യാപിറ്റല്‍സ്. സീസണില്‍ കളിച്ച ആറില്‍ ഒരു മത്സരം മാത്രമാണ് ക്യാപിറ്റല്‍സ് വിജയിച്ചത്. ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സ് സീസണിലെ ഏഴാം മത്സരത്തിന് ഇറങ്ങും. ആറില്‍ രണ്ട് മത്സരങ്ങള്‍ ജയിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ അവസ്ഥയും മോശമാണ്. ലീഗിലെ അവസാന സ്ഥാനക്കാര്‍ ഏറ്റുമുട്ടുന്ന മത്സരത്തിന് മുമ്പ് എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ക്യാപിറ്റല്‍സ് അസിസ്റ്റന്‍റ് പരിശീലകന്‍ ഷെയ്‌ന്‍ വാട്‌സണ്‍.
'ഐപിഎല്ലിലെ ആദ്യ കുറച്ച് സീസണുകളില്‍ അക്‌സര്‍ പട്ടേലിനെ സ്‌പിന്നറായാണ് ടീമുകള്‍ ഉപയോഗിച്ചത്. ബാറ്റിംഗിന് അത്രയധികം പ്രാധാന്യം ലഭിച്ചിരുന്നില്ല. എന്നാലിപ്പോള്‍ അദേഹം ലോകോത്തര പവര്‍ ഹിറ്ററും ബാറ്ററുമാണ്. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരങ്ങളില്‍ നാമിത് കണ്ടതാണ്. ഇപ്പോള്‍ ഐപിഎല്ലിലും അക്‌സറിന്‍റെ ബാറ്റിംഗ് മികവ് കണ്ടുകൊണ്ടിരിക്കുന്നു. പ്രതിഭയോട് എത്രത്തോളം ആത്മാര്‍ഥത അക്‌സര്‍ കാട്ടുന്നുണ്ട് എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. ലോകത്തിലെ മികച്ച ബൗളര്‍മാര്‍ക്കെതിരെയാണ്, പാര്‍ട്‌ടൈമര്‍മാര്‍ക്കെതിരെയല്ല അക്‌സര്‍ ഈ പ്രകടനം പുറത്തെടുക്കുന്നത്' എന്നും ഷെയ്‌ന്‍ വാട്‌സണ്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തിന് മുന്നോടിയായി പറഞ്ഞു.
undefined
ഐപിഎല്‍ പതിനാറാം സീസണില്‍ ആറ് മത്സരങ്ങളില്‍ 148.00 സ്‌ട്രൈക്ക് റേറ്റിലും 29.60 ശരാശരിയിലും 148 റണ്‍സ് അക്‌സര്‍ പട്ടേല്‍ നേടിക്കഴിഞ്ഞു. 16, 36, 2, 54, 21, 19* എന്നിങ്ങനെയാണ് സീസണില്‍ അക്‌സറിന്‍റെ സ്കോറുകള്‍. മുംബൈ ഇന്ത്യന്‍സിന് എതിരെയായിരുന്നു അക്‌സറിന്‍റെ അര്‍ധസെഞ്ചുറി. 25 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സുകളും സഹിതം 216.00 സ്ട്രൈക്ക് റേറ്റിലായിരുന്നു അക്‌സറിന്‍റെ മിന്നല്‍ ഫിഫ്റ്റി.