മൂന്നാം നമ്പറില്‍ 2020 മുതല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സഞ്ജുവിന്; എന്നിട്ടും ഇന്ത്യന്‍ ടീമിലില്ല

By Web Team  |  First Published Apr 3, 2023, 5:45 PM IST

മറ്റ് ടീമുകളില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന ബാറ്റര്‍മാരുടെ പട്ടിക പരിശോധിച്ചാലറിയാം സഞ്ജുവിന്‍റെ ഈ റെക്കോര്‍ഡ് എത്രത്തോളം മികച്ചതാണ് എന്ന്


ഹൈദരാബാദ്: സഞ്ജു സാംസണിന്‍റെ മാസും ക്ലാസും ഒരിക്കല്‍ കൂടി വ്യക്തമായ ഇന്നിംഗ്‌സ്. പേസിനൊപ്പം സ്‌പിന്നിനെയും നന്നായി കൈകാര്യം ചെയ്‌ത ബാറ്റിംഗ്. ഐപിഎല്‍ പതിനാറാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രാജസ്ഥാന്‍ റോയല്‍സിനായി സഞ്ജു നേടിയ അര്‍ധ സെഞ്ചുറിയെ വാക്കുകള്‍ കൊണ്ട് പൂര്‍ണമായും വിശേഷിപ്പിക്കാനാവില്ല. അത്രത്തോളം മികച്ച ഇന്നിംഗ്‌സ് കളിച്ച് സഞ്ജു ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ടീമിലേക്ക് തന്‍റെ ടിക്കറ്റ് ആവശ്യപ്പെടുമ്പോള്‍ ഒരു റെക്കോര്‍ഡ് ശ്രദ്ധേയമാണ്. 

ഐപിഎല്ലില്‍ 2020 മുതല്‍ മൂന്നാം നമ്പറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് മലയാളികളുടെ സ്വന്തം സഞ്ജു സാംസണാണ്. മറ്റ് ടീമുകളില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന ബാറ്റര്‍മാരുടെ പട്ടിക പരിശോധിച്ചാലറിയാം സഞ്ജുവിന്‍റെ ഈ റെക്കോര്‍ഡ് എത്രത്തോളം മികച്ചതാണ് എന്ന്. എന്നിട്ടും എന്തുകൊണ്ട് സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമിലെത്തുന്നില്ല എന്ന ചോദ്യ പല ആരാധകരും ഉയര്‍ത്തുന്നു. 

Latest Videos

undefined

സഞ‌്ജു സാംസണ്‍ അര്‍ധ സെഞ്ചുറി നേടിയപ്പോള്‍ സണ്‍റൈസേഴ്‌സിന് എതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് 72 റണ്‍സിന്‍റെ തകര്‍പ്പന്‍ ജയം നേടി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ യശസ്വി ജയ്‌സ്വാള്‍(37 പന്തില്‍ 54), ജോസ് ബട്‌ലര്‍(22 പന്തില്‍ 54), സഞ്ജു സാംസണ്‍(32 പന്തില്‍ 55), ഷിമ്രോന്‍ ഹെറ്റ്‌മെയര്‍(16 പന്തില്‍ 22) എന്നിവരുടെ കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 203 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ സണ്‍റൈസേഴ്‌സിനെ നാല് വിക്കറ്റുമായി യുസ്‌വേന്ദ്ര ചഹലും രണ്ട് വിക്കറ്റുമായി ട്രെന്‍റ് ബോള്‍ട്ടും ഓരോരുത്തരെ വീതം മടക്കി ജേസന്‍ ഹോള്‍ഡറും രവിചന്ദ്രന്‍ അശ്വിനും 20 ഓവറില്‍ 131-8 എന്ന സ്കോറില്‍ ആതിഥേയരെ തളച്ചു. 

രാജസ്ഥാനിലെ യുവതാരങ്ങളെ മിനുക്കിയെടുക്കുന്നത് ജോസ് ബട്‌ലര്‍; പ്രശംസാ വാക്കുകളുമായി സഞ‌്ജു സാംസണ്‍

click me!